Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കെടുതി: ആന്ധ്രയില്‍ മരണം 41 ആയി, നാളെയും ട്രെയിനുകള്‍ റദ്ദാക്കി

അമരാവതി: കനത്ത മഴയെ തുടര്‍ന്ന് ആന്ധ്രാ പ്രദേശിലെ ഗതാഗത സംവിധാനം താറുമാറായി. റോഡ്-ട്രെയിന്‍ ഗതാഗതകള്‍ തടസ്സപ്പെട്ടതോടെ ഇതര സംസ്ഥാനക്കാരുള്‍പ്പടേയുള്ള ആയിരക്കണക്കിന് ആളുകളാണ് ചില മേഖലകളില്‍ ഒറ്റപ്പെട്ടുപോയത്. മഴയെ തുടര്‍ന്ന് 100 ലധികം ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ വിവിധ ജില്ലകളിലായി മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 41 ആയി. ഒഴുക്കില്‍പ്പെട്ടുപോയ 12 പേരെ ഇതുവരെ കണ്ടെത്താനും സാധിച്ചിട്ടില്ല. നെല്ലൂരിനടുത്ത് റെയിൽവേ ട്രാക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ 100 ​​ലധികം എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കുകയും 29 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തതായിട്ടാണ് സൗത്ത് സെൻട്രൽ റെയിൽവേയുടെ അറിയിപ്പ്

Recommended Video

cmsvideo
    കണ്ണൂര്‍; ശക്തമായ മഴയിൽ കണ്ണൂർ ചിറക്കലിൽ വീട് തകർന്നു വീണു; ഒരാൾക്ക് ഗുരുതര പരിക്ക്

    നന്ദലൂരിന് സമീപം പാളങ്ങൾ ഒലിച്ചുപോയതിനാൽ കടപ്പ ജില്ലയിലൂടെ കടന്നുപോകുന്ന ചെന്നൈ-മുംബൈ റെയിൽപാതയും അടച്ചിട്ടിരിക്കുകയാണ്. അതേസമയം, രായലച്ചെരുവ് ഡാമില്‍ വിള്ളല്‍ രൂപ്പെട്ടത് ക്ഷേത്രനഗരമായ തിരുപ്പതിയിലും സമീപ ഗ്രാമങ്ങളിലും പുതിയ വെള്ളപ്പൊക്ക ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് 20 വില്ലേജുകളിൽ താമസിക്കുന്നവരോട് ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ചിറ്റൂർ ജില്ലാ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ചെന്നൈ-കൊൽക്കത്ത ദേശീയ പാത-16 ആന്ധ്രാപ്രദേശിലെ നെല്ലൂരിനും വിജയവാഡയ്ക്കും ഇടയിയില്‍ തടസ്സപ്പെട്ടതോടെ ഇതുവഴിയുള്ള ദീര്‍ഘദൂര ഗതാഗതം തടസ്സപ്പെട്ടു. ആന്ധ്രാ പ്രദേശിൽ വിജയവാഡ ഡിവിഷനിലെ വെള്ളപ്പൊക്കത്തിൽ നാശം വിതച്ച ഗുഡൂർ - വിജയവാഡ, പഡുഗപാടു - നെല്ലൂർ സെക്ഷനുകളിൽ ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടതായും ദക്ഷിണ മധ്യ റെയിൽവേ അറിയിച്ചു.

    train

    റദ്ദാക്കിയ ട്രെയിനുകള്‍

    1. ട്രെയിൻ നമ്പർ 22670 പട്‌ന ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് 2021 നവംബർ 23-ന് പൂർണ്ണമായും റദ്ദാക്കി

    2. ട്രെയിൻ നമ്പർ 12626 ന്യൂഡൽഹി-തിരുവനന്തപുരം സെൻട്രൽ പ്രതിദിന കേരള സൂപ്പർഫാസ്റ്റ് 2021 നവംബർ 23-ന് പൂർണമായും റദ്ദാക്കി

    3. ട്രെയിൻ നമ്പർ 13351 ധൻബാദ് ജംഗ്ഷൻ-ആലപ്പുഴ പ്രതിദിന എക്‌സ്പ്രസ് 2021 നവംബർ 22-ന് പൂർണമായും റദ്ദാക്കി.

    4. ട്രെയിൻ നമ്പർ 12665 ​​ഹൗറ - കന്യാകുമാരി പ്രതിവാര സൂപ്പർഫാസ്റ്റ് 2021 നവംബർ 22-ന് പൂർണ്ണമായും റദ്ദാക്കി

    5. ട്രെയിൻ നമ്പർ 22815 ബിലാസ്പൂർ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ പ്രതിവാര എക്സ്പ്രസ് 2021 നവംബർ 22-ന് പൂർണ്ണമായും റദ്ദാക്കി.

    6. ട്രെയിൻ നമ്പർ 17236 നാഗർകോവിൽ ജംഗ്ഷൻ - കെഎസ്ആർ ബെംഗളൂരു പ്രതിദിന എക്‌സ്പ്രസ് 2021 നവംബർ 22-ന് പൂർണമായും റദ്ദാക്കി.

    7. ട്രെയിൻ നമ്പർ 22642 ഷാലിമാർ - തിരുവനന്തപുരം സെൻട്രൽ ദ്വൈവാര സൂപ്പർഫാസ്റ്റ്, 2021 നവംബർ 21-ന് പൂർണ്ണമായും റദ്ദാക്കി.

    വഴി തിരിച്ചു വിട്ടവ :

    2021 നവംബർ 20 ശനിയാഴ്ച തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്പർ 22641 തിരുവനന്തപുരം സെൻട്രൽ - ഷാലിമാർ ദ്വൈവാര എക്സ്പ്രസ്, . , കാട്പാടി ജംഗ്ഷൻ - പകല ജംഗ്ഷൻ . - ധർമവാരം ജംഗ്ഷൻ . - ധോൻ ജംഗ്ഷൻ - നന്ദ്യാൽ ജംഗ്ഷൻ - ഗുണ്ടൂർ ജംഗ്ഷൻ . - വിജയവാഡ ജംഗ്ഷൻ വഴി തിരിച്ചുവിട്ടു.

    2021 നവംബർ 20 ശനിയാഴ്ച ഹൗറയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്പർ 22877 ഹൗറ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ പ്രതിവാര അന്ത്യോദയ എക്സ്പ്രസ് . കൃഷ്ണ കനാൽ ജംഗ്ഷൻ- ഗുണ്ടൂർ ജംഗ്ഷൻ. - നന്ദ്യാൽ ജംഗ്ഷൻ. - ധർമവാരം ജംഗ്ഷൻ- യെലഹങ്ക ജംഗ്ഷൻ. - ജോലാർപേട്ട വഴി തിരിച്ചുവിട്ടു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+