'നരേന്ദ്ര മോദിയെ ഇന്ത്യയിലെത്തിക്കാന്‍ സല്‍മാന്റെ ഭജ്രംഗീ ഭായീജാന്‍ 2'
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണക്കറ്റ് പരിഹസിച്ച് മഹാരാഷ്ട്ര നവ നിര്മാണ് സേന പ്രസിഡന്റ് രാജ് താക്കറെ. ഏറ്റവും കൂടുതല്‍ സമയം ഇന്ത്യയ്ക്ക് പുറത്തുകഴിഞ്ഞ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് താക്കറെ വിമര്‍ശിച്ചു. ഇന്ത്യ ടുഡേയ്ക്ക് നല്കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സല്മാന് ഖാന് ഭജ് രംഗീ ഭായീജാന്‍ എന്ന സിനിമയുടെ രണ്ടാംഭാഗം ഒരുക്കുകയാണെന്ന് വാര്‍ത്തകള്‍ കണ്ടു. അദ്ദേഹം വിദേശത്തുള്ള നരേന്ദ്ര മോദിയെ ഇന്ത്യയിലെത്തിക്കുന്ന ഭജ്രംഗീ ഭായീജാന്‍ ആകണമെന്ന് താക്കറെ പരിഹസിച്ചു. ഏതു തരത്തിലുള്ള സര്‍ക്കാര്‍ ആണ് നമുക്കുള്ളത്. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനു പകരം ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ നിരോധിക്കുന്നതിലാണ് സര്‍ക്കാരിന് താത്പര്യമെന്ന് താക്കറെ ചൂണ്ടിക്കാട്ടി.

അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിനിനെതിയും താക്കറെ പ്രതികരിച്ചു. അത്തരമൊരു ട്രെയിന്‍ അനാവശ്യമാണ്. എന്താണതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്തുകൊണ്ടാണ് അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിന്‍? ഗുജറാത്തില്‍ പോകേണ്ട ആവശ്യമെന്താണ്? ഗുജറാത്തില്‍ പോയി ധോക്ല കഴിച്ച് തിരിച്ചുവരാനാണോ ട്രെയിന്‍ എന്ന് താക്കറെ ചോദിക്കുന്നു.
ഭാര്യയും ഭര്‍ത്താവും പോലും അടികൂടാത്ത തരത്തിലാണ് പരസ്യമായുള്ള ബിജെപി ശിവസേന പോര്. ഇരു കൂട്ടരും രമ്യതയിലാണ് പോകുന്നതെന്ന് മുഖ്യന്ത്രി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ കാണുന്നത് അതൊന്നുമല്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ഇവരുടെ പോര് കാര്യമായി ബാധിച്ചിട്ടുണ്ടെന്നും രാജ് താക്കറെ പറയുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications