Get Updates
Get notified of breaking news, exclusive insights, and must-see stories!

12 സംസ്ഥാനങ്ങളില്‍ കനത്ത മഴ മുന്നറിയിപ്പ്; യമുനയിലെ ജലനിരപ്പ് വീണ്ടും ഉയർന്നാല്‍ ആശങ്ക

ഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടെ 12 ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഉത്തരാഖണ്ഡില്‍ ചൊവ്വാഴ്ച വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പ് ലഭിച്ചതോടെ ഹിമാചല്‍ പ്രദേശിലും ജാഗ്രത ശക്തമാക്കി. ചില മേഖലകളിലേക്കുള്ള യാത്രാ നിയന്ത്രണം തുടരും. ഡല്‍ഹിയില്‍ യമുനയിലെ ജലനിരപ്പ് 206.6 ആയി താഴ്ന്നത് ആശ്വാസമായെങ്കിലും വീണ്ടും മഴ തുടർന്നാല്‍ സ്ഥിതി സങ്കീർണ്ണമായേക്കും.

ഹരിയാനയിലെ ഹത്‌നി കുണ്ഡ് ബാരേജിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെത്തുടർന്നാണ് യമുനയിലെ ജലനിരപ്പ് ക്രമാതീതമായ ഉയർന്നത്. ചെളി നിറഞ്ഞ് തകരാറിലായത് ഉള്‍പ്പെടെ യമുന ബാരേജിന്റെ അഞ്ച് ഗേറ്റുകളും തുറന്ന് വെള്ളം ഒഴുക്കി വിടാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. "യമുനയിലെ ജലനിരപ്പ് കുറഞ്ഞുവരികയാണ്. മഴ പെയ്തില്ലെങ്കിൽ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാകും. മഴ പെയ്താൽ കുറച്ച് സമയമെടുക്കും," കെജ്രിവാൾ പറഞ്ഞു.

 rain-

ഡല്‍ഹിയിലെ പ്രളയ പ്രതിസന്ധി പ്രധാനമന്ത്രിയും വിലയിരുത്തി. യു എ ഇയിൽ നിന്ന് തിരികെ എത്തിയ പ്രധാനമന്ത്രി ലഫ്.ഗവർണറെ ഫോണിൽ വിളിച്ചു. കേന്ദ്ര സഹായം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ഐടിഒ, രാജ്ഘട്ട് എന്നിവയുൾപ്പെടെ സെൻട്രൽ ഡൽഹിയിലെ പ്രധാന പ്രദേശങ്ങളെ വെള്ളപ്പൊക്കം രൂക്ഷമായതോടെ ഇന്ത്യൻ സൈന്യത്തെയും ദേശീയ ദുരന്ത നിവാരണ സേനയെയും (എൻഡിആർഎഫ്) ഇന്നലെ രക്ഷാപ്രവർത്തനത്തിനായി വിളിപ്പിച്ചിരുന്നു. സുപ്രിം കോടതിയിലും നിഗം ​​ബോധ് ഘട്ട് ഉൾപ്പെടെ ഡൽഹിയിലെ ചില ശ്മശാനങ്ങളിലും ജലനിരപ്പ് ഗണ്യമായി ഉയർന്നു.

അതേസമയം, കേരളത്തിലും വിവിധ ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും. 18-07-2023ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, 19-07-2023 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

17-07-2023 മുതൽ 19 -07-2023 വരെ : കേരള - കർണ്ണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

പ്രത്യേക ജാഗ്രതാ നിർദേശം

15-07-2023: ശ്രീലങ്കൻ തീരത്തിന്റെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

16-07-2023 & 17-07-2023: ശ്രീലങ്കൻ തീരത്തിന്റെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക്-കിഴക്കൻ അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

18 -07-2023 & 19 -07-2023: ശ്രീലങ്കൻ തീരത്തിന്റെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ അതിനോട് ചേർന്നുള്ള തെക്കൻ ആൻഡമാൻ കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

മേൽപ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+