കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ നിപ്പാ വൈറസ് റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി രാജസ്ഥാന്‍ ആരോഗ്യ വകുപ്പ്

  • By Desk
Google Oneindia Malayalam News

ജയ്പ്പൂര്‍: സംസ്ഥാനത്തെ നിപ്പാ വൈറസ് ബാധയെ നിയന്ത്രിക്കാന്‍ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തി രാജസ്ഥാന്‍ ആരോഗ്യ വകുപ്പ്. കേരളത്തിലെ നിപ്പ കേസുകളുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് വൈറസ് ബാധയെ നിയന്ത്രിക്കാന്‍ എല്ലാ മെഡിക്കല്‍, ആരോഗ്യ ഓഫീസര്‍മാര്‍ക്കും രാജസ്ഥാന്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രി രഘു ശര്‍മ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

സംസ്ഥാനത്ത് കാലവർഷം നാളെ എത്തും; കനത്ത മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്സംസ്ഥാനത്ത് കാലവർഷം നാളെ എത്തും; കനത്ത മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

രോഗികളെ തിരിച്ചറിയാനും അവരുടെ സുരക്ഷയ്ക്കും ചികിത്സയ്ക്കും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും റാപിഡ് റെസ്‌പോണ്‍സ് ടീമിനും നിര്‍ദ്ദേശം നല്‍കി. നിപ്പ വൈറസിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ അദ്ദേഹം ഡോക്ടര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും പറഞ്ഞു. നിപ്പ രോഗം സംബന്ധിച്ച അവബോധം നല്‍കേണ്ട ആവശ്യകതയെ കുറിച്ചും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

nipah-15-1528279631


കേരളത്തില്‍ നിന്നു വന്ന ആളുകള്‍ ചുമ, ജലദോഷം, പനി മുതലായ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അടുത്തുള്ള മെഡിക്കല്‍ സ്ഥാപനവുമായി ബന്ധപ്പെടണം. രാജസ്ഥാനില്‍ താമസിക്കുന്ന കേരളത്തിലെ നഴ്‌സിങ് സ്റ്റാഫുകളും കേരളത്തില്‍ താമസിക്കുന്ന രാജസ്ഥാനിലെ നഴ്‌സുകളും പ്രത്യേക മുന്‍കരുതലുകള്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
Rajastan department of health warns about Nipah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X