കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയുടെ 'വജ്രായുധം' ഇനി രാജ് താക്കറെയുടെ തട്ടകത്തിൽ, അടിമുടി കാവിയായി എംഎൻഎസ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് വീണ്ടും കളമൊരുങ്ങുന്നു. സംസ്ഥാന ഭരണം നേടിയെടുക്കാനായി കോൺഗ്രസിനും എൻസിപിക്കും ഒപ്പം കൈകൊടുത്ത ശിവസേന തീവ്രഹിന്ദുത്വ നിലപാടുകളിൽ അയവ് വരുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ശിവസേനയ്ക്ക് ബദലാകാനുള്ള തയ്യാറെടുപ്പിലാണ് താക്കറെ കുടുംബാംഗമായ രാജ് താക്കറെയും അദ്ദേഹത്തിന്റെ നവനിർമാൺ സേനയും.

'ഈ ജനവികാരത്തിന് ബിജെപി കീഴ്പെടേണ്ടി വരും, കൂടുതൽ പ്രതികരണങ്ങൾ എൻഡിഎയ്ക്കുള്ളിൽ നിന്ന് പുറത്തു വരും''ഈ ജനവികാരത്തിന് ബിജെപി കീഴ്പെടേണ്ടി വരും, കൂടുതൽ പ്രതികരണങ്ങൾ എൻഡിഎയ്ക്കുള്ളിൽ നിന്ന് പുറത്തു വരും'

തീവ്രഹിന്ദുത്വ നിലപാടുകളുടെയും ബിജെപി ബന്ധത്തിന്റെയും തുടക്കമെന്നോണം പാർട്ടി പതാകയുടെ നിറം പൂർണമായും കാവിയിലേക്ക് മാറ്റിയിരിക്കുകയാണ് രാജ് താക്കറെ. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ജന്മദിനമായ ഇന്ന് നടന്ന മഹാസമ്മേളനത്തിൽ വെച്ചാണ് പുതിയ നിറവും നിലപാടുകളും രാജ് താക്കറെ പ്രഖ്യാപിച്ചിരിക്കുന്നത്.

 ശിവസേനയ്ക്ക് ബദലാകാൻ

ശിവസേനയ്ക്ക് ബദലാകാൻ


തീവ്രഹിന്ദുത്വ നിലപാടുകളുമായി ബിജെപിയുടെ സഖ്യകക്ഷിയായി തുടർന്ന് ശിവസേന മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പാർട്ടി വിടുന്നത്. രണ്ടര വർഷം വീതം ശിവസേനയ്ക്കും ബിജെപിക്കുമായി മുഖ്യമന്ത്രി പദം പങ്കിടണമെന്ന് ആവശ്യം ബിജെപി നിഷേധിക്കുകയായിരുന്നു. തുടർന്ന് കോൺഗ്രസിനും എൻസിപിക്കും ഒപ്പമുള്ള സഖ്യസാധ്യതകൾ തേടി. തീവ്ര ഹിന്ദുത്വ നിലപാടുകൾ മയപ്പെടുത്തിയാണ് ശിവസേന കോൺഗ്രസിന് കൈകൊടുത്തത്.

പതാക മാറ്റം

പതാക മാറ്റം

ശിവസേനയുമായി വഴിപിരിഞ്ഞതിന് പിന്നാലെ നവനിർമാൺ സേനയുമായി ബിജെപി കൈകോർക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ദേവേന്ദ്ര ഫട്നാവിസ് രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയതാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. പൂർണമായും കാവി നിറത്തിലേക്കുള്ള പതാക മാറ്റം ബിജെപി കൂട്ടുകെട്ടിന്റെ തുടക്കമാണെന്നും വിലയിരുത്തലുകളുണ്ട്.

പുതിയ നിറം

പുതിയ നിറം

ഓറഞ്ച്, പച്ച, നീല എന്നീ നിറങ്ങളായിരുന്നു മഹാരാഷ്ട്ര നവനിർമാൺ സേനയുടെ പതാകയിൽ ഉണ്ടായിരുന്നത്. ഇതാണ് പൂർണമായും കാവി നിറത്തിലേക്ക് മാറ്റിയിരിക്കുന്നത്. തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് എംഎൻഎസ് ചുവടുമാറുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തലുകൾ. ശിവസേനയുടെ പിന്മാറ്റം സുവർണാവസരമാണെന്നാണ് രാജ് താക്കറെ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് പതാക മുതൽ പാർട്ടിയിൽ അടിമുടി മാറ്റത്തിന് എംഎൻഎസ് തയ്യാറെടുക്കുന്നത്.

 കാവി ആരുടെയും സ്വന്തമല്ല

കാവി ആരുടെയും സ്വന്തമല്ല

കാവി നിറം ആരുടെയും സ്വന്തമല്ല, മഹാരാഷ്ട്രയുടെ നിറം തന്നെ കാവിയാണ്. ഞങ്ങളും കാവിയാണ്. ഈ മാറ്റം മഹാരാഷ്ട്രയ്ക്കാകെ പുത്തൻ ഉണർവ് നൽകുമെന്ന് ഉറപ്പാണ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവുകളും സാധ്യതകളുമുണ്ടാകും- എംഎൻഎസിന്റെ മുതിർന്ന നേതാവ് സന്ദീപ് ദേശ്പാണ്ഡെ പറഞ്ഞു. ബിജെപി ബന്ധത്തിന് എംഎൻഎസ് തയ്യാറെടുക്കുന്നുവെന്ന സൂചനയാണ് സന്ദീപ് ദേശ്പാണ്ഡെയുടെ വാക്കുകൾ.

 2006ൽ

2006ൽ

ശിവസേനയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞാണ് 2006ല്‍ ബാല്‍താക്കറെയുടെ മരുമകനായ രാജ് താക്കറെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന രൂപീകരിച്ചത്. 2009ല്‍ സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎന്‍എസ് 13 സീറ്റില്‍ ജയിച്ചിരുന്നു. എന്നാല്‍ 2014ല്‍ എംഎന്‍എസ് വെറും ഒരു സീറ്റിലേക്ക് ചുരുങ്ങി. ഈ സാഹചര്യത്തിൽ പാർട്ടിയെ അടിമുടി ഉടച്ചുവാർക്കാനാണ് രാജ് താക്കറെയുടെ ശ്രമം. ശിവസേനയുടെ പിന്മാറ്റം തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

പച്ചക്കൊടി കാട്ടാതെ കോൺഗ്രസ്

പച്ചക്കൊടി കാട്ടാതെ കോൺഗ്രസ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനൊപ്പം ചേരാന്‍ രാജ് താക്കറെ ശ്രമം നടത്തിയിരുന്നു. സോണിയാ ഗാന്ധിയുമായി ചർച്ചകൾ നടന്നിരുന്നു. എന്നാൽ കോൺഗ്രസ് ഈ നീക്കത്തിന് പച്ചക്കൊടി കാട്ടിയില്ല. മൃദു ഹിന്ദുത്വം സ്വീകരിച്ച ശിവസേനയ്ക്ക് പകരം ബിജെപി പക്ഷത്തെ തീവ്ര ഹിന്ദുത്വ മുഖമായി മാറാനാണ് മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ശ്രമമെന്നാണ് സൂചനകൾ

English summary
Raj Thackeray unveiled new flag of MNS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X