കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പുല്‍വാമ മോഡല്‍ ഉടനെയുണ്ടാകും!! തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍, ഡോവല്‍ പാകിസ്താനുമായി ചര്‍ച്ച നടത്തി'

Google Oneindia Malayalam News

മുംബൈ: കശ്മീരിലെ പുല്‍വാമയില്‍ സൈനികര്‍ കൊല്ലപ്പെട്ട പോലുള്ള ആക്രമണങ്ങള്‍ ഉടനെയുണ്ടാകുമെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെ. തിരഞ്ഞെടുപ്പില്‍ ജയിക്കാനാണ് ഇത്തരം ആക്രമണങ്ങളെന്നും അദ്ദേഹം ആരോപിച്ചു. നരേന്ദ്ര മോദിക്കെതിരെ ശക്തമായ ആരോപണമാണ് രാജ് താക്കറെ നടത്തിയിരിക്കുന്നത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചോദ്യം ചെയ്താല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരും. ആക്രമണം നടക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് പാകിസ്താന്‍ പ്രതിനിധിയുമായി അജിത് ഡോവല്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും രാജ് താക്കറെ പറഞ്ഞു. ശിവസേനയില്‍ നിന്ന് വിഘടിച്ച് രൂപംകൊണ്ടതാണ് രാജ് താക്കറെയുടെ എംഎന്‍എസ്. രാജ് താക്കറെ വളരെ ഗൗരവമുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്....

തിരഞ്ഞെടുപ്പുമായി ബന്ധം

തിരഞ്ഞെടുപ്പുമായി ബന്ധം

രാജ്യത്തെ ഭീകരാക്രമണങ്ങള്‍ തിരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുകയാണ് രാജ് താക്കറെ. പാര്‍ട്ടിയുടെ പതിമൂന്നാം സ്ഥാപക ദിനത്തില്‍ അണികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രഹസ്യാന്വേഷണ വിഭാഗം വിവരം കൈമാറിയിട്ടും ആക്രമണം തടയാന്‍ കഴിയാതിരുന്നത് എന്താണെന്ന് രാജ് താക്കറെ ചോദിച്ചു.

 40 സൈനികരെ നഷ്ടപ്പെട്ടു

40 സൈനികരെ നഷ്ടപ്പെട്ടു

40 സൈനികരാണ് രക്തസാക്ഷികളായത്. ആഴ്ചകള്‍ക്ക് മുമ്പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പാക് സുരക്ഷാ ഉപദേഷ്ടാവുമായി ബാങ്കോക്കില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്തായിരുന്നു ആ ചര്‍ച്ചയുടെ ആവശ്യമെന്ന് ആരും ഇതുവരെ പരസ്യമാക്കിയില്ലെന്നും രാജ് താക്കറെ പറഞ്ഞു.

വിവരം ലഭിച്ചിട്ടും നടപടിയെടുത്തില്ല

വിവരം ലഭിച്ചിട്ടും നടപടിയെടുത്തില്ല

രഹസ്യാന്വേഷണ വിഭാഗം ആക്രമണം സംബന്ധിച്ച് മുമ്പേ സൂചന നല്‍കി. എന്നിട്ടും ഗൗരവത്തിലെടുത്തില്ല. ഇതിന് ഉത്തരവാദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അല്ലേ. ഇത്രയും സൈനികരുടെ മരണത്തിന് ഉത്തരവാദി അജിത് ഡോവലാണെന്നും രാജ് താക്കറെ പറഞ്ഞു.

സൈനികരെ മോദി അപമാനിച്ചു

സൈനികരെ മോദി അപമാനിച്ചു

ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന ആക്രമണം നടത്തിയത് ലക്ഷ്യസ്ഥാനത്തല്ല. മോദി സര്‍ക്കാര്‍ നല്‍കിയ തെറ്റായ വിവരമാണ് ലക്ഷ്യം പാളാന്‍ കാരണം. റാഫേല്‍ വിമാനം ഉണ്ടായിരുന്നെങ്കില്‍ ശക്തമായ ആക്രമണം നടത്താമായിരുന്നു എന്നാണ് മോദി പറയുന്നത്. ഇത് സൈനികരെ അപമാനിക്കലാണെന്നും രാജ് താക്കറെ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍

തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍

കള്ളം പറയുന്നതിന് പരിധിയുണ്ട്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടിയാണ് കള്ളം പറയുന്നത്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സമാനമായ ആക്രമണം ഇനിയും ഉണ്ടായേക്കാം. ഒന്നോ രണ്ടോ മാസത്തിനകം ആക്രമണം നടക്കുമെന്നും രാജ് താ്ക്കറെ പറഞ്ഞു.

പത്താന്‍കോട്ടും പുവാമയും

പത്താന്‍കോട്ടും പുവാമയും

നാല് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേളയിലാണ് പത്താന്‍കോട്ടില്‍ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിന് മുമ്പ് മോദി പാകിസ്താനില്‍ പോയി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ കണ്ടിരുന്നു. പുല്‍വാമ ആക്രമണത്തിന് ആഴ്ചകള്‍ക്ക് മുമ്പാണ് അജിത് ഡോവല്‍ പാക് പ്രതിനിധിയുമായി ചര്‍ച്ച നടത്തിയതെന്നും രാജ് താക്കറെ പറഞ്ഞു.

അമിത ഷാ എന്താ പൈലറ്റാണോ

അമിത ഷാ എന്താ പൈലറ്റാണോ

ബാലാക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. 250ലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അമിത് ഷാ പറയുന്നത്. എണ്ണം കൃത്യമായി പറയാന്‍ അമിത് ഷാ വ്യോമസൈനികരുടെ സഹ പൈലറ്റ് ആയിരുന്നോ എന്നും രാജ് താക്കറെ ചോദിച്ചു.

മസൂദ് അസറിനെ വിട്ടയച്ചത് ബിജെപി സര്‍ക്കാരല്ലേ? നരേന്ദ്ര മോദിയോട് രാഹുല്‍ ഗാന്ധിയുടെ ചോദ്യംമസൂദ് അസറിനെ വിട്ടയച്ചത് ബിജെപി സര്‍ക്കാരല്ലേ? നരേന്ദ്ര മോദിയോട് രാഹുല്‍ ഗാന്ധിയുടെ ചോദ്യം

English summary
Raj Thackeray predicts 'Pulwama-like' attack before Lok Sabha polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X