കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശോക് ഗെലോട്ടിന് മറവി രോഗം; പരിഹസിച്ച് രാജസ്ഥാന്‍ ബിജെപി മേധാവി

  • By S Swetha
Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് നേരെ വ്യക്തിപരമായ ആക്രമണവുമായി സംസ്ഥാന ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ. ഗെലോട്ടിന് ഹ്വസ്വകാല മറവി രോഗമാണെന്ന് സതീഷ് പരിഹസിച്ചു. ആര്‍എസ്എസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നീ പേരുകള്‍ അനാവശ്യമായി ഉച്ചരിക്കുകയല്ലാതെ മറ്റൊരു ജോലിയും മുഖ്യമന്ത്രി ചെയ്യുന്നില്ല.

പൗരത്വ നിയമത്തിനെതിരെ ഹൈന്ദവ പുരോഹിതരും; ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കുന്നത് ശരിയല്ലപൗരത്വ നിയമത്തിനെതിരെ ഹൈന്ദവ പുരോഹിതരും; ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കുന്നത് ശരിയല്ല

സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഭിന്നിപ്പുള്ളതിനാല്‍ ഗെലോട്ടിന് തന്റെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമുണ്ട്. അതിനാല്‍ അദ്ദേഹം ഒരു നല്ല ഡോക്ടറെ കാണണമെന്ന് താന്‍ നിര്‍ദ്ദേശിക്കുന്നതായും പൂനിയ പത്രക്കുറിപ്പില്‍ അറിയിച്ചു. ദേശീയ പൗരത്വ നിയമഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നീ വിഷയങ്ങളില്‍ ആര്‍എസ്എസിനെയും ബിജെപിയെയും ലക്ഷ്യം വെച്ച് ഗെലോട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആവര്‍ത്തിച്ച് വിമര്‍ശനമുന്നയിച്ചിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ അടുത്തിടെ നടന്ന സമാധാന മാര്‍ച്ചിലായിരുന്നു ഗെലോട്ടിന്റെ പ്രതികരണം. ഇതിന് മറുപടിയുമായാണ് പൂനിയ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

satish-15685488

സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണത്തില്‍ യാതൊരു വികസനവുമില്ലെന്നും ഭരണ പരാജയം മറച്ചുവെക്കാനായാണ് ആര്‍എസ്എസിനും ബിജെപിക്കുമെതിരെ അദ്ദേഹം പ്രസ്താവനകള്‍ നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. 'മുഖ്യമന്ത്രിക്ക് ഹ്രസ്വകാല മറവി രോഗമാണ്. ഞാന്‍ അദ്ദേഹത്തിന് ആര്‍എസ്എസിനെക്കുറിച്ചുള്ള ഒരു പുസ്തകം സമ്മാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ആര്‍എസ്എസിനെതിരെ തെറ്റായ പ്രസ്താവനകള്‍ ദിനംപ്രതിയെന്നോണം നടത്തുന്നു. വികസനത്തിന് വേണ്ടി സര്‍ക്കാര്‍ ഒരു ഇഷ്ടിക പോലും എവിടെയും ഇട്ടിട്ടില്ല. അതിനാല്‍ പരാജയം മറച്ചുവെക്കാന്‍ പൊതുജനശ്രദ്ധ തിരിച്ചുവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹൈക്കമാന്‍ഡിനെ തൃപ്തിപ്പെടുത്തി മുഖ്യമന്ത്രി പദം ഉറപ്പിക്കാനാണ് ബിജെപിക്കെതിരെ സംസാരിക്കുന്നത്. ഇതിന് വേണ്ടി നിരവധി തവണ ഗെലോട്ട് ദില്ലി സന്ദര്‍ശിച്ചതായും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ കുറേ ദിവസങ്ങളായി ആര്‍എസ്എസിന്റെയും മോദിയുടെയും പേരില്‍ ഒരുതരം ഭയം അദ്ദേഹത്തിന് പിടിക്കപ്പെട്ടിട്ടുണ്ട്. ഭയത്തോടെയാണ് അദ്ദേഹം അവരെ പരാമര്‍ശിക്കുന്നത്. ജനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു. ധര്‍മ്മപാല്‍ സുതര്‍ എന്ന കര്‍ഷകന്‍ എട്ട് ദിവസം മുമ്പാണ് ആത്മഹത്യ ചെയ്തത്. ആ കര്‍ഷകനെപ്പോലുള്ള ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ തന്റെ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന ഗെഹ്ലോട്ടിന്റെ പ്രഖ്യാപനം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് പൂനിയ കൂട്ടിച്ചേര്‍ത്തു.

English summary
Rajastan BJP chief criticises Ashok Ghehlot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X