കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകനെ ഭീഷണിപ്പെടുത്തി രാജസ്ഥാന്‍ മന്ത്രി രമേശ് മീന; ഭീഷണി കാര്‍ഷിക വായ്പ എഴുതി തള്ളുന്ന പദ്ധതിയെ ചോദ്യം ചെയ്തതിന്

  • By S Swetha
Google Oneindia Malayalam News

ജയ്പൂര്‍: അശോക് ഗെലോട്ട് സര്‍ക്കാരിന്റെ കാര്‍ഷിക വായ്പ എഴുതി തള്ളുന്ന പദ്ധതിയെ ചോദ്യം ചെയ്ത കര്‍ഷകനെ ഭീഷണിപ്പെടുത്തി രാജസ്ഥാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി രമേശ് മീന. വായ്പ എഴുതി തള്ളുന്ന പദ്ധതിയെ ചോദ്യം ചെയ്ത കര്‍ഷകനെ മന്ത്രി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയിയില്‍ വൈറലായി കഴിഞ്ഞു.

'സുരേഷ് ഗോപി വിജയിച്ചാൽ തൃശൂരിന്റെ ഭാഗ്യം'! ബിജു മേനോന് ഫേസ്ബുക്കിൽ ആരാധകരുടെ കൂട്ടപ്പൊങ്കാല!'സുരേഷ് ഗോപി വിജയിച്ചാൽ തൃശൂരിന്റെ ഭാഗ്യം'! ബിജു മേനോന് ഫേസ്ബുക്കിൽ ആരാധകരുടെ കൂട്ടപ്പൊങ്കാല!

ഏപ്രില്‍ 15 നാണ് സംഭവം. സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സഞ്ജയ് ജാതവിന്റെ കരോളി ജില്ലയിലെ റാലിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സര്‍ക്കാരിന്റെ വായ്പ എഴുതി തള്ളല്‍ പദ്ധതിയെ കുറിച്ച് കര്‍ഷകന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിച്ച് 10 ദിവസത്തിനകം കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളുമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നത്.

rameshmeena-

'നിങ്ങള്‍ എന്തിനാണ് 2 ലക്ഷം രൂപ ഒഴിവാക്കിയത്? നിങ്ങള്‍ എന്തിനാണ് 2 ലക്ഷം രൂപ മാത്രം ഒഴിവാക്കിയതെന്ന് പറയൂ? ഇതായിരുന്നു കര്‍ഷകന്റെ ചോദ്യം. എന്നാല്‍ ഇതിനു മറുപടിയായി മന്ത്രി താങ്കള്‍ അലറുന്നത് നിര്‍ത്തു എന്ന് പറഞ്ഞ് കൊണ്ട് കൃഷിക്കാരന്റെ കൈ ബലമായി പിടിച്ച് വെക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അധികാരത്തിലേറിയാല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ വായ്പ എഴുതി തള്ളല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കാര്‍ഷിക വായ്പയുടെ 17 ശതമാനം മാത്രമേ സഹകരണ ബാങ്കുകള്‍ എഴുതി തള്ളുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

English summary
Rajastan minister threattens famer questions loan waver scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X