ഇത് എന്തിനുള്ള പുറപ്പാണ്?രാജ് താക്കറയുടെ പ്രസംഗത്തിന് പിന്നാലെ അഞ്ജാതർ ഓട്ടോറിക്ഷ കത്തിച്ചു
മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറുടെ വിവാദ പ്രസംഗത്തിന് പിന്നാലെ അഞ്ജാത സംഘം ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ചു. മറാത്തികള്‍ അല്ലാത്തവരുടെ ഓട്ടോകള്‍ തീവച്ചു നശിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം രാജ് താക്കറെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം. സംഭവവുമായി പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ അന്ധേരിയിലാണ് സംഭവം.
ബുധനാഴ്ച നടന്ന എം എന്‍ എസ് പത്താം വാര്‍ഷിഘോഷത്തിലാണ് രാജ് താക്കറെ പരസ്യമായി ആക്രമം ചെയ്യാന്‍ ആഹ്വാനം ചെയതത്. ആക്രമികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പോലീ്‌സ് പറഞ്ഞു. ഇതേ സമയം നഗരത്തില്‍ മാത്രം 70, 000 ഓളം പുതിയ ഓട്ടോറിക്ഷകളുണ്ട്.

ഇതില്‍ എഴുപത് ശതമാനത്തോളം വാഹനങ്ങളുടെ ലൈസന്‍സും ഡ്രൈവേഴ്‌സ് ബാഡ്ജുകളും ലഭിച്ചിരിക്കുന്നത് അന്യനാട്ടുകാരുടെതാണ്. ഇതിനിടയ്ക്കാണ് താക്കറെയുടെ വിവാദമായ ആഹ്വാനം. ബീഹാറില്‍ നിന്ന് ഒട്ടേറെ പേര്‍ മഹാരാഷ്ട്രയിലെത്തി ജോലി ചെയ്യുന്നുണ്ട്.
ബീഹാറികള്‍ മറാത്തികളുടെ ജോലി തട്ടിയെടുത്തുവെന്ന് താക്കറെ സ്ഥിരം ഉന്നയിക്കാറുണ്ട്. മറാത്തികളെ വ്യാപകമായി മഹാരാഷ്ട്ര സര്‍ക്കാകാര്‍ അധിക്ഷേപിക്കുന്നുവെന്നും ഇതിന്റെ പ്തിഷേധമായാണ് ഓട്ടോറിക്ഷകള്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്തതെന്നും രാജ് താക്കറെ പറഞ്ഞിരുന്നു. രാജ് താക്കറയ്‌ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications