കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുമായി കോര്‍ത്ത് രാജ് താക്കറെ.. ഇങ്ങോട്ട് യുപിക്കാര്‍ക്ക് വരണമെങ്കില്‍ അനുമതി വേണ്ടി വരും!!

Google Oneindia Malayalam News

ലഖ്‌നൗ: അന്യസംസ്ഥാന തൊഴിലാളി വിഷയത്തില്‍ യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയില്‍ പ്രശ്‌നം കടുക്കുന്നു. ഏതെങ്കിലുമൊരു സംസ്ഥാനത്തിന് ഉത്തര്‍പ്രദേശില്‍ നിന്ന് തൊഴിലാളികളെ ആവശ്യമുണ്ടെങ്കില്‍ ആദ്യം സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്നായിരുന്നു യോഗിയുടെ പ്രസ്താവന. എല്ലാ തൊഴിലാളികള്‍ക്കും സാമൂഹ സുരക്ഷ ഉറപ്പാക്കണം. യുപി സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സും സുരക്ഷയും നല്‍കും. എന്നാല്‍ ഞങ്ങളുടെ സമ്മതമില്ലാതെ, ഈ സംസ്ഥാനത്തെ ഒരാളെ പോലും സംസ്ഥാനങ്ങള്‍ ജോലിക്ക് എടുക്കാന്‍. ഈ സമയത്ത് അവര്‍ നേരിട്ട ദുരനുഭവം കൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും യോഗി പറഞ്ഞു.

1

യുപിയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം മറ്റ് സംസ്ഥാനങ്ങളാണെന്ന് പരോക്ഷമായി കുറ്റപ്പെടുത്തിയിരിക്കുകയാണ് യോഗി. സ്‌കില്‍ മാപ്പിംഗ് തൊഴിലാളികള്‍ക്കായി ഒരുക്കുന്നുണ്ട് യോഗി സര്‍ക്കാര്‍. ഇവര്‍ എവിടെ പോയാലും ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് യോഗി. തിരിച്ചെത്തുന്ന തൊഴിലാളികളെ സംരക്ഷിക്കാന്‍ കുടിയേറ്റ തൊഴിലാളി കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട് യോഗി. ഇവരുടെ കഴിവിന് അനുസരിച്ചുള്ള തൊഴില്‍ നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്ന് യോഗി പറഞ്ഞു. അതേസമയം തിരിച്ചെത്തുന്ന തൊഴിലാളികളില്‍ രോഗം പെട്ടെന്ന് ഭേദമാകുന്നുണ്ടെന്നും യോഗി വ്യക്തമാക്കി.

യോഗിയുടെ പ്രസ്താവന വന്‍ വിവാദമായിരിക്കുകയാണ്. ഇതിന് ചുട്ടമറുപടിയുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ രംഗത്ത് വന്നിരിക്കുകയാണ്. യുപിയില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് മഹാരാഷ്ട്രയില്‍ തൊഴിലെടുക്കണമെങ്കില്‍ ആദ്യം ഇവിടെയുള്ള സര്‍ക്കാരിന്റെ അനുമതി തേടേണ്ടി വരുമെന്നും രാജ് താക്കറെ തുറന്നടിച്ചു. സ്വതവേ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയാണ് രാജ് താക്കറെയുടെ എംഎന്‍എസ്. തങ്ങളുടെ അനുമതി കൂടി ഇക്കാര്യത്തില്‍ വേണ്ടി വരുമെന്ന സൂചനയാണ് രാജ് താക്കറെ യോഗിക്ക് നല്‍കിയത്. ഈ അനുമതിയില്ലാതെ അവര്‍ക്ക് ഇവിടെ ജോലിക്ക് വരാന്‍ കഴിയില്ല. യോഗി ഇക്കാര്യം മനസ്സില്‍ സൂക്ഷിക്കണമെന്നും രാജ് താക്കറെ പറഞ്ഞു.

അതേസമയം മഹാരാഷ്ട്ര സര്‍ക്കാരിനോടും രാജ് താക്കറെയുടെ നിര്‍ദേശമുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ വസ്തുത വളരെ ഗൗരവത്തോടെ കാണണമെന്നും, സംസ്ഥാനത്തെത്തുന്ന തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ അനിവാര്യമാണെന്നെന്നും, പോലീസ് സ്‌റ്റേഷനുകളില്‍ അവരുടെ ഫോട്ടോയും സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണമെന്നും രാജ് താക്കറെ പറഞ്ഞു. ഇവര്‍ക്ക് വ്യവസ്ഥകളോടെ മാത്രമേ മഹാരാഷ്ട്രയിലേക്ക് പ്രവേശനം അനുവദിക്കാവൂ എന്ന് രാജ് താക്കറെ പറഞ്ഞു. ഇതോടെ കുടിയേറ്റ തൊഴിലാളികള്‍ക്ക് മുംബൈയില്‍ ജോലി ലഭിക്കുക പ്രയാസമേറിയ കാര്യമായി മാറിയിരിക്കുകയാണ്. യുപിയില്‍ സ്‌കില്‍ഡ് തൊഴിലാളികളുടെ അഭാവവും ധാരാളമുണ്ട്.

സിന്ധ്യ വീഴും... കോണ്‍ഗ്രസിന്റെ എട്ടംഗ ടീം വരുന്നു, കമല്‍നാഥിന്റെ പ്ലാന്‍ മാറും, കോട്ട പൊളിയും!!സിന്ധ്യ വീഴും... കോണ്‍ഗ്രസിന്റെ എട്ടംഗ ടീം വരുന്നു, കമല്‍നാഥിന്റെ പ്ലാന്‍ മാറും, കോട്ട പൊളിയും!!

English summary
raj thackeray gives strong reply to yogi adityanath says migrants need maharashtra government permission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X