രാജസ്ഥാൻ മുനിസിപ്പിൽ തിരഞ്ഞെടുപ്പ്: ബിജെപിയെ മറികടന്ന് കോൺഗ്രസ് മുന്നേറ്റം
ജയ്പൂർ: രാജസ്ഥാൻ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിയെ മറികടന്ന് മുന്നേറി കോൺഗ്രസ്. സംസ്ഥാനത്തെ 3029 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇതുവരെ 2078 വാർഡുകളിലെ ഫലങ്ങളാണ് ഇതിനകം പുറത്തുവന്നിട്ടുള്ളത്. ഇതിൽ 815 വാർഡുകളിൽ കോൺഗ്രസാണ് വിജയിച്ചിട്ടുള്ളത്. ബിജെപി 733 ഇടങ്ങളിലും 530 വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളുമാണ് വിജയിച്ചത്. രാജസ്ഥാനിൽ അധികാരത്തിലിരിക്കുന്ന കോൺഗ്രസ് സർക്കാരിന് അനൂകുലമായ ഫലമാണ് ഇപ്പോൾ പുറത്തുവരുന്നത്.

രാജസ്ഥാനിലെ 20 ജില്ലകളിൽ 90 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 28നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 76.52 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 22.84 ലക്ഷം പേരാണ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ 80 മുനിസിപ്പാലിറ്റികൾ, 9 മുനിസിപ്പൽ കൌൺസിലുകൾ ഒരു കോർപ്പറേഷൻ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications