കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക തട്ടിപ്പ് കേസ്: രാജ് കുന്ദ്രെക്ക് കുരുക്ക് മുറുകുന്നു, ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി

Google Oneindia Malayalam News

മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹാജരാകാന്‍ രാജ് കുന്ദ്രക്ക് എന്‍ഫോഴ്സ്മെന്റ് നിര്‍ദേശം. 2013ല്‍ മരിച്ച ഗുണ്ടാ നേതാവ് ഇഖ്ബാല്‍ മിര്‍ച്ചി ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടി ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവിനോട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് മൊഴി ശേഖരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പിഎംഎല്‍എ ആക്ടിന് കീഴിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്.

 50:50 ഫോര്‍മുല ഇല്ല... അടുത്ത അഞ്ച് വര്‍ഷവും മുഖ്യമന്ത്രി ഞാന്‍ തന്നെ, ശിവസേനയുടെ മറുപടി ഇങ്ങനെ 50:50 ഫോര്‍മുല ഇല്ല... അടുത്ത അഞ്ച് വര്‍ഷവും മുഖ്യമന്ത്രി ഞാന്‍ തന്നെ, ശിവസേനയുടെ മറുപടി ഇങ്ങനെ

രാജ് കുന്ദ്രയുടെ ബാസ്റ്റ്യന്‍ ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനവുമായി രഞ്ജീത് ബിന്ദ്രക്ക് ഇടപാടുകളുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ഈ ഇടപാടുകള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസുമായും ബന്ധമുണ്ട്. ഇരുവരും നടത്തിയിട്ടുള്ള ബിസിനസും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പുമായി ബന്ധിച്ച് ബിന്ദ്രയെ നേരത്തെ ​തന്നെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തിക അനധികൃതമായി സാമ്പത്തിക ഇടപാടുകള്‍ ഒന്നും നടത്തിയില്ലെന്ന നിലപാടാണ് കുന്ദ്ര നേരത്തെ സ്വീകരിച്ചത്.

-raj-kundra-15

ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായിരുന്ന രാജ് ഇഖ്ബാല്‍ മിര്‍ച്ചി 2013ലാണ് ലണ്ടനില്‍ വെച്ച് ഹൃദയാഘാതം മൂലം മരിക്കുന്നത്. മയക്കുമരുന്ന് കടത്തും പിടിച്ചുപറിയുമുള്‍പ്പെടെ നിരവധി കേസുകളാണ് മിര്‍ച്ചിക്കെതിരെ നിലവിലുണ്ടായിരുന്നത്. സാമ്പത്തിക തട്ടിപ്പില്‍ മിര്‍ച്ചിക്കും കുടുംബത്തിനുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ക്രിമിനല്‍ കേസാണ് രജിസ്റ്റര്‍ ചെയ്തത്. മുംബൈയിലെ സ്വത്തുക്കള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പും അനധികൃത സാമ്പത്തിക ഇടപാടുകളും മിര്‍ച്ചി നടത്തിയതായും എന്‍ഫോഴ്സ്മെന്റ് ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് നിരവധി റെയ്‍ഡുകളാണ് കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ നടത്തിയത്.

English summary
Raj Kundra Summoned In Money Laundering Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X