കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനീര്‍ശെല്‍വവും പളനിസ്വാമിയും സ്റ്റാലിനും ഭയക്കണം...!! തമിഴകം പിടിക്കാന്‍ തലൈവര്‍ ഇറങ്ങുന്നു...!!

  • By Anamika
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരും ഭരണകക്ഷിയായ അണ്ണാ ഡിഎംകെയും നിലവില്‍ രൂക്ഷമായ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. എടപ്പാടി പളനിസ്വാമി പക്ഷത്തിനൊപ്പമുള്ള എംഎല്‍എമാര്‍ ഓരോരുത്തരായി ശശികല പക്ഷത്തേക്ക് കൊഴിഞ്ഞുപോകുന്നു. ഒപ്പം കോഴയാരോപണവും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അതിനിടെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ തിരിച്ചടിയാകുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

കൊച്ചിയില്‍ നടിക്കുണ്ടായ അനുഭവം മറ്റൊരു പ്രമുഖ നായികയ്ക്കും...!!! നടുക്കുന്ന തുറന്ന് പറച്ചില്‍...!!കൊച്ചിയില്‍ നടിക്കുണ്ടായ അനുഭവം മറ്റൊരു പ്രമുഖ നായികയ്ക്കും...!!! നടുക്കുന്ന തുറന്ന് പറച്ചില്‍...!!

കെ സുരേന്ദ്രന് പണി വരുന്നതേ ഉള്ളൂ...!! എംഎല്‍എയുമാകില്ല.. പോരാത്തതിന് ദേ കേസും...!!കെ സുരേന്ദ്രന് പണി വരുന്നതേ ഉള്ളൂ...!! എംഎല്‍എയുമാകില്ല.. പോരാത്തതിന് ദേ കേസും...!!

തീരുമാനമായി

തീരുമാനമായി

തമിഴ്‌നാട് ഇന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍ എന്നു വിശേഷിപ്പിക്കാവുന്ന താരമാണ് രജനീകാന്ത്. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഇന്നുണ്ടാകും നാളെയുണ്ടാകും എന്ന വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയിട്ട് കാലമേറെയായി. എന്നാലക്കാര്യത്തില്‍ ഒരു തീരുമാനമായതായാണ് സൂചന.

സ്വന്തം പാർട്ടി

സ്വന്തം പാർട്ടി

പറഞ്ഞ് കേട്ടത് പോലെ ബിജെപിക്കൊപ്പമോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പമോ ആവില്ല രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം. അത് സ്വന്തം പാര്‍ട്ടിയുമായിട്ടാവുമെന്നാണ് ഉറപ്പായിരിക്കുന്നത്.

പ്രഖ്യാപനം ജന്മദിനത്തിൽ

പ്രഖ്യാപനം ജന്മദിനത്തിൽ

ഡിസംബറില്‍ താരത്തിന്റെ ജന്മദിനമാണ്. അന്നു തന്നെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സൂപ്പര്‍സ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ഇത് തന്നെയാണ് പറ്റിയ സമയമെന്നാണ് താരം കരുതുന്നതത്രേ.

ആരാധകർക്കൊപ്പം

ആരാധകർക്കൊപ്പം

വരുന്ന ഓഗസ്റ്റില്‍ രജനീകാന്ത് തന്റെ ആരാധകരുമായി രണ്ടാംവട്ട കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തില്‍ അപ്പോള്‍ അന്തിമ ചര്‍ച്ചകള്‍ നടക്കുമെന്നും തീരുമാനമെടുക്കുമെന്നുമാണ് കരുതപ്പെടുന്നത്.

യുദ്ധം വരുമ്പോൾ കാണാം

യുദ്ധം വരുമ്പോൾ കാണാം

മെയ് മാസം തന്റെ ആരാധകരുമായി താരം കൂടിക്കാഴ്ച നടത്തിയിരുന്നു. അഞ്ച് ദിവസം നീണ്ട അന്നത്തെ പരിപാടിക്കിടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ആദ്യമായി താരം ചില സൂചനകള്‍ പങ്കുവെയ്ക്കുകയും ചെയ്തു. യുദ്ധം വരികയാണെങ്കില്‍ അപ്പോള്‍ കാണാം എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍.

പിളർന്ന് പിളർന്ന്

പിളർന്ന് പിളർന്ന്

തമിഴ്നാട്ടിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ഏറെ അനുയോജ്യമാണ്. ജയലളിതയ്ക്ക് ശേഷം തമിഴ്നാട് നയിക്കാൻ കരുത്തുള്ള സർക്കാരോ ഭരണകക്ഷിയോ അല്ല ഇന്നുളളത്. പിളർപ്പിൽ നിന്നും പിളർപ്പിലേക്ക് നീങ്ങുകയാണ് അണ്ണാ ഡിഎംകെ.

കരുത്തനായ നേതാവ്

കരുത്തനായ നേതാവ്

ഒരറ്റത്ത് ജയലളിതയും മറുവശത്ത് കരുണാനിധിയും ആയിരുന്നു ഇത്രയും നാള്‍ തമിഴരുടെ ശക്തിയെങ്കില്‍ ഇന്നത് മാറി. ജയലളിതയുടെ മരണവും കരുണാനിധിയുടെ പ്രായവു്ം തമിഴ്മക്കള്‍ക്ക് മുന്നില്‍ കരുത്തനായ ഒരു നേതാവിന്റെ വലിയ വിടവ് ഉണ്ടാക്കിയിരിക്കുന്നു. രജനീകാന്തിനെപ്പോലെ ഒരാള്‍ക്ക് ആ വിടവ് നികത്താന്‍ സാധിച്ചേക്കും.

ബിജെപിക്കും തിരിച്ചടി

ബിജെപിക്കും തിരിച്ചടി

തമിഴ്‌നാട്ടില്‍ ബിജെപിക്ക് വലിയ സ്വാധീനമില്ല. ജയലളിതയുടെ മരണത്തോടെ പ്രതിസന്ധിയിലായ തമിഴ്‌നാട്ടിൽ രജനീകാന്തിനെ കൂടെനിർത്തി നേട്ടമുണ്ടാക്കാമെന്ന് ബിജെപി കണക്ക് കൂട്ടിയിരുന്നു. എന്നാലാ കണക്ക് കൂട്ടൽ തെറ്റിയിരിക്കുകയാണ്. പുതിയ പാർട്ടിയുമായി താരം വരുന്നത് ബിജെപിക്കും തരിച്ചടിയാണ്.

English summary
Actor Rajanikanth to announce his Party on his Birthday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X