കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇല്ല രാജമൗലി നിങ്ങള്‍ മാപ്പ് അര്‍ഹിക്കുന്നില്ല... രാജമൗലിക്കെതിരെ കടുത്ത വിമര്‍ശനവുമായി ആരാധകര്‍

  • By Desk
Google Oneindia Malayalam News

ഇന്ത്യന്‍ സിനിമയുടെ പെണ്‍ സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി ഈ ലോകത്തോട് വിടപറഞ്ഞു. എന്നാല്‍ ശ്രീദേവി എന്ന നടിയും അവര്‍ സിനിമാ ലോകത്ത് ഉണ്ടാക്കിയെടുത്ത ഇടവും ആരാധക മനസില്‍ നിന്ന് അത്ര പെട്ടൊന്നൊന്നും ഒഴിയില്ല. അതിന്‍റെ തെളിവാണ് ശ്രീദേവിയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തിയ എസ്എസ് രാജമൗലി എന്ന സംവിധായകന് ഇപ്പോള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന പഴികള്‍.ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയില്‍ ചിത്രത്തിന്‍റെ നടുംതൂണായ ശിവകാമി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ രാജമൗലി ആദ്യം പരിഗണിച്ചത് നടി ശ്രീദേവിയെ ആയിരുന്നു.

എന്നാല്‍ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ശ്രീദേവി കടുംപിടിത്തം കാട്ടിയെന്നും ഭര്‍ത്താവ് ബോണി കപൂര്‍ സിനിമയുടെ ലാഭ വിഹിതം ചോദിച്ചെന്നും രാജമൗലി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതാണ് പിന്നീട് രമ്യാകൃഷ്ണന്‍റെ കൈകളിലേക്ക് ശിവകാമിയെ ഏല്‍പ്പിച്ചതെന്നും അത് നന്നായെന്ന് ഇപ്പോള്‍ കരുതുന്നു എന്നുമായിരുന്നു രാജമൗലിയുടെ പറഞ്ഞത്. ഇത് പിന്നീട് വിവാദമായി. എന്നാല്‍ വിഷയത്തില്‍ ആദ്യമൊന്നും പ്രതികരിക്കാതിരുന്ന ശ്രീദേവി പിന്നീട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നുരാജമൗലിയുടെ പ്രസ്താവനയോട് ആദ്യമൊന്നും ശ്രീദേവി പ്രതികരിച്ചിരുന്നില്ല. പിന്നീട് മോം എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കെത്തിയപ്പോള്‍ ഒരു ആരാധകന്‍ ചോദിച്ചപ്പോഴാണ് ശ്രീദേവി ഇതിന് മറുപടി നല്‍കിയത്.

50 വര്‍ഷം സിനിമയില്‍

50 വര്‍ഷം സിനിമയില്‍

താന്‍ 10 കോടി ചോദിച്ചു, ഒരു ഹോട്ടലിന്‍റെ മുഴുവന്‍ നിലയും ചോദിച്ചു. സിനിമയുടെ ലാഭത്തിന്‍റെ ഷെയറും 10 വിമാനടിക്കറ്റുകളും ചോദിച്ചു. ഇങ്ങനയല്ലേ രാജമൗലി പറഞ്ഞത്.

വിജയത്തിന് പിന്നില്‍

വിജയത്തിന് പിന്നില്‍

താന്‍ 50 വര്‍ഷമായി സിനിമാ മേഖലയില്‍ ഉണ്ടെന്നും വിവിധ ഭാഷകളിലായി 300 ല്‍ അധികം ചിത്രങ്ങള്‍ ചെയ്തെന്നും ഇത്തരം ഡിമാന്‍റുകള്‍ വെച്ചാണ് താന്‍ സിനിമയില്‍ വിജയിച്ചതെന്ന് കരുതുന്നുണ്ടോ എന്നുമായിരുന്നു ശ്രീദേവിയുടെ ചോദ്യം.

തെറ്റിധരിപ്പിച്ചത് നിര്‍മ്മാതാവ്

തെറ്റിധരിപ്പിച്ചത് നിര്‍മ്മാതാവ്

തന്നോട് നിര്‍മ്മാതാവാണ് സംസാരിച്ചത്. അദ്ദേഹം രാജമൗലിയെ തെറ്റിധരിപ്പിച്ചതാകാം. അതേ കുറിച്ച് തനിക്ക് വ്യക്തത ഇല്ല.

ഞെട്ടിപ്പോയി

ഞെട്ടിപ്പോയി

തന്‍റെ ഭര്‍ത്താവ് ഒരു നിര്‍മ്മാതാവാണ്. അദ്ദേഹത്തിന് ഒരു നിര്‍മ്മാതാവിന്‍റെ വിഷമം മനസിലാവും. എന്നാല്‍ രാജമൗലി വളരെ അന്തസ്സുള്ള വ്യക്തിയാണെന്നാണ് താന്‍ കരുതിയത്. അദ്ദേഹത്തിന്‍റെ പ്രസ്താവന തന്നെ ഞെട്ടിച്ച് കളഞ്ഞെന്നും ശ്രീദേവി പറഞ്ഞു.

ഖേദം പ്രകടിപ്പിച്ചു

ഖേദം പ്രകടിപ്പിച്ചു

ശ്രീദേവിയുടെ മറുപടി എത്തിയതോടെ ഖേദം പ്രകടിപ്പിച്ച് രാജമൗലി തന്നെ രംഗത്തെത്തി. താന്‍ പൊതുസ്ഥലത്ത് അവരെ കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലെന്നും പറഞ്ഞതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും പിന്നീട് രാജമൗലി തന്നെ പറഞ്ഞു.

ഒരുമിച്ച് ഒരു സിനിമ

ഒരുമിച്ച് ഒരു സിനിമ

എന്നാല്‍ വിവാദം കെട്ടടങ്ങിയതോടെ തന്‍റെ അടുത്ത സിനിമയില്‍ ശ്രീദേവിക്ക് വേണ്ടി ഒരു കഥാപാത്രം നല്‍കുമെന്ന് രാജമൗലി പറഞ്ഞു. താന്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നായിരുന്നു ശ്രീദേവിയുടെ മറുപടി.

മരണത്തില്‍ ദുഖം രേഖപ്പെടുത്തി

ജീവിച്ചിരിക്കുന്ന കാലത്ത് അവരെ ഇത്രമാത്രം വേദനപ്പെടുത്തിയ താങ്കള്‍ക്ക് അവരുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്താനുള്ള അവകാശം ഇല്ലെന്നായിരുന്നു ശ്രീദേവിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് എസ്എസ് രാജമൗലി ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് കീഴെ വന്ന കമന്‍റുകള്‍.

<strong></strong>അച്ഛന്‍റെ രണ്ടാം ഭാര്യ അല്ല.... അമ്മ!! എന്‍റെ 'അമ്മയെ' പോകാന്‍ അനുവദിക്കണം... കൈകൂപ്പി അര്‍ജ്ജുന്‍അച്ഛന്‍റെ രണ്ടാം ഭാര്യ അല്ല.... അമ്മ!! എന്‍റെ 'അമ്മയെ' പോകാന്‍ അനുവദിക്കണം... കൈകൂപ്പി അര്‍ജ്ജുന്‍

ശ്രീദേവിയെ മറക്കാതെ കോഴിക്കോടുകാരൻ ശ്രീധരൻ.. വാടക വീട്ടിൽ നിന്ന് അമ്മയ്ക്കൊപ്പമെത്തുന്ന ശ്രീശ്രീദേവിയെ മറക്കാതെ കോഴിക്കോടുകാരൻ ശ്രീധരൻ.. വാടക വീട്ടിൽ നിന്ന് അമ്മയ്ക്കൊപ്പമെത്തുന്ന ശ്രീ

ഭര്‍ത്താവില്ലാത്ത സമയത്ത് എത്തി... ദേഹത്ത് തൊടാന്‍ ഓങ്ങിയപ്പോള്‍ എതിര്‍ത്തുഭര്‍ത്താവില്ലാത്ത സമയത്ത് എത്തി... ദേഹത്ത് തൊടാന്‍ ഓങ്ങിയപ്പോള്‍ എതിര്‍ത്തു

English summary
rajamaulis facebook post about sridevis death receives attack from fans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X