കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി മുക്ത ഭാരതത്തിന് വേണ്ടി ഒന്നിക്കണം: പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് രാജ് താക്കറെയുടെ ആഹ്വാനം

Google Oneindia Malayalam News

Recommended Video

cmsvideo
'മോദി മുക്ത ഭാരതത്തിന് വേണ്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം' | Oneindia Malaylam

മുംബൈ: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ കടന്നാക്രമിച്ച് രാജ് താക്കറെ. 2019ഓടെ മോദി മുക്ത ഭാരതത്തിന് വേണ്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന ആഹ്വാനമാണ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ നടത്തിയിട്ടുള്ളത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ഉറപ്പാക്കി എന്‍ഡിഎ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിന് വേണ്ടി ഞായറാഴ്ചയായിരുന്നു രാജ് താക്കറെ പ്രസ്താവനയുമായി രംഗത്തെത്തിയത്. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാജ് താക്കറെ ഇക്കാര്യങ്ങള്‍ മുന്നോട്ടുവച്ചത്.

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് ശരദ് പവാറുമായി കഴിഞ്ഞ ദിവസം രാജ് താക്കറെ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച നടക്കാനിരിക്കുന്ന റാലിയ്ക്ക് മുന്നോടിയായാണ് നീക്കം. സൗത്ത് മുംബൈയിലെ ശരദ് പവാറിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മോദിയുടെ വിദേശപര്യടനങ്ങളെക്കുറിച്ച് പരാമര്‍ശിച്ച രാജ് താക്കറെ പക്കോഡയ്ക്ക് വേണ്ടിയുള്ള മാവിന് വേണ്ടിയാണ് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നും രാജ് താക്കറെ ആരോപിക്കുന്നു. വിദേശ നിക്ഷേപങ്ങളുടെ അഭാവം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് രാജ് താക്കറെയുടെ പ്രസ്താവന.

 അധികാരത്തില്‍ നിന്ന് താഴെയിറക്കണം

അധികാരത്തില്‍ നിന്ന് താഴെയിറക്കണം


മോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും പൊള്ളയായ വാഗ്ധാനങ്ങള്‍ കൊണ്ട് രാജ്യം മടുത്തു. അതിനാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഐക്യത്തോടെ മോദി മുക്ത ഭാരതത്തിന് വേണ്ടി അണിനിരക്കണമെന്ന ആവശ്യമാണ് രാജ് താക്കറെ ഉന്നയിച്ചിട്ടുള്ളത്. ഇന്ത്യയ്ക്ക് 1947ലാണ് സ്വാതന്ത്ര്യം ലഭിച്ചത്. രണ്ടാം തവണ അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ലും ലഭിച്ചു. 2019ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കണം. ഇത് മോദി മുക്ത സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമായിരിക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെടുന്നു.

 സ്വാതന്ത്ര്യത്തിന് ശേഷമുള്ള തട്ടിപ്പ്

സ്വാതന്ത്ര്യത്തിന് ശേഷമുള്ള തട്ടിപ്പ്


മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയാല്‍ നോട്ട് നിരോധനത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടണം. 1947ന് ശേഷമുണ്ടായ വലിയ തട്ടിപ്പാണ് നോട്ടുനിരോധനമെന്നും ഐസ്ആര്‍ഒ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് രാജ് താക്കറെ കൂട്ടിച്ചേര്‍ക്കുന്നു. ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ കുറവ് വന്നതോടെ മഹാരാഷ്ട്ര മരുഭുമിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഐഎസ്ആര്‍ഒ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. രാജസ്ഥാന് ശേഷം രാജ്യത്ത് ഏറ്റവും അധികം ഫലഭൂയിഷ്ഠത നശിച്ച സംസ്ഥാനമായി മഹാരാഷ്ട്ര മാറിക്കഴിഞ്ഞുവെന്നും രാജ് താക്കറെ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് 56,000 കിണറുകള്‍ സംസ്ഥാനത്ത് കുഴിച്ചുവെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അവകാശപ്പെട്ടിരുന്നു. ഇക്കാര്യവും രാജ് താക്കറെ കൂട്ടിച്ചേര്‍ക്കുന്നു.

രാമക്ഷേത്രം മുതലെടുപ്പിന് വേണ്ടി മാത്രം!!

രാമക്ഷേത്രം മുതലെടുപ്പിന് വേണ്ടി മാത്രം!!

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനോട് യോജിപ്പാണുള്ളത്. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് പ്രശ്നമായി ഉപയോഗിക്കരുത്. സുപ്രീം കോടതി വരും ദിവസങ്ങളില്‍ അയോധ്യ കേസ് ബോധപൂര്‍വ്വം പരിഗണിക്കുമെന്നും ഇത് സാമുദായിക സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതിന് ഇടയാക്കുമെന്നും രാജ് താക്കറെ അവകാശപ്പെടുന്നു. രാമക്ഷേത്രം നിര്‍മിക്കണം, എന്നാല്‍ ഇത് തിരഞ്ഞെടുപ്പില്‍ മുതലെടുക്കുന്നതിന് വേണ്ടിയോ സമൂഹത്തെ വിഭജിക്കുന്നതിന് വേണ്ടിയോ ഉപയോഗിക്കരുതെന്നും രാജ് താക്കറെ കൂട്ടിച്ചേര്‍ക്കുന്നു.

 മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ

മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ

ബോളിവുഡ് നടി ശ്രീദേവിയുടെ മരണാന്തര ചടങ്ങുകള്‍ സംസ്ഥാന ബഹുമതികളോടെ നടത്തിയ സംഭവത്തില്‍ രാജ് താക്കറെ നേരത്തെ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ശ്രീദേവി മികച്ച നടിയാണ് എന്നാല്‍ അവര്‍ രാജ്യത്തിന് വേണ്ടി എന്താണ് ചെയ്തത്. ശ്രീദേവിയുടെ മൃതദേഹം ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ് സംസ്കരിച്ച നീക്കത്തെയും താക്കറെ ചോദ്യം ചെയ്യുന്നു. നീരവ് മോദി ഉള്‍പ്പെട്ട പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് മാധ്യങ്ങള്‍ ശ്രീദേവിയുടെ മരണം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയതെന്നും താക്കറെ ആരോപിക്കുന്നു. സംസ്ഥാനത്ത് നിലവിലുള്ള നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ മുഖ്യമന്ത്രി നദീ സംരക്ഷണത്തെക്കുറിച്ചുള്ള പാട്ടുകള്‍ പാടി നടക്കുകയാണെന്നും താക്കറെ ചൂണ്ടിക്കാണിക്കുന്നു.

<strong>പിറകിലേയ്ക്ക് ചാഞ്ഞിരിക്കുന്നവരെല്ലാം മടിയന്മാര്‍: ഇരിപ്പിന്റെ രീതി നിങ്ങളോട് പറയുന്ന കാര്യങ്ങള്‍</strong>പിറകിലേയ്ക്ക് ചാഞ്ഞിരിക്കുന്നവരെല്ലാം മടിയന്മാര്‍: ഇരിപ്പിന്റെ രീതി നിങ്ങളോട് പറയുന്ന കാര്യങ്ങള്‍

English summary
Launching a scathing attack on the BJP-led NDA government, Maharashtra Navnirman Sena (MNS) chief Raj Thackeray on Sunday called for Opposition unity and a "Modi-mukt Bharat" by 2019.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X