ബിജെപിക്ക് പേടിയുണ്ടെങ്കിൽ അത് പ്രിയങ്ക ഗാന്ധിയെ; പ്രിയങ്ക ജനഹൃദയത്തിലെന്ന് രാജ് ബബ്ബർ!
ലഖ്നൗ: ബിജെപി നേതാക്കൾക്ക് പ്രിയങ്ക ഗാന്ധിയെയാണ് പേടിയെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബർ. പ്രിയങ്ക കിഴക്കന്‍ യുപിയുടെ ചുമതല ഏറ്റെടുത്ത ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് നഷ്ടപ്പെട്ട ഊര്‍ജ്ജം തിരികെ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ പരാജയം നേരിട്ടതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുജനങ്ങള്‍ക്ക് പ്രിയങ്കയുടെ ആശയങ്ങള്‍ പെട്ടെന്ന് സ്വാംശീകരിക്കാനാവുന്നുണ്ട്. ബിജെപിയ്ക്കാര്‍ക്ക് അത് മനസിലാകുന്നില്ലെന്നും രാജ് ബബ്ബർ പറഞ്ഞു. ബിജെപി നേതാക്കള്‍ ആരെയെങ്കിലും പേടിക്കുന്നുണ്ടെങ്കില്‍ അത് പ്രിയങ്കയെ ആണ്. കാരണം അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ബിജെപിയ്ക്കാര്‍ക്ക് ഉത്തരമുണ്ടാകാറില്ല.

പ്രിയങ്ക ഉന്നയിക്കുന്ന വിഷയങ്ങള്‍ ജനങ്ങളുടെ ഹൃദയത്തിലാണ് ഉള്‍ക്കൊള്ളുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. പിടിഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ ചുമതല പ്രിയങ്ക ഗാന്ധിക്കാണ്. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രിയങ്ക ഗാന്ധി ചുമതല ഏറ്റെടുത്തിരുന്നത്.












Click it and Unblock the Notifications