ഇത് അര്‍ച്ചന; കൈക്കുഞ്ഞുമായി രാത്രി പട്രോളിങിന് പോകുന്ന വനിതാ ഡി എസ് പി!
റായ്പൂര്‍: കൈക്കുഞ്ഞുമായി രാത്രി പട്രോളിങിന് പോകുന്ന വനിതാ പോലീസ് ഓഫീസറുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കൗതുകമാകുന്നു. ഛത്തീസ്ഗഡിലെ റായ്പൂര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അര്‍ച്ചന ഝായുടെ ചിത്രമാണ് ട്വിറ്ററിലൂടെ പരക്കുന്നത്. കൈയ്യില്‍ കുഞ്ഞും വാക്കി ടോക്കിയുമായി പോലീസ് വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയാണ് അര്‍ച്ച. പോലീസ് യൂണിഫോമിലല്ല.
കെ പി ഗണേഷ് എന്നയാളാണ് മാര്‍ച്ച് 11ന് ചിത്രം മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. റായ്പൂര്‍ ഡി എസ് പി അര്‍ച്ചന ഝാ കൈക്കുഞ്ഞുമായി രാത്രി പട്രോള്‍ ഡ്യൂട്ടിയില്‍. ജോലിയാണ് പരമമായ ധര്‍മം - എന്ന് പറഞ്ഞാണ് ഇയാള്‍ ഈ ചിത്രം ഷെയര്‍ ചെയ്തത്. ആയിരക്കണക്കിന് പേര് ഈ ചിത്രം റീഷെയര്‍ ചെയ്തു.

കുഞ്ഞിനെ നോക്കാന്‍ മറ്റാരും ഇല്ലാത്തത് കൊണ്ടാണ് അഞ്ജന ഝാ ഈ സാഹസം കാട്ടുന്നത് എന്നാണ് റിപ്പോര്‍ട്ട്. അഞ്ജനയുടെ ഭര്‍ത്താവ് ജോലി ആവശ്യങ്ങള്‍ക്കായി റായ്പൂരിന് 120 കിലോമീറ്റര്‍ ദൂരെയുള്ള ബിലാസ്പൂരിലാണ്. വീട്ടില്‍ മറ്റാരും ഇല്ല. ആഴ്ചയില്‍ രണ്ട് ദിവസമാണ് അഞ്ജന ഝായ്ക്ക് നൈറ്റ് ഡ്യൂട്ടി. അഞ്ജന മകളുമായിട്ടാണ് ഡ്യൂട്ടിക്ക് എത്തുക - റിപ്പോര്‍ട്ട് പറയുന്നു.
Archana Jha, DSP Crime (Raipur) on late night round with her new born daughter. "Seva parmodharma". Feminism anyone? pic.twitter.com/FpGX9mDNJP
— K P Ganesh (@KPGanesh) March 11, 2016
ഗര്‍ഭിണിയായിരുന്ന സമയത്തും അഞ്ജന ഇതുപോലെ രാത്രി പട്രോള്‍ ഡ്യൂട്ടിക്ക് എത്തിയിരുന്നത്രെ. നാലരമാസമാണ് ഡി എസ് പി റാങ്കിലുള്ള ഓഫീസര്‍മാര്‍ക്ക് പ്രസവാവധി. ആഴ്ചയില്‍ രണ്ട് ദിവസം രാത്രി മുഴുവന്‍ മകളെയും കൊണ്ട് വേണം അഞ്ജനയ്ക്ക് ഡ്യൂട്ടി നിര്‍വഹിക്കാന്‍. ഇത്രയും കാലം ക്രമസമാധാന പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന് റിപ്പോര്‍ട്ട് പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications