• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാരാഷ്ട്രയിൽ ബിജെപി പുതിയ ബാന്ധവത്തിന്? മുംബൈയിൽ രാജ് താക്കറെ- ഫട്നാവിസ് കൂടിക്കാഴ്ച...

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി സഖ്യം ശക്തി പ്രാപിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ രാജ് താക്കറെയും ദേവേന്ദ്ര ഫട്നാവിസും കൂടിക്കാഴ്ച നടത്തി. ശിവസേനയുമായുള്ള സഖ്യം തകർന്നതിന് ശേഷം ആദ്യമായാണ് നവനിർമാൺ സേനാ തലവൻ രാജ് താക്കറെ- ഫട്നാവിസ് കൂടിക്കാഴ്ച നടക്കുന്നത്. മഹാരാഷ്ട്ര നവനിർമാൺ സേന പുതിയ സ്വത്വത്തിലും ആശയത്തിലും ചുവടുറപ്പിക്കുമെന്ന് സൂചന നൽകി ഒരു ദിവസത്തിന് ശേഷമാണ് രാജ് താക്കറെ- ഫട്നാവിസ് കൂടിക്കാഴ്ച എന്നതാണ് നിർണായകമായ കാര്യം. ഇരു പാർട്ടികളും തമ്മിൽ സഖ്യം രൂപീകരിച്ച് മുന്നോട്ടുപോകാനുള്ള സാധ്യതകളും ഇതോടെ ഉയർന്നുവരുന്നുണ്ട്.

ഭാരത് ബന്ദ്: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സർക്കാരിന്റെ മുന്നറിയിപ്പ്, ലീവ് അനുവദിക്കരുതെന്ന്

25 വർഷത്തിലധികം നീണ്ടുനിന്ന ബിജെപി- ശിവസേന സഖ്യം 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പിൽ പിളർന്നതോടെ ബിജെപിക്ക് നഷ്ടമായത് ഏറെക്കാലം ഒപ്പം നിന്ന സഖ്യകക്ഷിയെയാണ്. തുടർന്നാണ് എൻസിപി- കോൺഗ്രസ്, ശിവസേന എന്നീ മൂന്ന് പാർട്ടികൾ ചേർന്ന് സഖ്യം രൂപീകരിച്ച് മഹാരാഷ്ട്രയിൽ പുതിയ ബിജെപിയിതര സർക്കാർ അധികാരത്തിലേറുന്നത്.

മഹാരാഷ്ട്ര നവനിർമാൺസേന പുതിയ ബാന്ധവത്തിന്?

മഹാരാഷ്ട്ര നവനിർമാൺസേന പുതിയ ബാന്ധവത്തിന്?

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുവരെ ബിജെപിയുടെ വിമർശകനായിരുന്ന രാജ് താക്കറെയാണ് ഇപ്പോൾ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമൊത്ത് ചർച്ച നടത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ സർക്കാരിനെയും വിമർശിച്ച് റാലികൾ സംഘടിപ്പിച്ച താക്കറെ സർക്കാരിന്റെ ആഭ്യന്തര, വിദേശ നയങ്ങളെയും കർഷകർക്കുള്ള ക്ഷേമപദ്ധതികളെയും രൂക്ഷമായി വിമർശിച്ചിരുന്നു. കോഹിനൂർ മിൽസ് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് താക്കറെയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു.

യോഗം മുംബൈയിൽ

യോഗം മുംബൈയിൽ

ചൊവ്വാഴ്ച വൈകിട്ട് സൌത്ത് സെൻട്രൽ മുംബൈയിലെ പരേലിൽ വെച്ചായിരുന്നു ഒരു മണിക്കൂർ നീളുന്ന താക്കറെ- ഫട്നാവിസ് കൂടിക്കാഴ്ച. താക്കറെയുടെ സുഹൃത്ത് ഗുരുപ്രസാദ് റെഗെയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം താക്കറെയും ബിജെപി നേതാവ് ആശിഷ് ഷെലാറും തമ്മിൽ ഒന്നിലധികം കൂടിക്കാഴ്ചകൾ നടന്നിരുന്നു. ഇത് ഫട്നാവിസ്- രാജ് താക്കറെ കൂടിക്കാഴ്ചയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് സൂചന.

 കൈകോർക്കാൻ പച്ചക്കൊടി

കൈകോർക്കാൻ പച്ചക്കൊടി

ശിവസേന രാഷ്ട്രീയ എതിരാളികളുമായി സഖ്യമുണ്ടാക്കിയതോടെ എംഎൻഎസിലെ ഒരു വിഭാഗം നേതാക്കൾക്ക് ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം പരിഗണിക്കാമെന്ന നിലപാടാണ് എന്നാണ് എംഎൻഎസ് നേതാവ് ഇതെക്കുറിച്ച് പ്രതികരിച്ചത്. എൻസിപി- ശിവസേന- കോൺഗ്രസ് എന്നീ പാർട്ടികളുമായി ചേർന്ന് മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യം സർക്കാർ രൂപീകരിച്ചതോടെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ തെറ്റുന്ന നീക്കമാണ് സംസ്ഥാനത്തുണ്ടായത്. ഞങ്ങൾക്ക് പരസ്പരം ആവശ്യമുണ്ടെന്നും എംഎൻഎസ് നേതാവ് കൂട്ടിച്ചേർത്തു. മഹാവികാസ് അഘാഡി സഖ്യത്തെ പ്രതിരോധിക്കാൻ ബിജെപി- എംഎൻഎസ് കൂട്ടുകെട്ടിന് കഴിയുമെന്ന വിലയിരുത്തലാണ് ഇതിന് പിന്നിലുള്ളതെന്നാണ് കരുതപ്പെടുന്നത്.

 പ്രതിഛായക്ക് കളങ്കം

പ്രതിഛായക്ക് കളങ്കം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഒറ്റപ്പെട്ട ബിജെപിക്ക് ശിവസേനയെക്കാൾ കരുത്തരല്ലെങ്കിലും എംഎൻഎസുമായുള്ള കൂട്ടുകെട്ട് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. മൊത്തം പ്രതിപക്ഷ പാർട്ടികൾക്ക് മുമ്പിലും ഒറ്റപ്പെട്ട നിലയിലാണ് ബിജെപി ഇപ്പോഴുള്ളത്. നീക്കം ബിജെപിയെ സഹായിക്കുമെങ്കിലും ബിജെപിയുടെ രൂക്ഷ വിമർശകനായിരുന്ന രാജ് താക്കറെയുടെ പ്രതിഛായക്ക് കളങ്കമേൽപ്പിക്കുമെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുയരുന്ന മറ്റൊരു വിമർശനം.

തിരിച്ചുവരവ് സജീവ രാഷ്ട്രീയത്തിലേക്ക്

തിരിച്ചുവരവ് സജീവ രാഷ്ട്രീയത്തിലേക്ക്

2009-2014ലെ മഹാരാഷ്ട്ര നിയമസഭയിൽ 13 എംഎൽഎമാരുണ്ടായിരുന്ന എംഎൻഎസിന് 2014ലെയും 2019ലെയും തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ബിജെപിയുടെ പിന്തുണയോടെ എംഎൻഎസ് തിരിച്ചുവരവിന് ഒരുങ്ങുന്നുവെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ജനുവരി 23ന് ഇത് സംബന്ധിച്ച നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ശിവസേന സ്ഥാപനായ ബാൽതാക്കറെയുടെ ജന്മദിനത്തിലുണ്ടാകുമെന്നാണ് സൂചനകൾ. അതേ സമയം പാർട്ടിയുടെ മൂന്ന് നിറങ്ങളിലുള്ള പതാകയും ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇത് ബിജെപിയുമായുള്ള സഖ്യത്തിനുള്ള മുന്നോടിയായാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

English summary
Raj Thackeray Meets BJP's Devendra Fadnavis Amid Reports Of A Tie-Up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X