കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് പുതിയ സഖ്യം, രാഹുലിന് പിന്തുണയുമായി മുന്‍ എന്‍ഡിഎ നേതാവ്!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയെ തകര്‍ക്കാന്‍ മുന്‍ എന്‍ഡിഎ കക്ഷികള്‍ അടക്കം കൈകോര്‍ക്കുന്നു. ഇവര്‍ ഒരേ സ്വരത്തില്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയാണ് ഏറ്റവും ഒടുവില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്. നേരത്തെ തന്നെ ഇവിടെ കോണ്‍ഗ്രസും എന്‍സിപിയും ഒരുമിച്ച് മത്സരിക്കുമെന്ന കാര്യത്തില്‍ ധാരണയായതാണ്. എന്നാല്‍ എന്‍ഡിഎ ഇവിടെ തകര്‍ന്നിരിക്കുകയാണ്.

ശിവസേന സഖ്യത്തില്‍ ഉണ്ടാവില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഇവിടെ ബിജെപി വന്‍ ഭീഷണിയാണ് നേരിടുന്നത്. എന്നാല്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ പിന്തുണ വലിയ ചലനമുണ്ടാക്കുമെന്ന് ഉറപ്പാണ്. ഇവരും ശിവസേനയും പല മണ്ഡലങ്ങളിലും നിര്‍ണായക സ്വാധീന ശക്തിയാണ്. സംസ്ഥാനത്ത് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ അമിത ആത്മവിശ്വാസവും വലിയ തിരിച്ചടിയാവുമെന്നാണ് സൂചന. രാഹുലിന് എതിരാളികളില്‍ നിന്ന് പോലും ലഭിക്കുന്ന പിന്തുണയാണ് കോണ്‍ഗ്രസിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നത്.

എംഎന്‍എസ്സിന്റെ പിന്തുണ

എംഎന്‍എസ്സിന്റെ പിന്തുണ

മറാത്തികളിലും അതേപോലെ നഗരവോട്ടര്‍മാരിലും വലിയ സ്വാധീനമുള്ള പാര്‍ട്ടിയാണ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. അപ്രതീക്ഷിതമായിട്ടാണ് ഇവര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം എന്‍സിപിയും കോണ്‍ഗ്രസും മഹാരാഷ്ട്രയില്‍ ഒരുമിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജ് താക്കറെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. അതേസമയം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് വലിയ സ്വാധീനം ചെലുത്തുമെന്നാണ് സൂചന.

എന്തുകൊണ്ട് കോണ്‍ഗ്രസ്

എന്തുകൊണ്ട് കോണ്‍ഗ്രസ്

എന്‍ഡിഎയിലെ ഘടകക്ഷിയായിരുന്നു മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. 2016 വരെ നരേന്ദ്ര മോദിയെ എല്ലാ കാര്യങ്ങളിലും രാജ് താക്കറെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ നോട്ടുനിരോധനവും അതിന് രപിന്നാലെ എത്തിയ ജിഎസ്ടിക്കും ശേഷം എംഎന്‍എസ് എന്‍ഡിയെയും മോദിയെയും കൈവിടുകയായിരുന്നു. ബിജെപിയുടെ ഭരണപരിഷ്‌കാരങ്ങള്‍ ഫാസിസ്റ്റ് സ്വഭാവമുള്ളതും രാജ്യത്തിനെ തകര്‍ച്ചയിലേക്ക് നയിക്കുന്നതുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

രാഹുലിനെ കാണും

രാഹുലിനെ കാണും

സാധ്യമായ എല്ലാ കക്ഷികളെയും ഒപ്പം കൂട്ടണമെന്ന് രാഹുല്‍ ഗാന്ധി എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എംഎന്‍എസിന്റെ പിന്തുണയെന്ന് വ്യക്തമാണ്. രാജ് താക്കറെ രാഹുല്‍ ഗാന്ധിയെ കാണാനായി ദില്ലിയിലെത്തും. കോണ്‍ഗ്രസ് എംപി മിലിന്ദ് ദിയോറയാണ് കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കുന്നത്. അദ്ദേഹം രാഹുലുമായും രാജ് താക്കറെയുമായും മികച്ച ബന്ധം പുലര്‍ത്തുന്ന നേതാവാണ്. സഖ്യം സംബന്ധിച്ചും ബിജെപിക്കെതിരെ ഉപയോഗിക്കേണ്ട രാഷ്ട്രീയ തന്ത്രം എന്തായിരിക്കണമെന്ന് സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തും.

രണ്ട് ഉദ്ദേശങ്ങള്‍

രണ്ട് ഉദ്ദേശങ്ങള്‍

രണ്ട് ലക്ഷ്യങ്ങളാണ് രാജ് താക്കറെയുടെ വരവിന് പിന്നിലുള്ളത്. ഒന്ന് മകന്റെ വിവാഹത്തിന് രാഹുലിന് വിളിക്കുക എന്നതാണ്. ബിജെപിയിലെ ഉന്നത നേതാക്കളെയൊന്നും അദ്ദേഹം ക്ഷണിക്കുന്നില്ലെന്നും സൂചനയുണ്ട്. മറ്റൊന്ന് എന്‍സിപിയുടെ പിണക്കം മാറ്റുക എന്നതാണ്. എന്‍സിപി എംഎന്‍എസ് വര്‍ഗീയ പാര്‍ട്ടിയാണെന്നും അവരുമായി യാതൊരു സഖ്യവും വേണ്ടെന്ന് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇതില്‍ നിന്നുള്ള നേട്ടമാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ജനുവരി 27നാണ് രാജ് താക്കറെയുടെ മകന്‍ അമിത് താക്കറെയുടെ വിവാഹം.

എന്‍ഡിഎ പൊളിഞ്ഞു

എന്‍ഡിഎ പൊളിഞ്ഞു

മഹാരാഷ്ട്രയില്‍ എന്‍ഡിഎ പൊളിഞ്ഞിരിക്കുകയാണ്. ശിവസേന ബിജെപിയുമായി ചേരില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വലിയ രാഷ്ട്രീയ നേട്ടമാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. എംഎന്‍എസും ശിവസേനയും ബിജെപിയുടെ വോട്ടുബാങ്കിനെ ലക്ഷ്യമിടുന്നവരാണ്. ഇവര്‍ക്കെല്ലാം ഒരേ വോട്ടുബാങ്കാണ് ഉള്ളത്. ശിവസേനയുടെ പ്രാമുഖ്യം സംസ്ഥാനത്ത് ഇല്ലാതാക്കിയതും ബിജെപിയാണ്. എംഎന്‍എസ്സിനെ ദുര്‍ബലമാക്കിയതും ബിജെപിയാണ്. അതുകൊണ്ട് ഇവര്‍ രണ്ടുപേരും ബിജെപിയെ വീഴ്ത്താന്‍ എല്ലാവഴിയും നോക്കുന്നുണ്ട്. ഇവര്‍ ഒരുമിച്ച് കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ അത് വലിയ നേട്ടമാകും.

മോദിക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റില്ല

മോദിക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റില്ല

മോദിയെ പലപ്പോഴും മോദിയെ തള്ളിയും രാഹുലിനെ പുകഴ്ത്തിയും രാജ് താക്കറെ സംസാരിച്ചിട്ടുണ്ട്. 2019ല്‍ മോദി പ്രധാനമന്ത്രിയാവാന്‍ യാതൊരു സാധ്യതയും ഇല്ലെന്നായിരുന്നു രാജ് താക്കറെ പറഞ്ഞത്. എന്നാല്‍ രാഹുലിന്റെ സാധ്യതകള്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പുറമേ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാഹുലിനെ അഭിനന്ദിക്കാനും രാജ് താക്കറെ രംഗത്തെത്തിയിരുന്നു. അതേസമയം രാജ് താക്കറെയെയും ഉദ്ധവ് താക്കറെയെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് രാഹുല്‍ ഇപ്പോള്‍ നടത്തുന്നത്.

രാഹുലിന് പിന്തുണയേറുന്നു

രാഹുലിന് പിന്തുണയേറുന്നു

രാഹുലിനെ രഹസ്യമായി ശിവസേനയും പിന്തുണയ്ക്കുന്നുണ്ട്. യുപിയിലും ബംഗാളിലും മാത്രമാണ് രാഹുലിനെ പാര്‍ട്ടികള്‍ പിന്തുണയ്ക്കാതിരിക്കുന്നത്. എന്നാല്‍ മഹാരാഷ്ട്രയില്‍ ഇത് നികത്താനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇവിടെ 48 സീറ്റില്‍ മത്സരിച്ചാല്‍ എല്ലാ സീറ്റിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് മേല്‍ക്കൈ നേടാം. ശിവസേനയ്ക്ക് 15 സീറ്റില്‍ രഹസ്യ പിന്തുണ നല്‍കാമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. മൂന്ന് സീറ്റ് എംഎന്‍എസിന് നല്‍കും. 15 സീറ്റ് വീതം കോണ്‍ഗ്രസും എന്‍സിപിയും പങ്കിടും.

ദേവഗൗഡയുടെ പിന്തുണ

ദേവഗൗഡയുടെ പിന്തുണ

കര്‍ണാടകത്തില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജെഡിഎസ്സ് ഒടുവില്‍ ഒരുമിച്ച് മത്സരിക്കുമെന്ന് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. മഹാസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി തന്നെയായിരിക്കുമെന്നും ദേവഗൗഡ പറഞ്ഞു. ജെഡിഎസ്സ് ചെരിയ പാര്‍ട്ടിയാണ്. കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. രാഹുല്‍ തന്നെയായിരിക്കും ഞങ്ങള്‍ നിര്‍ദേശിക്കുന്ന പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും രാഹുലിനെ പിന്തുണച്ചിരുന്നു.

ബിജെപിയെ രണ്ട് വര്‍ഷം മുമ്പേ് ഒഴിവാക്കിയതാണ്, പിന്നെ എന്തിനാണ് പിന്നാലെ നടക്കുന്നതെന്ന് ശിവസേന!!ബിജെപിയെ രണ്ട് വര്‍ഷം മുമ്പേ് ഒഴിവാക്കിയതാണ്, പിന്നെ എന്തിനാണ് പിന്നാലെ നടക്കുന്നതെന്ന് ശിവസേന!!

മുന്നോക്ക ജാതിക്കാര്‍ക്ക് സാമ്പത്തിക സംവരണം, ബിജെപി ലക്ഷ്യം കൈവിട്ടു കളഞ്ഞ ഹിന്ദി ഹൃദയഭൂമിമുന്നോക്ക ജാതിക്കാര്‍ക്ക് സാമ്പത്തിക സംവരണം, ബിജെപി ലക്ഷ്യം കൈവിട്ടു കളഞ്ഞ ഹിന്ദി ഹൃദയഭൂമി

English summary
raj thackeray to meet rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X