കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളെ കൊല്ലുന്ന മദ്യം, നിരോധിക്കാന്‍ നിരാഹാരസമരം ചെയ്ത മുന്‍ എം എല്‍ എ മരിച്ചു

  • By Siniya
Google Oneindia Malayalam News

ജയ്പൂര്‍ : മദ്യനിരോധനത്തിനെതിരെ നിരാഹാരസമരം ചെയ്ത മുന്‍ എം എല്‍ എ ഗുരുചരണ്‍ ചമ്പ്ര മരിച്ചു. ഇന്നു രാവിലെ രാജസ്ഥാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ജനദാദള്‍ മുന്‍ എം എല്‍ എയായിരുന്നു ഇദ്ദേഹം. നിരാഹാര സമരത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന ഇദ്ദേഹം രണ്ടുദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇന്നു പുലര്‍ച്ചെ 4.30 തോടെ മരണം സംഭവിക്കുകയായിരുന്നു.

ഒക്ടോബര്‍ രണ്ടിനാണ് ഛബ്ര നിരാഹാര സമരം തുടങ്ങിയത്. സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്താമെന്ന രേഖാമൂലമുള്ള ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതു പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹം മരണം വരെ നിരാഹാര സമരം പ്രഖ്യാപിക്കുകയായിരുന്നു.

liquorban

കഴിഞ്ഞ വര്‍ഷം 45 ദിവസം നിരാഹാര സമരം നടത്തിയ ശേഷമാണ് ഇത്തരത്തിലുള്ള ഒരു ഉറപ്പ് സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ ഇതുപാലിക്കാത്തതാണ് ഗാന്ധിയന്‍ മാര്‍ഗത്തില്‍ സമരം നടത്തിയ ഛബ്ര മരിക്കാന്‍ കാരണമെന്ന് മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി വസുന്ധരെ രാജെ ഒരിക്കലെങ്കിലും അദ്ദേഹത്തോട് സംസാരിച്ചിരുന്നുവെങ്കില്‍ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നും ഗെലോട്ട് പറഞ്ഞു.

English summary
Former Janata Dal MLA Gurcharan Chabbra, who was on a fast-unto-death demanding liquor ban and strengthening of Lokayukta in Rajasthan, on Tuesday died at a hospital here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X