അടുത്തത് കെജ്രിവാള്, രഘുറാം രാജന് പോയി... പറയുന്നത് സ്വാമി
ദില്ലി: രഘുറാം രാജന് ആയിരുന്നു കുറച്ച് നാളായിട്ട് സുബ്രഹ്ണ്യം സ്വാമിയുടെ ലക്ഷ്യങ്ങളില്‍ ഒന്ന്. താന്‍ എന്തായാലും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് രണ്ടാമൂഴത്തിനില്ലന്ന് രഘുറാം രാജന് വ്യക്തമാക്കിക്കഴിഞ്ഞു. ഇത് തന്റെ വിജയമായിട്ടാണ് ഇപ്പോള്‍ സുബ്രഹ്മണ്യം സ്വാമി കരുതുന്നത് എന്നാണ് തോന്നുന്നത്.
രഘുറാം രാജന് ശേഷം താന്‍ ലക്ഷ്യമിടുന്നത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ആണെന്നാണ് ഇപ്പോള്‍ സ്വാമി പറയുന്നത്. കെജ്രിവാളിന്റെ വീടിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിയ്ക്കവേയാണ് സുബ്രഹ്മണ്യം സ്വാമിയുടെ 'ഭീഷണി'.

കെജ്രിവാള് ഒരു പാട് തട്ടിപ്പുകള്‍ നടത്തിയിട്ടുള്ള ആളാണെന്നാണ് സുബ്രഹ്മണ്യം സ്വാമി പറയുന്നത്. കെജ്രിവാളിന്റെ ഐഐടി പ്രവേശനത്തെ കുറിച്ചും സ്വാമി ആക്ഷേപം ഉന്നയിച്ചു. കെജ്രിവാളിന് ഐഐടിയില്‍ പ്രവേശനം ലഭിച്ചത് എങ്ങനെയാണെന്ന് തനിയ്ക്കാറിയാമെന്നും അത് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തും എന്നുമാണ് പ്രസംഗത്തില്‍ സ്വാമി പറഞ്ഞത്.
ഇതുവരെ താന്‍ രഘുറാം രാജന്റെ പിറകേ ആയിരുന്നു. ഇപ്പോള്‍ അദ്ദേഹം പോയി എന്നായിരുന്നു സ്വാമി പ്രസംഗിച്ചത്. കെജ്രിവാളിന് ഐഐടിയില്‍ പ്രവേശനം ലഭിച്ചത് എങ്ങനെയാണ് എന്നത് സംബന്ധിച്ച് തന്റെ കൈവശം തെളിവുകളുണ്ടെന്നും സ്വാമി അവകാശവാദം ഉന്നയിക്കുന്നുണ്ട്.
രഘുറാം രാജനെതിരെ ട്വിറ്ററില്‍ ആയിരുന്നു സ്വാമിയുടെ യുദ്ധ പ്രഖ്യാപനം. പിന്നീട് രാജനെ തുടരാന്‍ അനുവദിയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയയ്ക്കുകയും ചെയ്തു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications