Get Updates
Get notified of breaking news, exclusive insights, and must-see stories!

അംഗന്‍വാടിയിലെ കുട്ടികളെ പീഡനത്തിനിരയാക്കിയ എഴുപതുകാരന്‍ അറസ്റ്റില്‍

റായ്പുര്‍: കാര്‍മാണ്ടിയിലെ അംഗന്‍വാടിക്കടുത്ത് താമസിക്കുന്ന എഴുപതുകാരനെ ബാലലൈംഗിക പീഡനത്തിന് പോലീസ് അറസ്റ്റ് ചെയ്തു. അഗ്നു ദേവാംഗന്‍ എന്നയാളാണ് അറസ്റ്റിലായത്. മൂന്നു കുട്ടികളെ ഇയാള്‍ സ്ഥിരമായി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായി പോലീസ് സംശയിക്കുന്നു.

നാലുവയസുള്ള ഒരു കുട്ടി രക്ഷിതാക്കളെ അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തുവരുന്നത്. പ്രതിക്കെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയുന്ന വകുപ്പനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. പീഡനവിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വൃദ്ധനെതിരെ സംഘടിച്ചെത്തിയെങ്കിലും പോലീസ് ഇടപെട്ട് രക്ഷപ്പെടുത്തുകയയിരുന്നു.

gudiya-rape

അംഗന്‍വാടിക്ക് തൊട്ടടുത്താണ് ഇയാള്‍ താമസിച്ചുവരുന്നത്. പെണ്‍കുട്ടികളെ ചോക്കലേറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തശേഷം 15 കിലോമീറ്ററോളം അകലേക്ക് കൊണ്ടുപോയാണ് പീഡനമെന്ന് പറയുന്നു. പ്രായമുള്ളയാളായതിനാല്‍ ഇയാള്‍ ജനങ്ങള്‍ സംശയിച്ചിരുന്നില്ല. എന്നാല്‍ ഒരു പെണ്‍കുട്ടി സംഭവം വെളിപ്പെടുത്തിയതോടെ തട്ടിപ്പ് പുറത്തുവരികയായിരുന്നു.

സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഛത്തീസ്ഡഗ് ബാല സംരക്ഷണ്‍ ആയോഗ് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ കുട്ടികളെ പ്രതി പീഡിപ്പിച്ചിരുന്നതായും പോലീസ് സംശയിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+