കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രാന്‍ഡഡ് ഷൂസുകള്‍ ധരിച്ച് സ്‌കൂളില്‍ വന്നാല്‍ മതിയെന്ന് വിദ്യാര്‍ത്ഥികളോട് പ്രിന്‍സിപ്പാള്‍

  • By Aiswarya
Google Oneindia Malayalam News

റായ്പൂര്‍: സ്‌കൂളുകളില്‍ ഷൂസുകള്‍ മാത്രമേ ധരിക്കണമെന്ന് നിര്‍ദേശം നല്‍കാറുണ്ട്. എന്നാല്‍ ഝത്തീസ്ഗഢിലെ റയ്പൂരിലെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കുട്ടികളോട് പറഞ്ഞത് ഷൂസുകള്‍ ധരിക്കണം എന്നു മാത്രമല്ല അത് ബ്രാന്‍ഡഡ് ഷൂസുകള്‍ ആയിരിക്കുകയും വേണം എന്നാണ് നിര്‍ദേശം

റായ്പൂറിലെ പ്രമുഖ സ്‌കൂളുകളില്‍ ഒന്ന് നഴ്‌സറി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ബ്രാന്‍ഡഡ് ഷൂസ് ധരിക്കാന്‍ പ്രിന്‍സിപ്പാള്‍ നിര്‍ദേശം നല്‍കിയത്.

1-menshoes

ഷൂസുകള്‍ പ്രദേശത്തെ ഒരു കടയില്‍ നിന്നു വാങ്ങണമെന്നും കുട്ടികള്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട്. കുട്ടികളുടെ സ്‌കൂള്‍ ഡയറിയില്‍ പ്രിന്‍സിപ്പാളിന്റെ നിര്‍ദേശ പ്രകാരം അധ്യാപകരാണ് ഷൂസ് വാങ്ങാനുള്ള നിര്‍ദേശം എഴുതി നല്‍കിയത്.

1,499 രൂപയിലാണ് സ്‌കൂള്‍ നിര്‍ദേശിച്ച കടയില്‍ ഷൂസിന്റെ വിലകള്‍ ആരംഭിക്കുന്നത്. 1,499ല്‍ തുടങ്ങി 1,799 രൂപ വരെയാണ് വിവിധ സൈസുകളിലുള്ള ഷൂസുകളുടെ വില.അതേസമയം സ്‌കൂള്‍ അധികൃതരും കടയുടമയും തമ്മിലുള്ള ഒത്തുകളിയാണിതെന്ന് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ആരോപിച്ചു.

English summary
Insisting that kids use top branded shoes and note books that fetch students discounts of major cafe chains, elite schools in Chhattisgarh capital are becoming part of a marketing bandwagon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X