കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ് താക്കറെയുടെ മകന്റെ വിവാഹം; രാഹുൽ ഗാന്ധിക്കും, ഫഡ്നാവിസും, ഗഡ്ക്കരിയും ക്ഷണം, മോദിക്ക് ക്ഷണമില്ല

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നവ നിർമ്മാൺ സേന നേതാവ് രാജ് താക്ക്റെയുടെ മകന്റെ വിവാഹത്തിന് പ്രധാന രാഷ്ട്രീയ നേതാക്കൾക്ക് ക്ഷണം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ക്ഷണം. നേരിട്ട് പോയി രാഹുൽ ഗാന്ധിയെ ക്ഷണിക്കുമെന്നായിരുന്നു രാജ് താക്കറെ അറിയിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ സെക്രട്ടറി മുഖേനയാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്.

<strong>കോണ്‍ഗ്രസ് മതേതര പ്രതിച്ഛായ ഉപേക്ഷിക്കുന്നു.... മതവിമര്‍ശനം വേണ്ട, രാഹുലിന്റെ നിര്‍ദേശങ്ങള്‍!!</strong>കോണ്‍ഗ്രസ് മതേതര പ്രതിച്ഛായ ഉപേക്ഷിക്കുന്നു.... മതവിമര്‍ശനം വേണ്ട, രാഹുലിന്റെ നിര്‍ദേശങ്ങള്‍!!

രാഹുൽ ഗാന്ധിക്ക് പുറമെ ബിജെപി നേതാക്കളായ ദേവേന്ദ്ര ഫഡ്‌നാവിസ്, നിതിന്‍ ഗഡ്കരി തുടങ്ങിയ നേതാക്കള്‍ക്കും ക്ഷണമുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിവാഹത്തിന് ക്ഷണമില്ല. കോണ്‍ഗ്രസില്‍ നിന്നും സുശീല്‍കുമാര്‍ ഷിന്‍ഡെ, പ്രിഥ്വിരാജ് ചവാന്‍, മിലിന്ദ് ദിയോറ, എന്‍സിപി നേതാക്കളായ അജിത് പവാര്‍, സുനില്‍ തത്കറെ, ജയന്ത് പാട്ടീല്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്.

Raj Thackeray

ജനുവരി 2നാണ് പരിപാടി നടക്കുന്നത്. വളരെ ചുരുക്കം അതിഥികൾ മാത്രമേ ക്ഷമിച്ചവരുടെ പട്ടികയിലുള്ളൂ. എന്നാൽ പ്രധാനപ്പെട്ട ബിസിനസുകാരും രാഷ്ട്രീക്കാരും പോലീസ് ഉദ്യോഗസ്ഥരും വിവാഹ സൽക്കകാരത്തിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014ലെ തിരഞ്ഞെടുപ്പിൽ വൻ പരാജയമായിരുന്നു രാജ് താക്കറെയും അദ്ദേഹത്തിന്റെ പാർട്ടിയും ഏറ്റുവാങ്ങേണ്ടി വന്നത്.

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അതിൽ നിന്നും കര കയറാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. നാഷണൽ കോൺഗ്രസ് പാർട്ടിയും മഹാരാഷ്ട്ര നവ നിർമ്മാൺ സേനയും വരുന്ന തിരഞ്ഞെടുപ്പിൽ സഖ്യത്തിലാകുമെന്ന റൂമറുകളെ ഒന്നു കൂടി ബലപ്പെടുത്തുന്നതാണ് മകന്റെ വിവാഹത്തിന് നരേന്ദ്രമോദിയെ ഒഴിവാക്കികൊണ്ട് കോൺഗ്രസ് നേതാക്കളെ പങ്കെടുപ്പിക്കുന്നത്.

English summary
Raj Thackeray Invites Rahul Gandhi to Son’s Wedding; Gadkari Also Likely on Guest List But Not PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X