കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായയ്ക്ക് അറിയുമോ ഇത് രാജ്താക്കറെയുടെ ഭാര്യയാണെന്ന്, നായ കടിച്ചുപറിച്ചു,മുഖത്ത് 65 തുന്നുകള്‍

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: വളര്‍ത്തുനായ യജമാനത്തിക്ക് പണി കൊടുത്തു. വളര്‍ത്തു നായ കടിക്കില്ലെന്ന് പറയുന്നവര്‍ ശ്രദ്ധിക്കുക. എപ്പോള്‍ വേണമെങ്കിലും പണി കിട്ടാം. മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേനാ നേതാവ് രാജ്താക്കറെയുടെ ഭാര്യ ഷര്‍മിളയെയാണ് വളര്‍ത്തുനായ കടിച്ചുപറിച്ചത്. നായയ്ക്ക് അറിയുമോ ഇത് നേതാവിന്റെ ഭാര്യയാണെന്ന്. എന്നാലും ഇത്രയ്ക്ക് വേണ്ടായിരുന്നു.

മുഖം അപ്പാടെ പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ.. 65 തുന്നലുകളാണ് മുഖത്ത് വേണ്ടിവന്നത്. ഗുരുതരമായി പരിക്കുകളേറ്റ ഷര്‍മിളയെ മുംബൈ ഹിന്ദുജ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മുഖത്ത് നല്ല മുറിവുള്ളതിനാല്‍ ഇവരെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

dog

നായയുടെ പല്ലുകള്‍ മുഖത്ത് ആഴത്തില്‍ ഇറങ്ങി എല്ലുകളില്‍ കൊണ്ടിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. ജയിംസ്, ബോണ്ട് എന്നീ രണ്ടു നായകളാണ് രാജ് താക്കറെയുടെ വീട്ടിലുള്ളത്.

ഗ്രേറ്റ് ഡാന്‍ ഇനത്തില്‍ പെട്ട നായയാണ് ഷര്‍മിളയെ കടിച്ചുപറിച്ചത്. രാജ്താക്കറെ ഒരു വാര്‍ത്താസമ്മേളനത്തിനായി ഒരുങ്ങുമ്പോഴാണ് ഇങ്ങനെയൊരു ദുരന്തം ഉണ്ടായത്.

English summary
Maharashtra Navnirman Sena chief Raj Thackeray's wife Sharmila was badly injured after one of their dogs, Bond, bit her face on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X