ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു: ഇതുവരെ 91 മരണം, ഡല്‍ഹിയില്‍ ആശങ്ക ഉണർത്തി യമുനയിലെ ജലനിരപ്പ്
ഡല്‍ഹി: ഹിമാചല്‍ പ്രദേശും പഞ്ചാബും ഉള്‍പ്പെടേയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ഡല്‍ഹി കടുത്ത ജാഗ്രതയിലാണ്. ഏത് സാഹചര്യവും നേരിടാന്‍ സർക്കാർ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും പ്രളയക്കെടുതി നേരിടുന്നു. കനത്ത മഴ നാല് ദിവസം കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മഴക്കെടുതിയില്‍ വിവിധ സംസ്ഥാനങ്ങളിലായി ജുലൈ എട്ട് മുതല്‍ മരിച്ചവരുടെ എണ്ണം 91 ആയി. കനത്ത മഴയിലും മണ്ണിടിച്ചിലിലും അകപ്പെട്ട് ഉത്തരാഘണ്ഡില്‍ മൂന്ന് ഗംഗോത്രി തീർത്ഥാടകർ ഉൾപ്പെടെ എട്ട് പേർ ഇന്നലെ മരിച്ചു. മധ്യപ്രദേശിലെ ദേവാസിൽ നിന്നുള്ള മൂന്ന് തീർത്ഥാടകരും ഹരിയാനയിൽ നിന്നുള്ള ഇവരുടെ ഡ്രൈവറുമാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഗംഗോത്രി ക്ഷേത്രത്തില്‍ നിന്ന് മടങ്ങവെ ഉത്തരകാശി ജില്ലയിലെ ഗംഗ്‌നാനിയിൽ വെച്ചായിരുന്നു അപകടം. തീർത്ഥയാത്ര സംഘത്തിന്റെ വാഹനത്തിന് മുകളിലേക്ക് പാറകളും അവശിഷ്ടങ്ങളും വന്ന് പതിക്കുകയായിരുന്നു. മറ്റ് മൂന്ന് യാത്രക്കാരെ ഗുരുതരമായ പരിക്കുകളോടെ ഋഷികേശിലെ എയിംസിലേക്ക് മാറ്റി.

മഴയെ തുടർന്നുണ്ടായ അപകടങ്ങൾ, മണ്ണിടിച്ചിലുകൾ, വെള്ളപ്പൊക്കം എന്നിവയിൽ ചൊവ്വാഴ്ച 21 മരണങ്ങൾ കൂടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വെള്ളപ്പൊക്കമുണ്ടായ പഞ്ചാബിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. സത്‌ലജ് നദിയിൽ വെള്ളം തുറന്നുവിട്ടതിനെത്തുടർന്ന് ഫാസിൽകയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. യുപിയിൽ ആഗ്രയും പ്രയാഗ്‌രാജും ഉൾപ്പെടെ യമുനയിലും ഗംഗയിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി.
കേരളത്തില്‍ മഴ തുടരും, സ്കൂളുകള്‍ക്ക് അവധി
കേരളത്തില്‍ നാല് ജില്ലകള്‍ക്ക് ഇന്ന് മഴ മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതേസമയം, കുട്ടനാട് താലൂക്കിലെ സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഇതോടൊപ്പം ട്യൂഷന്‍ സെന്ററുകള്‍ക്കും അങ്കണവാടികള്‍ക്കും ഉള്‍പ്പെടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications