ആശങ്കയൊഴിയാതെ ഡല്‍ഹി; യമുന നദിയിലെ വെള്ളം ഡല്‍ഹിയിലെ പ്രധാന റോഡുകളിലേക്ക്
ന്യൂഡൽഹി: കരകവിഞ്ഞ് ഒഴുകുന്ന യമുന നദിയിൽ നിന്നുള്ള വെള്ളത്തിൽ വടക്കൻ ഡൽഹിയിലെ പ്രധാന റോഡുകളെല്ലാം മുങ്ങിയ അവസ്ഥയിലാണ്. ഇപ്പോൾ കിഴക്ക് ഭാഗത്തേക്കാണ് വെള്ളം നീങ്ങുന്നത്.
രാത്രി 11 മണിക്ക്, നദിയിലെ ജലനിരപ്പ് ഉയർന്ന് 208.08 മീറ്ററായി. യമുനയിലേക്കുള്ള നീരൊഴുക്ക് വ്യാഴാഴ്ച രാവിലെ 8 മുതൽ 10 വരെ ഉയരുമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. ഉച്ചയ്ക്ക് 2 മണിയോടെ അത് താഴാൻ തുടങ്ങും.

'രാത്രി 8 മണിക്ക്, ഹത്തിനി കുണ്ഡ് ബാരേജിൽ നിന്ന് 1,47,857 ക്യുസെക്സ് വെള്ളം തുറന്നുവിട്ടു. സെൻട്രൽ വാട്ടർ കമ്മീഷൻ കഴിഞ്ഞ ദിവസം വൈകുന്നേരം 05:10 ന് പുറപ്പെടുവിച്ച ഏറ്റവും പുതിയ പ്രവചനമനുസരിച്ച്, പഴയ റെയിൽവേ പാലത്തിലെ ജലനിരപ്പ് വ്യാഴാഴ്ച പുലർച്ചെ 04:00 മുതൽ 06 വരെ 207.99 മീറ്ററിൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
അതേസമയം ഹിമാചലിലും മഴ കനത്ത നാശം വരുത്തി വെച്ചിരിക്കുകയാണ്, ഹിമാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി നൂറുക്കണക്കിന് വിനോദസഞ്ചാരികൾ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. വ്യോമ മാർഗത്തിലുള്ള രക്ഷാപ്രവർത്തനവും റോഡ് മാർഗമുള്ള ഗതാഗതവും പുന സ്ഥാപിക്കാനായി പ്രവർത്തനം പുരോഗമിക്കുകയാണ്. .850 റോഡുകൾ ഇപ്പോഴും അടഞ്ഞു കിടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. റോഡ് അടഞ്ഞു കിടക്കുന്നത് കൊണ്ട് തന്നെ സഞ്ചാരികൾ ഇപ്പോൾ ഉള്ള സ്ഥലങ്ങളിൽ തന്നെ തങ്ങനാണ് തീരുമാനം എന്നാണ് റിപ്പോർട്ട്.
ചാെവ്വാഴ്ച വൈകുന്നേരത്തോടെ കുളുമണാലി റോഡിലെ ഗതാഗതം പുന സ്ഥാപിസ്ഥാപിച്ചിട്ടുണ്ട്. അതേസമയം, ഹിമാചൽ പ്രദേശിലെ മണാലിയിൽ കുടുങ്ങിയ മലയാളി ഡോക്ടർമാർ വ്യാഴാഴ്ച നാട്ടിലേക്ക് തിരിക്കും. രാവിലെ റോഡ് മാർഗ്ഗം ഇവരെ ചണ്ഡിഗഢിൽ എത്തിക്കും. എറണാകുളം മെഡിക്കൽ കോളജിലെ 27 ഹൗസ് സർജൻമാർ ആണ് ഹിമാചലിലെ കുടുങ്ങിയത്
ഇവരെ മണാലിയിലെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റി. ഇവരെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. ഹിമാചൽ പ്രദേശ് സർക്കാരുമായും ഡിജിപിയുമായും ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടിരുന്നു. മണാലിയിൽ കുടുങ്ങിയ എറണാകുളം മെഡിക്കൽ കോളേജിൽ നിന്നുള്ള വനിതാ ഹൗസ് സർജൻമാരുമായി ആശയവിനിമയം നടത്തിയതായി മന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications