Get Updates
Get notified of breaking news, exclusive insights, and must-see stories!

മകള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കോ?; രാജ് ബബ്ബര്‍ പറയുന്നു

പറ്റ്‌ന: ബോളിവുഡിലെ മുന്‍ സൂപ്പര്‍ താരം രാജ് ബബ്ബര്‍ നീണ്ടകാലമായി കോണ്‍ഗ്രസ് സഹയാത്രികനാണ്. മൂന്നുതവണ ആഗ്രയില്‍ നിന്നും രാജ് ബബ്ബര്‍ പാര്‍ലിമെന്റിലെത്തിയിട്ടുണ്ട്. യുപി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെ ഇദ്ദേഹത്തിന്റെ മകള്‍ ജൂഹി ബബ്ബര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്ത പരന്നിരുന്നു.

എന്നാല്‍, അത്തരം വാര്‍ത്തയ്‌ക്കെതിരെ ശക്തമായാണ് രാജ് ബബ്ബറിന്റെ പ്രതികരണം. ആഗ്ര സൗത്തില്‍ മകള്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ ചിലര്‍ സങ്കല്‍പ്പിച്ചുകൂട്ടിയതാണെന്ന് രാജ് ബബ്ബര്‍ പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുത്. മകള്‍ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

rajbabbar

അതേസമയം, നേതാക്കളുടെ മക്കള്‍ രാഷ്ട്രീയ രംഗത്തെത്തുന്നത് സന്തോഷം തരുന്നതാണെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രാജ് ബബ്ബര്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി ഉത്തര്‍ പ്രദേശ് സന്ദര്‍ശിക്കുന്ന അതേ അവസരത്തിലാണ് രാജ് ബബ്ബറിന്റെ മകളുടെ വാര്‍ത്തകള്‍ പുറത്തുവന്നതെന്നത് വാര്‍ത്താ പ്രാധാന്യം വര്‍ധിപ്പിച്ചിരുന്നു.

ആഗ്രയാണ് രാജ് ബബ്ബറിന്റെ ജന്മനാട്. കോളേജ് വിദ്യാഭ്യാസത്തിനുശേഷം സിനിമാ മോഹവുമായി ഫിലിം മേഖലയിലേക്ക് കടക്കുന്നതുവരെ ആഗ്രയില്‍ തന്നെയാണ് രാജ് ബബ്ബര്‍ വളര്‍ന്നത്. മൂന്നു തവണ പാര്‍ലിമെന്റിലെത്തിയതും ഇവിടെനിന്നാണ്. രാജ് ബബ്ബര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചപ്പോള്‍ മകള്‍ ജൂഹി ബബ്ബര്‍ സജീവമായി പ്രചരണത്തിനുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+