കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ വഴി കേരളമെങ്കിൽ രജനീകാന്ത് വഴി തമിഴ്‌നാട്..!! മൂന്നും കല്‍പ്പിച്ച് ബിജെപി..!!

  • By Anamika
Google Oneindia Malayalam News

കോടമ്പാക്കം: കേരളവും തമിഴ്‌നാടുമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാനുളള പതിനെട്ടടവും പയറ്റുകയാണ് സംഘപരിവാര്‍. ഇതിനായി ദക്ഷിണേന്ത്യയിലെ 5 സംസ്ഥാനങ്ങളെ ഉള്‍ക്കൊളളിച്ച് ബൃഹത്ത് പദ്ധതി തയ്യാറാക്കിയതായി വാര്‍ത്ത വന്നിരുന്നു.

ബിജെപി നേതാവിന്റെ വീട്ടില്‍ റെയ്ഡ്..!! പിടികൂടിയത് മോദിയെ വരെ ഞെട്ടിക്കും..!! ഒത്താശ സിനിമാ താരങ്ങൾ!ബിജെപി നേതാവിന്റെ വീട്ടില്‍ റെയ്ഡ്..!! പിടികൂടിയത് മോദിയെ വരെ ഞെട്ടിക്കും..!! ഒത്താശ സിനിമാ താരങ്ങൾ!

സിപിഎമ്മിനെ ഇല്ലാതാക്കി കേരളം ബിജെപി ഭരിക്കും..!! തുറുപ്പ് ചീട്ട് മോഹന്‍ലാല്‍..!! തീപാറും..!!സിപിഎമ്മിനെ ഇല്ലാതാക്കി കേരളം ബിജെപി ഭരിക്കും..!! തുറുപ്പ് ചീട്ട് മോഹന്‍ലാല്‍..!! തീപാറും..!!

അതത് സംസ്ഥാനങ്ങളിലെ സിനിമാ താരങ്ങളെ ബിജെപിയുടെ മുഖമാക്കി മാറ്റുകയെന്നതാണ് പദ്ധതികളിലൊന്ന്. കേരളത്തില്‍ മോഹന്‍ലാലിനെയാണ് ബിജെപി കണ്ടുവെച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ അത് രജനീകാന്താണ്. തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് കൃത്യമായ സൂചനകള്‍ രജനീകാന്ത് പങ്കുവെച്ചുകഴിഞ്ഞു.

കൃത്യമായ സൂചനകൾ

തമിഴ്‌നാട്ടിലെ മാത്രമല്ല, ദക്ഷിണേന്ത്യയിലെ തന്നെ സൂപ്പര്‍സ്റ്റാറായ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏവരും ഉറ്റുനോക്കുന്നതാണ്. എന്നാല്‍ ഇത്രയും നാള്‍ അതിനെക്കുറിച്ച് പ്രതികരിക്കാതിരുന്ന താരം ഇപ്പോള്‍ കൃത്യമായ സൂചനകളാണ് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

കരുത്തനായ നേതാവ്

തമിഴ്‌നാട്ടില്‍ അടിത്തറയുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലാത്ത ബിജെപിക്ക് രജനീകാന്തിനെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ അത് ബമ്പര്‍ ലോട്ടറി അടിച്ചത് പോലെയാണ്. അത്രയ്ക്കും താരമൂല്യം തമിഴ്‌നാട്ടില്‍ രജനിക്കുണ്ട്. മാത്രമല്ല നിലവില്‍ ശക്തനായ ഒരു നേതാവിന്റെ അഭാവവും തമിഴര്‍ക്കുണ്ട്.

വിടവ് നികത്താൻ ഒരാൾ

ഒരറ്റത്ത് ജയലളിതയും മറുവശത്ത് കരുണാനിധിയും ആയിരുന്നു ഇത്രയും നാള്‍ തമിഴരുടെ ശക്തിയെങ്കില്‍ ഇന്നത് മാറി. ജയലളിതയുടെ മരണവും കരുണാനിധിയുടെ പ്രായവു്ം തമിഴ്മക്കള്‍ക്ക് മുന്നില്‍ കരുത്തനായ ഒരു നേതാവിന്റെ വലിയ വിടവ് ഉണ്ടാക്കിയിരിക്കുന്നു.

മറുപടി പറയാതെ രജനീകാന്ത്

രജനീകാന്തിനെപ്പോലെ ഒരാള്‍ക്ക് ആ വിടവ് നികത്താന്‍ സാധിച്ചേക്കും. അത് ബിജെപിക്ക് ഒപ്പം ആണെങ്കില്‍ അവര്‍ക്കത് വന്‍ നേട്ടവും ആയിരിക്കും. എന്നാല്‍ ബിജെപിയില്‍ ചേരുന്നതിനെ കുറിച്ച് കൃത്യമായ ഒരുത്തരം രജനീകാന്ത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നതാണ് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിന് കാരണം.

ക്ഷണം നിരാകരിക്കാതെ

കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം രജനിയെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു. അതേക്കുറിച്ച് ഒന്നും പറയാനില്ല എന്നാണിപ്പോള്‍ രജനീകാന്ത് പ്രതികരിച്ചിരിക്കുന്നത്. ബിജെപിയുടെ ക്ഷണം താരം നിരാകരിക്കാത്തത് ഡിഎംകെ, അണ്ണാ ഡിഎംകെ, കോണ്‍ഗ്രസ് ക്യാപുകളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

താന്‍ പച്ചൈത്തമിഴൻ

കോടമ്പാക്കത്ത് കഴിഞ്ഞ നാലുദിവസമായി ആരാധകരുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തുകയാണ്. ഇന്നത്തെ രാഷ്ട്രീയ സംവിധാനം ജനങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അതില്‍ മാറ്റം വരണമെന്നും രജനി പറഞ്ഞു. താരം തമിഴനല്ലെന്ന സുബ്രഹ്മണ്യ സ്വാമിയുടെ വിമര്‍ശനത്തിന് താന്‍ പച്ചൈത്തമിഴനാണ് എന്ന് മറുപടിയും നല്‍കി.

അന്തിമയുദ്ധം വരുമ്പോള്‍

കര്‍ണാടകക്കാരനായ താന്‍ 23 വര്‍ഷം കര്‍ണാടകത്തിലും 43 വര്‍ഷം തമിഴ്‌നാട്ടിലുമാണ് ജീവിച്ചത്. തനിക്കും തന്റേതായ ജോലികളും ഉത്തരവാദിത്തങ്ങളും ഉണ്ട്. നമുക്ക് അത് ചെയ്യാം. എന്നാല്‍ അന്തിമയുദ്ധം വരുമ്പോള്‍ നമുക്ക് നോക്കാമെന്നും രജനീകാന്ത് പറഞ്ഞു. ഇത് താരം രാഷ്ട്രീയത്തില്‍ പ്രവേശിക്കും എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

കൂടുതൽ വാർത്തകൾ വായിക്കാം

ഗള്‍ഫില്‍ കടുത്ത സാമ്പത്തിക മാന്ദ്യം..!! തൊഴില്‍ പോകും..!! പ്രവാസികളെ തിരിച്ചയയ്ക്കും..!!ഗള്‍ഫില്‍ കടുത്ത സാമ്പത്തിക മാന്ദ്യം..!! തൊഴില്‍ പോകും..!! പ്രവാസികളെ തിരിച്ചയയ്ക്കും..!!

പത്ത് വയസ്സ് മൂപ്പുള്ള ഭാര്യ..പ്രണയ വിവാഹം..സ്ഥിരം വഴക്ക്..പോലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടത്...!!!പത്ത് വയസ്സ് മൂപ്പുള്ള ഭാര്യ..പ്രണയ വിവാഹം..സ്ഥിരം വഴക്ക്..പോലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടത്...!!!

English summary
Super Star Rajanikanth gives clear verbal hinds about his entry into politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X