പീഡനക്കേസിലെ പ്രതിയുടെ സ്ഥാനം മഹാന്മാരായ സന്യാസികള്‍ക്കൊപ്പം
ജോധ്പൂര്‍ : മഹാന്മാരായ സന്യാസികള്‍ക്കൊപ്പം പീഡനക്കേസിലെ പ്രതിയും. പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ആശാറാം ബാപ്പുവാണ് മഹാന്മരായ സന്യാസികള്‍ക്കൊപ്പം സ്ഥാനം നേടിയത്.
ജോധ്പൂരിലെ ഒരു സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ പാഠപുസ്തകത്തിലാണ് ആശാറാം ബാപ്പുവിനെ മഹാന്മാരായ സന്യാസികള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീബുദ്ധന്‍, സ്വാമി വിവേകാനന്ദന്‍, ഗുരുനാനാക്ക്, മദര്‍ തെരേസ, മഹാവീരന്‍ എന്നിവര്‍ക്കൊപ്പമാണ് ആശാറാം ബാപ്പുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയത്.

യോഗാ ഗുരു ബാബാ രാം ദേവും ഇക്കൂട്ടത്തില്‍ ഇടം നേടിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. സദാചാരശാസ്ത്ര പുസ്തകത്തിലാണ് ഇരുവരെയും മഹാന്‍മാരുടെ ഗണത്തില്‍ പെടുത്തി ചിത്രീകരിച്ചിരിക്കുന്നത്. നയാ ഉജാല എന്ന പുസ്തകത്തിന്റെ 40ാം പേജിലാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Jodhpur, Rajasthan: Class 3 book shows Asaram as a Saint in a list of 'Country's famous saints'. pic.twitter.com/48TO2DoHcu
— ANI (@ANI_news) August 2, 2015 ദില്ലി ആസ്ഥാനമായ ഗുരുകുല്‍ പ്രകാശനാണ് വിവാദ പുസ്തകത്തിന്റെ പ്രസാധകര്‍. അതേസമയം, പുസ്തകത്തെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജോധ്പൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചിരിക്കുന്നത്. 73കാരനായ ആശാറാം ബാപ്പു 2013 സെപ്റ്റംബര്‍ മുതല്‍ ജയിലിലാണ്. സൂറത്തിലെ രണ്ട് സഹോദരിമാരാണ് ബാപ്പുവിനെതിരെയും മകന്‍ നാരായണ്‍ സായിക്കെതിരെയും പരാതി നല്‍കിയത്.












Click it and Unblock the Notifications