കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ പ്രവേശനം ഗംഭീരമാക്കാന്‍ സ്റ്റൈല്‍ മന്നന്റെ പാര്‍ട്ടി; നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കും

Google Oneindia Malayalam News

ചെന്നൈ: അടുത്തവര്‍ഷം നടക്കുന്ന തമിഴ്‌നാട്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും രജനികാന്തിന്റെ പാര്‍ട്ടി മത്സരിക്കും . ആകെയുള്ള 234 സീറ്റുകളിലും മത്സരിക്കുമെന്നാണ്‌ പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജനുവരിയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തനമാരംഭിക്കാനിരിക്കെയാണ്‌ തിരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ സംബന്ധിച്ച്‌ പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കിയത്‌.

തമിഴ്‌നാട്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും മത്സരിക്കും. ഞങ്ങളുടേത്‌ സാത്വികമായ രാഷ്ട്രീയമാണ്‌ . ആളുകള്‍ വെറുക്കുന്ന രാഷ്ട്രീയമല്ല. അതാണ്‌ ഞങ്ങള്‍ പാര്‍ട്ടിയിലൂടെ ലക്ഷ്യമിടുന്നത്‌. ഞങ്ങള്‍ ആരേയും രാഷ്ട്രീയമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രജനികാന്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി തമിഴരുവി മണിയന്‍ പറഞ്ഞു.

rajanikanth

വര്‍ഷങ്ങളായി നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട്‌ കഴിഞ്ഞ ദിവസമാണ്‌ രജനികാന്ത്‌ രാഷ്ട്രീയത്തിലേക്ക്‌ പ്രവേശിക്കുന്ന കാര്യം ഔദ്യോഗികമായി പുറത്ത്‌ വിട്ടത്‌. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 31ന്‌ നടത്തുമെന്ന്‌ അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചിരുന്നു. രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി കൂടിക്കാഴ്‌ച്ച നടത്തിയതിനു ശേഷമാണ്‌ രജനികനാന്ത്‌ തന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്‌. തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തെക്കുറിച്ചുള്ള തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്ന്‌ ബുധനാഴ്‌ച്ച രജനീകാന്ത്‌ അറിയിച്ചിരുന്നു.

Recommended Video

cmsvideo
2021 ആരംഭിക്കുക തലൈവരുടെ പാര്‍ട്ടിയുമായി

ജില്ലാ ഭാരവാഹികള്‍ അവരുടെ അഭിപ്രായം അറിയിച്ചു കഴിഞ്ഞു. ഞാന്‍ എന്ത്‌ തീരുമാനമെടുത്താലും അതിനൊപ്പം ഉറച്ച്‌ നില്‍ക്കുമെന്നാണ്‌ അവരുടെ തീരുമാനം . എന്റെ തീരുമാനം എത്രയും വേഗം നിങ്ങളെ അറിയിക്കുന്നതാണ്‌. ബുധനാഴ്‌ച്ച പയസ്‌ ഗാര്‍ഡനില്‍വെച്ച്‌ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.
ബിജെപി വിരുദ്ധ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിച്ച കമല്‍ഹാസന്‍ രജനിയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതിന്റെ സാധ്യത തേടുന്നുണ്ട്‌. നേരത്തെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച കമല്‍ഹാസനും തിരഞ്ഞെടുപ്പില്‍ അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞ്‌ വരുന്നതിനായി കാത്തിരിക്കുകയാണ്‌. ആറുമാസത്തിനകം തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ്‌ നടക്കും. നേരത്തെ അമിത്‌ഷാ രജനീകാന്തിനെ നേരിട്ട കണ്ട്‌ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനങ്ങളൊന്നുമാവാതെ പിരിയുകയായിരുന്നു.

English summary
rajanikanth new political party may contest all seat of Tamilnadu assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X