കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ വീണ്ടും മഴ, സ്‌കൂളുകള്‍ അടഞ്ഞു തന്നെ, മരണം 14 ആയി

  • By Desk
Google Oneindia Malayalam News

ചെന്നൈ: കനത്തമഴ വീണ്ടുമെത്തിയതോടെ ചെന്നൈ നഗരം വെള്ളത്തിനടിയിലേക്ക്. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെ 14 പേര്‍ കൊല്ലപ്പെട്ടു. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി തുടരുകയാണ്.

ചെന്നൈ മഴ: കരുണാനിധിയുടെ വീട്ടില്‍ വെള്ളം കയറി, അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം!ചെന്നൈ മഴ: കരുണാനിധിയുടെ വീട്ടില്‍ വെള്ളം കയറി, അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം!

മഴക്കെടുതിയില്‍ ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നു,അവധി പ്രഖ്യാപിക്കാന്‍ നിര്‍ദേശം!മഴക്കെടുതിയില്‍ ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നു,അവധി പ്രഖ്യാപിക്കാന്‍ നിര്‍ദേശം!

മഴ വീണ്ടും ശക്തമായാല്‍ 2015ലെ വെള്ളപ്പൊക്കത്തിന് സമാനമായ അവസ്ഥയുണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. എന്നാല്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രി ഇ പളനിസ്വാമി പറയുന്നത്.

കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു

കൊടുങ്ങയ്യൂരില്‍ രണ്ട് പെണ്‍കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചതിനു പിറകെ തിരുവരൂരിന് അടുത്തുള്ള മണല്‍അഗരത്തില്‍ ഒരു കര്‍ഷകും ഷോക്കേറ്റു. കൃഷി സ്ഥലത്ത് പൊട്ടി വീണ ഇലക്ട്രിക് കമ്പിയിലൂടെയാണ് വൈദ്യുതാഘാതമേറ്റത്.

തീരപ്രദേശങ്ങളില്‍ വെള്ളം കയറുന്നു

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പൊകരുതെന്ന് സര്‍ക്കാര്‍ കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈയിലെ പ്രശസ്തമായ മറീന ബീച്ചില്‍ പോലും വെള്ളം കയറിയിരിക്കുകയാണ്.

സ്‌കൂളുകളും കോളജുകളും

ഒക്ടോബര്‍ 31 മുതല്‍ തന്നെ ചെന്നൈ, തിരുവള്ളുര്‍, കാഞ്ചീപുരം ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ട്രെയിന്‍ സര്‍വീസ് ഭാഗികമായി തടസ്സപ്പെട്ടു

വെള്ളം കെട്ടിക്കിടക്കുന്ന ചില പ്രദേശങ്ങളില്‍ സിഗ്നല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സെന്റ് തോമസ് മൗണ്ട്, കോടമ്പാക്കം സബര്‍ബന്‍ സര്‍വീസുകളില്‍ തടസ്സം നേരിട്ടിരുന്നു.

2015 ആവര്‍ത്തിക്കാതിരിക്കാന്‍

രണ്ടു വര്‍ഷം മുമ്പുണ്ടായ വെള്ളപ്പൊക്കത്തില്‍ ഏറെ നാശനഷ്ടങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് എഐഎഡിഎംകെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.. ഇതിനകം 105ഓളം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാത്രം തുറന്നിട്ടുണ്ട്. 2015ല്‍ ചെന്നൈയില്‍ മാത്രം 150 പേരാണ് മരിച്ചത്.

അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

കാലാവസ്ഥ നിരീക്ഷണവകുപ്പ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് അടുത്ത 24 മണിക്കൂറും കനത്ത മഴ തുടരാനാണ് സാധ്യത. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

English summary
Torrential downpour threw normal life out of gear in several parts of the metropolis and neighbouring districts even as the death toll in rain- related incidents mounted to 14 in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X