ജയില്‍പ്പുള്ളികളും സമരം തുടങ്ങി; ആവശ്യം ത്രീ സ്റ്റാര്‍ ഫുഡ്!
റായ്പൂര്‍: സമരങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് രാജ്യം. എന്തിനും ഏതിനു സമരമാണ്.ഇതില്‍ നിന്നും വ്യത്യസ്തമല്ല ജയിലുകളും എന്ന് തെളിയികുകയാണ് റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. ജയിലുകൡ ത്രീ സ്റ്റാര്‍ ഭക്ഷണം അടക്കമുള്ള പതിനാറ് ആവശ്യങ്ങള്‍ ഉന്നയിച്ച് ജയിലില്‍ ജയില്‍പ്പുള്ളികള്‍ സമരം നടത്തുകയാണ്.
മൂവായിരം ജയില്‍പ്പുള്ളികളാണ് ഗാന്ധിജയന്തി ദിനത്തില്‍ നിരാഹാര സമരം ആരംഭിച്ചത്. റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. ത്രീ സ്റ്റാര്‍ ഹോട്ടലുകളിലെ ഭക്ഷണം തങ്ഹള്‍ക്ക് ലഭ്യമാക്കിയില്ലെങ്കില്‍ വിളമ്പുന്ന ഭക്ഷണം ബഹിഷ്‌ക്കരിക്കുന്നത് തുടരുമെന്ന് സമരത്തില്‍ നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു. ജയിലധികൃതര്‍ പലതവണ ആവശ്യപ്പെട്ടിട്ടും തടവുകാര്‍ സമരം അവസാനിപ്പിക്കാന്‍ കൂട്ടാക്കിയിട്ടില്ല.

അതേസമയം ജയിലില്‍ നടന്ന സംഭവം നവമാധ്യമങ്ങള്‍ വഴി പുറത്ത് വന്നത് വിവാദമായിട്ടുണ്ട്. ഭക്ഷണത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുക, ജയിലിനുള്ളില്‍ പുകവലി അനുവദിക്കുക, നിലവില്‍ അന്തേവാസികളുടെ ബാഹുല്യമുള്ളതിനാല്‍ തടവറകളുടെ എണ്ണം വര്‍ധിപ്പിക്കുക, പാശ്ചാത്യരാജ്യങ്ങളിലേതിന് തുല്യമായി ജയിലിനുള്ളില്‍ ടെലിഫോണ്‍ ബൂത്ത് സ്ഥാപിക്കുക, ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എല്ലാ ദിവസവും സന്ദര്‍ശനാനുമതി നല്‍കുക, ജീവപര്യന്തം തടവുകാരെ മോചിപ്പിക്കുക, ജോലിക്കുള്ള വേതനം വര്‍ധിപ്പിക്കുക, ജയില്‍പ്പുള്ളികള്‍ക്കായുള്ള സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നീ ആവശ്യങ്ങളും സമരത്തിന്റെ ഭാഗമായി തടവുകാര്‍ ഉന്നയിക്കുന്നുണ്ട്.












Click it and Unblock the Notifications