കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്; 12 എംഎല്‍എമാരും മുതിര്‍ന്ന മുന്‍ബിജെപി നേതാക്കളും കോണ്‍ഗ്രസില്‍

Google Oneindia Malayalam News

Recommended Video

cmsvideo
വിജയം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് | News Of The Day | #Congress | Oneindia Malayalam

ജയ്പൂര്‍: കഴിഞ്ഞ വര്‍ഷാവസാനം തിരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ച മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍. ബിഎസ്പിയുടേയും ഏതാനും സ്വതന്ത്രരുടേയം പിന്തുണയോടെയായിരുന്നു 200 ല്‍ 99 സീറ്റുകള്‍ കരസ്ഥമാക്കിയ കോണ്‍ഗ്രസ് രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.

<strong>മൂന്ന് മിനിട്ടില്‍ ചരിത്രം കുറിച്ച് ഇന്ത്യ; ഉപഗ്രഹവേധ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം</strong>മൂന്ന് മിനിട്ടില്‍ ചരിത്രം കുറിച്ച് ഇന്ത്യ; ഉപഗ്രഹവേധ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം

നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ലോക്സഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. പൊതുതിരഞ്ഞെടുപ്പില്‍ വലിയ വിജയം പ്രതീക്ഷിച്ചുള്ള ശക്തമായ പ്രചരണമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തുന്നത്. ഇതിനിടയിലാണ് പാര്‍ട്ടിക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നുകൊണ്ട് 12 സ്വതന്ത്ര എംഎല്‍എമാരും മുതിര്‍ന്ന ബിജെപി നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

12 സ്വതന്ത്ര എംഎല്‍എമാര്‍

12 സ്വതന്ത്ര എംഎല്‍എമാര്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ വിവിധ മണ്ഡലങ്ങളില്‍ പാര്‍ട്ടി വിമതരായി മത്സരിച്ച് വിജയിച്ചവരടക്കമുള്ള 12 സ്വതന്ത്ര എംഎല്‍എമാരും മുന്‍ മന്ത്രിമാരടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കളുമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഇവര്‍

ഇവര്‍

രാജ്കുമാര്‍ ഗൗര്‍-ഗംഗാനഗര്‍, കുഷ്വീര്‍ സിങ്- മരാവര്‍ ജങ്ഷന്‍, സുരേഷ് തക്-കൃഷ്ണഘണ്ഡ്, ബാബുലാല്‍-ദുണ്ഡു, ലക്ഷമണ്‍ മീണ-ബാസി, മഹാദേവ് സിങ്-കാണ്ഡെല, സന്യം ലോദ-ശിരോഹി, രാംകേഷ്-ഗംഗാപൂര്‍.

അംഗബലം 112

അംഗബലം 112

അലോക് ബെനിവാള്‍-സഹന്‍പൂര്‍, രാമില ഘണ്ഡിയ-കുശാല്‍ഘണ്ഡ്, കാന്തി പ്രസാദ് മീണ-താനസി, ബല്‍തീജ് യാദവ് -ബെഹ്രോര്‍ എന്നിവരാണ് കോണ്‍‍ഗ്രസില്‍ ചേര്‍ന്ന സ്വതന്ത്ര എംഎല്‍മാര്‍. ഇതോടെ സഭയില്‍ കോണ്‍ഗ്രസിന്‍റെ അംഗബലം 112 ആയി ഉയര്‍ന്നു.

ബിജെപി നേതാക്കള്‍

ബിജെപി നേതാക്കള്‍

ഗന്‍ശ്യാം തിവാരി, സുരേന്ദ്ര ഗോയല്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുതിര്‍ന്ന ബിജെപി നേതാക്കള്‍. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി നേതാക്കളെയും സ്വതന്ത്ര എംഎല്‍എമാരെയും പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

സ്വീകരണം

സ്വീകരണം

ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ഗന്‍ശ്യാം തിവാരിയേയും, സുരേന്ദ്ര ഗോയലിനേയും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഇരു നേതാക്കളും നടത്തിയത്.

സുരേഷ് ഗോയല്‍

സുരേഷ് ഗോയല്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് 2018 നവംബര്‍ 18ന് ബിജെപിയില്‍ നിന്ന് രാജിവച്ച് പുറത്തുവന്ന ആളാണ് സുരേഷ് ഗോയല്‍. മുന്‍ സംസ്ഥാന ജലവിഭവ മന്ത്രി കൂടിയായിരുന്നു ഇദ്ദേഹത്തെ കോണ്‍ഗ്ര് ലോക്സഭയിലേക്ക് മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്

ഗന്‍ശ്യാം തിവാരി

ഗന്‍ശ്യാം തിവാരി

അഞ്ച് തവണ എംഎല്‍എയും മന്ത്രിയുമായിരുന്ന ഗന്‍ശ്യാം തിവാരിയും കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് ബിജെപിയില്‍ നിന്ന് രാജി വച്ചിരുന്നു. ബിജെപിയുമായി അകന്ന ഗന്‍ശ്യാമിനെ നേരത്തെ തന്നെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നടത്തിയിരുന്നു.

ഭൂരിപക്ഷം

ഭൂരിപക്ഷം

2013 ല്‍ സങ്കനെര്‍ മണ്ഡലത്തില്‍ നിന്നും അവസാനമായി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത് 60,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയായിരുന്നു ഗന്‍ശ്യാം തിവാരി വിജയിച്ചത്.

ആത്മവിശ്വാസം

ആത്മവിശ്വാസം

എംഎല്‍എമാരുടേയും ബിജെപി നേതാക്കളുടേയും പാര്‍ട്ടിയിലേക്കുള്ള കടന്നുവരവ് ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നു. സംസ്ഥാനത്ത് ആകെയുള്ള 25 ലോക്സഭാ സീറ്റുകളില്‍ 2014 25 ഉം ബിജെപി സ്വന്തമാക്കിയിരുന്നു.

സഖ്യമില്ല

സഖ്യമില്ല

ഇത്തവണ ഇതില്‍ 15 ലേറെ സീറ്റുകള്‍ തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലേതെന്ന് പോലെ സഖ്യങ്ങള്‍ ഒന്നുമില്ലാതെയാണ് രാജസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പിനേയും കോണ്‍ഗ്രസ് നേരിടുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
rajasthan 12 independent mlas and ex-bjp leader join congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X