കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും തമിഴ്‌റോക്കേഴ്‌സ്; രജനീകാന്തിന്റെ കാല ഇന്റര്‍നെറ്റില്‍!! പണി കിട്ടിയത് അമേരിക്ക വഴി

Google Oneindia Malayalam News

Recommended Video

cmsvideo
റിലീസ് ദിവസം വെളുപ്പിന് തന്നെ കാലാ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു | Oneindia Malayalam

കോഴിക്കോട്: റിലീസ് ചെയ്യുന്നതിന് മിനുറ്റുകള്‍ക്ക് മുമ്പ് രജനീകാന്തിന്റെ തമിഴ്ചിത്രം കാല ഇന്റര്‍നെറ്റില്‍. തമിഴ്‌റോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് അര മണിക്കൂര്‍ മുമ്പാണ് വെബ്‌സൈറ്റില്‍ കണ്ടത്. തമിഴ്‌റോക്കേഴ്‌സിനെ നിയന്ത്രിച്ചുവെന്ന പോലീസിന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന രജനി ചിത്രമാണ് കാല. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് രജനി എത്തുന്നത്. ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതോടെ പോലീസ് അന്വേഷണം തുടങ്ങി. എന്നാല്‍ ഇന്ത്യയില്‍ നിന്നല്ല ചിത്രം മോഷ്ടിക്കപ്പെട്ടതെന്ന് കരുതുന്നു. അന്വേഷണം തുടരുകയാണ്. വിവരങ്ങള്‍ ഇങ്ങനെ....

സിനിമാ പ്രവര്‍ത്തകരുടെ പേടിസ്വപ്‌നം

സിനിമാ പ്രവര്‍ത്തകരുടെ പേടിസ്വപ്‌നം

സിനിമാ പ്രവര്‍ത്തകരുടെ പേടിസ്വപ്‌നമാണ് തമിഴ്‌റോക്കേഴ്‌സ്. കാല ഇന്ത്യയില്‍ വ്യാഴാഴ്ച രാവിലെ ആറിനാണ് റിലീസ് ചെയ്തത്. എന്നാല്‍ 5.28ന് ചിത്രം തമിഴ്‌റോക്കേഴ്‌സിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. അമേരിക്കയില്‍ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. ചോര്‍ച്ച അവിടെ നിന്നാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.v

റെഡ് ഐ

റെഡ് ഐ

റെഡ് ഐ എന്ന അഡ്മിനാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് രജനി എത്തുന്നത്. പതിവ് ബോഡി സ്‌റ്റൈല്‍ അല്ല രജനിക്ക്. അതുകൊണ്ടുതന്നെ ആരാധകര്‍ വളരെ ആവേശത്തോടെയാണ് ചിത്രത്തെ വരവേറ്റത്. എല്ലാ ആഘോഷങ്ങളും കെടുത്തിയാണ് ചിത്രം ചോര്‍ന്നിരിക്കുന്നത്.

റിലീസാകും മുമ്പ് ആദ്യ റിവ്യൂ

റിലീസാകും മുമ്പ് ആദ്യ റിവ്യൂ

വേറിട്ട ഗെറ്റപ്പില്‍ എത്തുമ്പോള്‍ ആരാധകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്. എന്നാല്‍ ആശങ്ക വേണ്ടെന്നും ആരാധകര്‍ സ്വീകരിക്കുമെന്ന് ഉറപ്പാണെന്നും സിനിമാ നിരീക്ഷകര്‍ പറയുന്നു. സിനിമ റിലീസാകും മുമ്പ് ആദ്യ റിവ്യൂ പുറത്തുവന്നതും വിവാദമായിരുന്നു.

തിയേറ്ററുകളെ ഇളക്കിമറിച്ച്

തിയേറ്ററുകളെ ഇളക്കിമറിച്ച്

രാജ്യമെമ്പാടുമുള്ള തിയേറ്ററുകളെ ഇളക്കിമറിച്ചുകൊണ്ടാണ് കാലയുടെ വരവ്. ചോരാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നു. ആശ്വാസത്തിലിരിക്കുന്ന അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചുകൊണ്ടാണ് ചിത്രം ചോര്‍ന്നിരിക്കുന്നത്. ചിത്രം പകര്‍ത്താന്‍ നോക്കിയ വ്യക്തിയെ സിംഗപ്പൂരില്‍ വച്ച് പോലീസ് പിടികൂടി.

പ്രതിഷേധവുമായി താരസംഘടന

പ്രതിഷേധവുമായി താരസംഘടന

ലൈവ് സ്ട്രീമിങ് നടത്തിയ പ്രവീണിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. അമേരിക്ക, സിംഗപ്പൂര്‍, ദുബായ് എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രം ചോര്‍ന്നതില്‍ നടികര്‍ സംഘം അധ്യക്ഷന്‍ വിശാല്‍ പ്രതിഷേധം രേഖപ്പെടുത്തി.

പോലീസ് വാദത്തിനിടയിലും

പോലീസ് വാദത്തിനിടയിലും

സമീപകാലത്ത് ഇറങ്ങിയ മിക്ക സൂപ്പര്‍ ഹിറ്റ് തമിഴ് സിനിമകളും തമിഴ്‌റോക്കേഴ്‌സില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിനിമാ മേഖലയില്‍ നിന്ന് ശക്തമായ ആവശ്യമുയര്‍ന്നു. തുടര്‍ന്ന് പോലീസ് ഇവരെ ഒതുക്കിയെന്നാണ് അവകാശപ്പെട്ടത്. എന്നാല്‍ കാലയുടെ വ്യാജ പതിപ്പ് പുറത്തുവിട്ടാണ് തമിഴ്‌റോക്കേഴ്‌സ് ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത്.

വെല്ലുവിളിച്ച് തമിഴ്‌റോക്കേഴ്‌സ്

വെല്ലുവിളിച്ച് തമിഴ്‌റോക്കേഴ്‌സ്

കാല റിലീസ് ആയ ഉടന്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് തമിഴ്‌റോക്കേഴ്‌സ് നേരത്തെ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. അതാണിപ്പോള്‍ നടന്നിരിക്കുന്നത്. വ്യാജ പതിപ്പ് പുറത്തിറങ്ങാതിരിക്കാന്‍ താര സംഘടന നടത്തിയ എല്ലാ ശ്രമങ്ങളും പൊളിഞ്ഞിരിക്കുകയാണിപ്പോള്‍.

വെല്ലുവിളിക്ക് കാരണം

വെല്ലുവിളിക്ക് കാരണം

കുറച്ചുവര്‍ഷങ്ങളായി തമിഴ്‌റോക്കേഴ്‌സ് പ്രവര്‍ത്തിക്കുന്നു. നേരത്തെ അവര്‍ സിനിമ റിലീസായി ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് വ്യാജന്‍ ഇറക്കാറ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ റിലീസിന് പിന്നാലെ തന്നെ വ്യാജന്‍ ഇറങ്ങുന്ന അവസ്ഥയാണ്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് കാലക്കെതിരെ അവര്‍ വെല്ലുവിളി ഉയര്‍ത്തിയത്.

കര്‍ണാടകയില്‍ പ്രതിഷേധം

കര്‍ണാടകയില്‍ പ്രതിഷേധം

അതേസമയം, കാവേരി നദീജല വിഷയത്തില്‍ തമിഴ്‌നാടിന് അനുകൂലമായി നിലപാട് സ്വീകരിച്ച രജനികാന്തിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാണ്. സംസ്ഥാനത്ത് ചിത്രം റിലീസ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. റിലീസ് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലും ഹര്‍ജി എത്തി. എന്നാല്‍ സുപ്രീംകോടതി ഹര്‍ജി തള്ളുകയാണ് ചെയ്തത്.

ധനുഷും ഭാര്യയും

ധനുഷും ഭാര്യയും

ചിത്രം റിലീസ് ചെയ്യില്ലെന്ന കര്‍ണാടകയുടെ നിലപാടിനെതിരെ നടന്‍ പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. കാവേരി വിഷയത്തില്‍ രജനിയുടെ പ്രസ്താവനയോട് യോജിക്കുന്നില്ലെങ്കിലും സിനിമ പ്രദര്‍ശനം തടയരുതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. നടന്‍ ധനുഷും ഭാര്യ ഐശ്വര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. തിയേറ്ററുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ണാടക ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

ആര്‍എസ്എസ് പരിപാടിക്ക് പ്രണബ്; ശക്തമായ പ്രതിഷേധവുമായി മകള്‍, ദൃശ്യങ്ങള്‍ ഒരുകാലത്തും മറക്കില്ലആര്‍എസ്എസ് പരിപാടിക്ക് പ്രണബ്; ശക്തമായ പ്രതിഷേധവുമായി മകള്‍, ദൃശ്യങ്ങള്‍ ഒരുകാലത്തും മറക്കില്ല

English summary
Rajanikanth movie Kaala leaked; Appeared in Tamilrocker's website
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X