എന്ത് ചെയ്തിട്ടാണ് ശ്രീദേവിയെ ത്രിവര്‍ണ പതാക പുതപ്പിച്ചത്!! ശ്രീദേവിയുടെ മരണം പൊലിപ്പിച്ചെന്ന് രാജ്
മുംബൈ: ശ്രീദേവിയുടെ മരണത്തില്‍ വിവാദപരമായ പ്രസ്താവനയുമായി നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ. എന്ത് ചെയ്തിട്ടാണ് നടി ശ്രീദേവിയുടെ ഭൗതികശരീരം ത്രിവര്‍ണ പതാകയില്‍ പുതപ്പിച്ചതെന്നായിരുന്നു രാജ് താക്കറെ ചോദിച്ചത്. മുംബൈയില്‍ പ്രവര്‍ത്തകരുടെ റാലിയില്‍ പങ്കെടുക്കവേയാണ് രാജ് താക്കറെ ഇക്കാര്യം പറഞ്ഞത്.

നടി ശ്രീദേവി മരിച്ചപ്പോള്‍ എന്തിനാണ് അവരെ ഇത്രമാത്രം മാധ്യമങ്ങള്‍ ആഘോഷിച്ചതെന്ന് മനസിലാകുന്നില്ല. അതുവരെ മാധ്യമങ്ങളില്‍ ചര്‍ച്ചയായത് പിഎന്‍ബി തട്ടിപ്പ് വീരന്‍ നീരവ് മോദിയുടെ വാര്‍ത്തകളായിരുന്നു. എന്നാല്‍ ശ്രീദേവി മരിച്ചതോടെ നീരവ് മോദി വാര്‍ത്തകളിലേ വന്നില്ല. ശ്രീദേവിയുടെ മരണ വാര്‍ത്ത പൊലിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് മേല്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നും രാജ് താക്കറെ ആരോപിച്ചു. ശ്രീദേവിയെ പോലൊരാള്‍ മരിച്ചാല്‍ പുതപ്പിക്കേണ്ടതായിരുന്നോ രാജ്യത്തിന്‍റെ ത്രിവര്‍ണ പതാക. ചോദിച്ചപ്പോള്‍ പറഞ്ഞത് അവര്‍ പദ്മശ്രീ ലഭിച്ച താരമാണെന്നായിരുന്നു. അതെങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുകയെന്നും രാജ് താക്കറെ ചോദിച്ചു.

സംസ്ഥാന ബഹുമതികളോടെ ആർക്കൊക്കെ അന്തിമോപചാരം അർപ്പിക്കാമെന്നത് സംബന്ധിച്ച് വിവേചനാധികാരം ഇപ്പോൾ സംസ്ഥാന സർക്കാരിനുണ്ട്. അതിനാൽ വിവിധ മേഖലകളിലെ പ്രതിഭകൾക്ക് അവരുടെ സംഭാവനകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബഹുമതിയോടെ അന്തിമോപചാരം നൽകാം.
പദ്മ പുരസ്‌ക്കാര ജേതാവായ ശ്രീദേവിക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ ബഹുമതി നൽകിയാണ് യാത്രയാക്കിയത്. പദ്മ പുരസ്കാരം ലഭിച്ചവർക്ക് ഔദ്യോഗിക ബഹുമതികളോടെയുള്ള അന്തിമോപചാരം നൽകണമെന്നാണ്. മുംബൈ പോലീസ് സംഘമെത്തി ശ്രീദേവിക്ക് നാടിന്റെ ആദരം അർപ്പിച്ചായിരുന്നു യാത്രാമൊഴി.












Click it and Unblock the Notifications