Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട് ബിജെപി പിടിച്ചിരിക്കും...!! രജനീകാന്തിന്റെ സ്വന്തം പാർട്ടി ബിജെപിക്കൊപ്പം..! ഇനിയാണ് കളി !

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏറെ നാളായി ചര്‍ച്ചാ വിഷയമാണ്. രാഷ്ട്രീയത്തിലേക്ക് താന്‍ പ്രവേശിക്കുമെന്നതിന് ശക്തമായ സൂചന നല്‍കി താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. അതിനിടെ രജനീകാന്തിന്റെ രാഷ്ട്രീയം ബിജെപിയോട് ചേര്‍ന്നായിരിക്കും എന്ന സൂചനയും പുറത്ത് വന്നിരിക്കുന്നു.

സ്വന്തം പാർട്ടി

സ്വന്തം പാർട്ടി

രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി ഡിസംബറില്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ആര്‍എസ്എസ് ചിന്തകന്‍ എസ് ഗുരുമൂര്‍ത്തി ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വരികയും ചെയ്തിരിക്കുന്നു.

ബിജെപിക്കൊപ്പം

ബിജെപിക്കൊപ്പം

സ്വന്തം പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന രജനീകാന്ത് എന്‍ഡിഎയോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുകയെന്നും ഗുരുമൂര്‍ത്തി വ്യക്തമാക്കി. അതിനിടെയാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് താരം തന്നെ ശക്തമായ സൂചന പങ്കുവെച്ചിരിക്കുന്നത്.

ശക്തമായ സൂചന

ശക്തമായ സൂചന

രാഷ്ട്രീയ പ്രവേശന വാര്‍ത്തകളോട് തുറന്ന് പ്രതികരിക്കാതിരിക്കുകയായിരുന്നു ഇത്രയും നാള്‍ നടന്‍. അത്തരം വാര്‍ത്തകള്‍ താന്‍ നിഷേധിക്കുന്നില്ല എന്നാണ് രജനീകാന്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരിക്കുന്നത്.

ചർച്ച നടക്കുന്നു

ചർച്ച നടക്കുന്നു

അത്തരം കാര്യങ്ങളില്‍ ചര്‍ച്ച നടക്കുകയാണെന്നും തീരുമാനം ഉണ്ടാകുമ്പോള്‍ അറിയിക്കാമെന്നുമാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു താരത്തിന്റെ മറുപടി.

പ്രഖ്യാപനം ജന്മദിനത്തിൽ

പ്രഖ്യാപനം ജന്മദിനത്തിൽ

ഡിസംബറില്‍ താരത്തിന്റെ ജന്മദിനമാണ്. അന്നു തന്നെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സൂപ്പര്‍സ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ഇത് തന്നെയാണ് പറ്റിയ സമയമെന്നാണ് താരം കരുതുന്നതത്രേ.

രണ്ടാംവട്ട കൂടിക്കാഴ്ച

രണ്ടാംവട്ട കൂടിക്കാഴ്ച

ആരാധകർക്കൊപ്പം വരുന്ന ഓഗസ്റ്റില്‍ രജനീകാന്ത് തന്റെ ആരാധകരുമായി രണ്ടാംവട്ട കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തില്‍ അപ്പോള്‍ അന്തിമ ചര്‍ച്ചകള്‍ നടക്കുമെന്നും തീരുമാനമെടുക്കുമെന്നുമാണ് കരുതപ്പെടുന്നത്.

യുദ്ധം വരുമ്പോൾ കാണാം

യുദ്ധം വരുമ്പോൾ കാണാം

മെയ് മാസം തന്റെ ആരാധകരുമായി താരം കൂടിക്കാഴ്ച നടത്തിയിരുന്നു. അഞ്ച് ദിവസം നീണ്ട അന്നത്തെ പരിപാടിക്കിടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ആദ്യമായി താരം ചില സൂചനകള്‍ പങ്കുവെയ്ക്കുകയും ചെയ്തു. യുദ്ധം വരികയാണെങ്കില്‍ അപ്പോള്‍ കാണാം എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍

ബിജെപിക്ക് നേട്ടം

ബിജെപിക്ക് നേട്ടം

തമിഴ്‌നാട്ടില്‍ ബിജെപിക്ക് വലിയ സ്വാധീനമില്ല. ജയലളിതയുടെ മരണത്തോടെ പ്രതിസന്ധിയിലായ തമിഴ്‌നാട്ടിൽ രജനീകാന്തിനെ കൂടെനിർത്തി നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങൾ ബിജെപി നേരത്തെ തന്നെ തുടങ്ങിയിരുന്നു. രജനീകാന്തിന്റെ പാർട്ടി എൻഡിഎയ്ക്ക് ഒപ്പമാണെങ്കിൽ അത് ബിജെപിക്ക് സംസ്ഥാനത്ത് വളമൊരുക്കൽ കൂടിയാകും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+