യോഗിയുമായി കോര്‍ത്ത് രാജ് താക്കറെ.. ഇങ്ങോട്ട് യുപിക്കാര്‍ക്ക് വരണമെങ്കില്‍ അനുമതി വേണ്ടി വരും!!
ലഖ്നൗ: അന്യസംസ്ഥാന തൊഴിലാളി വിഷയത്തില്‍ യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയില്‍ പ്രശ്നം കടുക്കുന്നു. ഏതെങ്കിലുമൊരു സംസ്ഥാനത്തിന് ഉത്തര്‍പ്രദേശില്‍ നിന്ന് തൊഴിലാളികളെ ആവശ്യമുണ്ടെങ്കില്‍ ആദ്യം സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്നായിരുന്നു യോഗിയുടെ പ്രസ്താവന. എല്ലാ തൊഴിലാളികള്‍ക്കും സാമൂഹ സുരക്ഷ ഉറപ്പാക്കണം. യുപി സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സും സുരക്ഷയും നല്‍കും. എന്നാല്‍ ഞങ്ങളുടെ സമ്മതമില്ലാതെ, ഈ സംസ്ഥാനത്തെ ഒരാളെ പോലും സംസ്ഥാനങ്ങള്‍ ജോലിക്ക് എടുക്കാന്‍. ഈ സമയത്ത് അവര്‍ നേരിട്ട ദുരനുഭവം കൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും യോഗി പറഞ്ഞു.

യുപിയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് കാരണം മറ്റ് സംസ്ഥാനങ്ങളാണെന്ന് പരോക്ഷമായി കുറ്റപ്പെടുത്തിയിരിക്കുകയാണ് യോഗി. സ്കില്‍ മാപ്പിംഗ് തൊഴിലാളികള്‍ക്കായി ഒരുക്കുന്നുണ്ട് യോഗി സര്‍ക്കാര്‍. ഇവര്‍ എവിടെ പോയാലും ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് യോഗി. തിരിച്ചെത്തുന്ന തൊഴിലാളികളെ സംരക്ഷിക്കാന്‍ കുടിയേറ്റ തൊഴിലാളി കമ്മീഷന് രൂപീകരിച്ചിട്ടുണ്ട് യോഗി. ഇവരുടെ കഴിവിന് അനുസരിച്ചുള്ള തൊഴില്‍ നല്കാന് ഇതിലൂടെ സാധിക്കുമെന്ന് യോഗി പറഞ്ഞു. അതേസമയം തിരിച്ചെത്തുന്ന തൊഴിലാളികളില്‍ രോഗം പെട്ടെന്ന് ഭേദമാകുന്നുണ്ടെന്നും യോഗി വ്യക്തമാക്കി.
യോഗിയുടെ പ്രസ്താവന വന്‍ വിവാദമായിരിക്കുകയാണ്. ഇതിന് ചുട്ടമറുപടിയുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ രംഗത്ത് വന്നിരിക്കുകയാണ്. യുപിയില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് മഹാരാഷ്ട്രയില്‍ തൊഴിലെടുക്കണമെങ്കില്‍ ആദ്യം ഇവിടെയുള്ള സര്‍ക്കാരിന്റെ അനുമതി തേടേണ്ടി വരുമെന്നും രാജ് താക്കറെ തുറന്നടിച്ചു. സ്വതവേ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയാണ് രാജ് താക്കറെയുടെ എംഎന്‍എസ്. തങ്ങളുടെ അനുമതി കൂടി ഇക്കാര്യത്തില്‍ വേണ്ടി വരുമെന്ന സൂചനയാണ് രാജ് താക്കറെ യോഗിക്ക് നല്‍കിയത്. ഈ അനുമതിയില്ലാതെ അവര്‍ക്ക് ഇവിടെ ജോലിക്ക് വരാന്‍ കഴിയില്ല. യോഗി ഇക്കാര്യം മനസ്സില്‍ സൂക്ഷിക്കണമെന്നും രാജ് താക്കറെ പറഞ്ഞു.
അതേസമയം മഹാരാഷ്ട്ര സര്‍ക്കാരിനോടും രാജ് താക്കറെയുടെ നിര്‍ദേശമുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ വസ്തുത വളരെ ഗൗരവത്തോടെ കാണണമെന്നും, സംസ്ഥാനത്തെത്തുന്ന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന് അനിവാര്യമാണെന്നെന്നും, പോലീസ് സ്റ്റേഷനുകളില്‍ അവരുടെ ഫോട്ടോയും സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണമെന്നും രാജ് താക്കറെ പറഞ്ഞു. ഇവര്‍ക്ക് വ്യവസ്ഥകളോടെ മാത്രമേ മഹാരാഷ്ട്രയിലേക്ക് പ്രവേശനം അനുവദിക്കാവൂ എന്ന് രാജ് താക്കറെ പറഞ്ഞു. ഇതോടെ കുടിയേറ്റ തൊഴിലാളികള്‍ക്ക് മുംബൈയില്‍ ജോലി ലഭിക്കുക പ്രയാസമേറിയ കാര്യമായി മാറിയിരിക്കുകയാണ്. യുപിയില്‍ സ്കില്‍ഡ് തൊഴിലാളികളുടെ അഭാവവും ധാരാളമുണ്ട്.
-
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications