കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനോട് അടുത്ത് രാജ് താക്കറെ; മോദിയും അമിത് ഷായും രാജ്യം നേരിടുന്ന 2 ഭീഷണികള്‍

Google Oneindia Malayalam News

മുംബൈ: ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവം കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനം മാഹാരാഷ്ട്രയാണ്. അതുകൊണ്ട് തന്നെയാണ് മഹാരാഷ്ട്ര പിടിക്കുക എന്നത് കോണ്‍ഗ്രസിനേയം ബിജെപിയേയും സംബന്ധിച്ച് നിര്‍ണ്ണായകമാവുന്നത്. ബിജെപി ശിവസേനയുമായും കോണ്‍ഗ്രസ് എന്‍സിപിയുമായും സഖ്യം രൂപീകരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

<strong>ഇത്തവണ മലപ്പുറം; വീണ്ടും രാഹുലിന്‍റെ റോഡ് ഷോ ഒരുങ്ങുന്നു, പ്രിയങ്കയ്ക്കൊപ്പം സോണിയാ ഗാന്ധിയും വരും</strong>ഇത്തവണ മലപ്പുറം; വീണ്ടും രാഹുലിന്‍റെ റോഡ് ഷോ ഒരുങ്ങുന്നു, പ്രിയങ്കയ്ക്കൊപ്പം സോണിയാ ഗാന്ധിയും വരും

കഴിഞ്ഞ തവണ മഹരാഷ്ട്രിയില്‍ നേടിയ മികച്ച വിജയം ഇത്തവണയും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. എന്നാല്‍ മറുവശത്ത് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങല്‍ ശക്തമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കിയാണ് കോണ്‍ഗ്രസ് ക്യാമ്പിന് അശ്വാസം പകരുന്ന നിലപാടുമായി എംഎന്‍എസ്പി നേതാവായ രാജ്താക്കറെ രംഗത്ത് എത്തുന്നത്.

മോദിയെയും അമിത് ഷായും

മോദിയെയും അമിത് ഷായും

ശിവസേനയുടെ പരിപാടിക്കായി പാര്‍ട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെക്കൊപ്പം മോദിയെയും അമിത് ഷായും മഹാരാഷ്ട്രയിൽ സന്ദർശനം നടത്തുന്നതിനിടെ ഇരുവര്‍ക്കുമെതിരെ രൂക്ഷമായ ഭാഷയിലാണ് രാജ്തതാക്കറെ പ്രതികരിച്ചത്.

രണ്ട് ഭീഷണികള്‍

രണ്ട് ഭീഷണികള്‍

രാജ്യത്തിന് ഭീഷണിയായി ഇന്ന് രണ്ട് പേരെയുള്ളുവെന്നും അത് നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായുമാണെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവനും ശിവസേന തലവന്‍ ഉദ്ദവ് താക്കറയുടെ സഹോദരനുമായി രാജ് താക്കറെ അഭിപ്രായപ്പെട്ടത്.

രാഷ്ട്രീയം കളിക്കുന്നു

രാഷ്ട്രീയം കളിക്കുന്നു

പ്രധാനമന്ത്രിയും അമിത് ഷായും പുൽവാമ ഭീകരാക്രമണത്തെ ഉപയോഗിച്ച് വരെ രാഷ്ട്രീയം കളിക്കുകയാണ് . സൈന്യം രാജ്യത്തിന് കാവൽ നിൽക്കുമ്പോൾ ഇവർ സൈന്യത്തെ വെച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും രാജ് താക്കറെ ആരോപിക്കുന്നു.

വിമര്‍ശനം ശക്തമാക്കുന്നു

വിമര്‍ശനം ശക്തമാക്കുന്നു

കാശ്മീർ മുതൽ ആധാർ കാർഡ് വരെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ മലക്കം മറിച്ചിലുകൾ വ്യക്തമാക്കുന്ന നരേന്ദ്ര മോദിയുടെ മുൻ കാലങ്ങളിലെ പ്രസ്താവനകളുടെ പത്ര കട്ടിംഗുകളും വീഡിയോ ക്ലിപ്പുകളും വെച്ചാണ് അദ്ദേഹം വിമര്‍ശനം ശക്തമാക്കുന്നത്.

രഹസ്യ ധാരണ

രഹസ്യ ധാരണ

അതേസമയം, കോണ്‍ഗ്രസ് എന്‍സിപി സഖ്യവുമായി താക്കറെ രഹസ്യ ധാരണയിലെത്തിയതായാണ് സൂചന. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെങ്കിലും ബിജെപിക്കെതിരായ പ്രചരണത്തിന്‍റ മുന്‍പന്തിയില്‍ തന്നെ അദ്ദേഹമുണ്ട്.

പ്രചരണം ശക്തമാക്കും

പ്രചരണം ശക്തമാക്കും

തന്‍റെ ബിജെപി വിരുദ്ധ പ്രചരണങ്ങള്‍കൊണ്ട് കോണ്‍ഗ്രിനും എന്‍സിപിക്കും നേട്ടമുണ്ടാകുന്നുണ്ടെങ്കില്‍ അങ്ങനെ സംഭവിക്കുന്നതില്‍ കുഴപ്പമില്ല. സഖ്യത്തില്‍ ചേരില്ലെങ്കിലും ബിജെപിക്കെതിരായ പ്രചരണം ശക്തമാക്കുമെന്നും താക്കറെ ആവര്‍ത്തിക്കുന്നു.

പ്രതീക്ഷ

പ്രതീക്ഷ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമായില്ലെങ്കിലും ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യവുമായി ധാരണയിലെത്താന്‍ കഴിയുമെന്നാണ് രാജ്താക്കറെയുടെ പ്രതീക്ഷ

പിന്തുണ നേട്ടമാവും

പിന്തുണ നേട്ടമാവും

രാജ്താക്കറയുടെ പിന്തുണ പശ്ചിമ മഹാരാഷ്ട്രയിലും മറാത്ത് വാഡ മേഖലയിലും കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് ഗുണം ചെയ്യും. സംസ്ഥാനത്തെ 48 സീറ്റുകളില്‍ കോണ്‍ഗ്രസ് 24 സീറ്റിലാണ് മല്‍സരിക്കുന്നത്.

എന്‍സിപി 20 സീറ്റില്‍

എന്‍സിപി 20 സീറ്റില്‍

എന്‍സിപി 20 സീറ്റില്‍ മത്സരിക്കുമ്പോള്‍ ബഹുജന്‍ വികാസ് അഗഥി ഒരു സീറ്റിലും സ്വാഭിമാനി ശത്കരി സംഘടന രണ്ടു സീറ്റിലും യുവ സ്വാഭിമാനി പക്ഷ ഒരു സീറ്റിലും മല്‍സരിക്കും.

2014

2014

മറുവശത്ത് ബിജെപി-ശിവസേന സഖ്യമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നേരത്ത മുന്നണിയിലുണ്ടായിരുന്നു അസ്വാരസ്യങ്ങള്‍ പരിഹരിച്ച് ബിജെപിയുമായി സഹകരണം തുടരാന്‍ ശിവസേന തീരുമാനിക്കുകയായിരുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ 41 സീറ്റില്‍ ബിജെപി-ശിവസേന സഖ്യമായിരുന്നു ജയിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പ്; മഹാരാഷ്ട്രയെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
Raj Thackeray's Attack On PM-Amit Shah Tactical Move To Back Congress-NCP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X