കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

23 എംഎല്‍എമാര്‍ പൈലറ്റിനൊപ്പം, ഗെലോട്ടിന്റെ യോഗത്തിനില്ല, പ്രശ്‌നം രാഹുലും, രാജസ്ഥാനില്‍ ട്വിസ്റ്റ്!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ ഒതുക്കാന്‍ തുടങ്ങിയ ഗെയിം കൈവിട്ട് അശോക് ഗെലോട്ട്. ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോയിരിക്കുകയാണ്. എംഎല്‍എമാരെയും കൊണ്ട് സര്‍ക്കാര്‍ വീഴത്താന്‍ ഇറങ്ങിയിരിക്കുകയാണ് സച്ചിന്‍ പൈലറ്റ്. അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പാളിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സീനിയര്‍ ടീം തന്നെ പൈലറ്റിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രംഗത്തുണ്ട്. എന്നാല്‍ പൈലറ്റ് മറുവശത്ത് ജ്യോതിരാദിത്യ സിന്ധ്യയെ കണ്ട് അമിത് ഷായിലേക്കുള്ള ദൂരം കുറച്ചിരിക്കുകയാണ്.

Recommended Video

cmsvideo
Sachin Pilot's Exit Today? Congress Pins Hopes On Meeting Of MLAs | Oneindia Malayalam
23 എംഎല്‍എമാര്‍ ഒപ്പം

23 എംഎല്‍എമാര്‍ ഒപ്പം

ദില്ലിയിലേക്ക് ഒന്നും പറയാതെയാണ് സച്ചിന്‍ പൈലറ്റ് എത്തിയത്. സിന്ധ്യയെ പോലെയല്ല, പാര്‍ട്ടി വിടുമെന്നത് തന്റെ തീരുമാനമാണെന്നും ഭീഷണിയല്ലെന്നും പൈലറ്റ് അറിയിച്ചിരിക്കുകയാണ്. സോണിയാ ഗാന്ധി നേരത്തെ സിന്ധ്യയുടെ കാര്യത്തില്‍ കടുംപിടുത്തം കാണിച്ചിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങളൊന്നും പരിഗണിച്ചിരുന്നില്ല. അതാണ് പാര്‍ട്ടി വിടുന്നതിലേക്ക് നയിച്ചത്. എന്നാല്‍ 23 എംഎല്‍എമാരെ നിരത്തി പൈലറ്റ് ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചിരിക്കുന്നത്. ഇവര്‍ പാര്‍ട്ടി വിട്ടാല്‍ സര്‍ക്കാര്‍ മൂക്കുംകുത്തി താഴെ വീഴും.

രാഹുലിന്റെ തിരിച്ചുവരവ്

രാഹുലിന്റെ തിരിച്ചുവരവ്

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ സോണിയാ ഗാന്ധിയുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചത് സച്ചിന്‍ പൈലറ്റിന് വലിയ ക്ഷീണമായിരുന്നു. സോണിയ വരുന്നതോടെ സീനിയര്‍ ടീം ഒന്നുകൂടി ശക്തരാവും. അശോക് ഗെലോട്ടിന് രാജസ്ഥാനില്‍ സമ്പൂര്‍ണ ആധിപത്യവും ലഭിക്കും. രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരാന്‍ വലിയ താല്‍പര്യം കാണിക്കാതിരുന്നത് ഗെലോട്ടിനെ ചൊടിപ്പിച്ചിരിക്കുകയാണ്. കാത്തിരിപ്പിന് ഒരുപരിധിയുണ്ടെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായിട്ടാണ് സൂചന.

യുവനേതാക്കളുടെ അതൃപ്തി

യുവനേതാക്കളുടെ അതൃപ്തി

കോവിഡ് കാലത്ത് രാഹുല്‍ ഗാന്ധി തിരിച്ചുവരുമെന്ന് യുവനേതാക്കള്‍ക്ക് തോന്നിയിരുന്നു. എല്ലാവരും ശക്തമായി തന്നെ അതിനെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇതറിഞ്ഞ് അശോക് ഗെലോട്ടും കളം മാറ്റിയിരുന്നു. പരസ്യമായി ആവശ്യപ്പെട്ടാല്‍ രാഹുല്‍ തിരിച്ചുവരില്ലെന്ന് തിരിച്ചറിവിലായിരുന്നു ഈ നീക്കം. രാഹുലിന്റെ വരവ് നീളുമെന്ന് അറിഞ്ഞതോടെ യുവനേതാക്കള്‍ പലരും അതൃപ്തിയിലാണ്. ഇവരുടെ പരസ്യമായിട്ടുള്ള പ്രതിഷേധമാണ് പൈലറ്റ് വിമത നീക്കത്തിലൂടെ അറിയിച്ചത്. എല്ലാ യുവനേതാക്കളും മറ്റ് ഓപ്ഷനുകള്‍ തേടുമെന്നും പൈലറ്റ് പറയുന്നു.

ഗെലോട്ടിന്റെ ആഗ്രഹം

ഗെലോട്ടിന്റെ ആഗ്രഹം

പൈലറ്റ് ക്യാമ്പിലെ 16 എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും നേരത്തെ തന്നെ ദില്ലിയില്‍ എത്തിയിരുന്നു. ഈ സ്വതന്ത്ര എംഎല്‍എമാര്‍ക്കെതിരെ ഗെലോട്ട് അന്വേഷണം പ്രഖ്യാപിച്ചത് തന്റെ ക്യാമ്പിനെ ടാര്‍ഗറ്റ് ചെയ്യാനാണെന്ന് പൈലറ്റ് പറയുന്നു. യഥാര്‍ത്ഥത്തില്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും പൈലറ്റിനെ നീക്കാനാണ് ഗെലോട്ട് ആഗ്രഹിക്കുന്നത്. ഇതിനായിട്ടാണ് കഴിഞ്ഞ ദിവസം ഫോണ്‍ കോള്‍ പുറത്തുവിട്ടത്. ഇതിലൂടെ പൈലറ്റിനെ അപമാനിക്കുകയായിരുന്നു ലക്ഷ്യം.

നടുവില്‍ നിന്ന് അഹമ്മദ് പട്ടേല്‍

നടുവില്‍ നിന്ന് അഹമ്മദ് പട്ടേല്‍

സച്ചിന്‍ പൈലറ്റ് തീരുമാനിച്ചുറച്ചാണ് ദില്ലിയിലെത്തിയത്. അതിന് മുമ്പ് അഹമ്മദ് പട്ടേലുമായി ഇന്നലെ രാത്രിയില്‍ സംസാരിക്കുകയും ചെയ്തു. ഇതിന് ശേഷം പൈലറ്റിനെ കുറിച്ച് യാതൊരു വിവരവുമില്ല. പൈലറ്റ് ക്യാമ്പിലെ എംഎല്‍എമാര്‍ വിവിധയിടങ്ങളിലായിട്ടാണ് തങ്ങുന്നത്. ഒരു ഡസന്‍ എംഎല്‍എമാര്‍ ഗുരുഗ്രാമിലെ ഐടിസി ഗ്രാന്‍ഡിലാണഅ താമസിക്കുന്നത്. കുറച്ച് പേര്‍ ദില്ലിയിലെ ഐടിസി മൗര്യയിലും. ബാക്കിയുള്ളവര്‍ പൈലറ്റിനൊപ്പമാണ്. പൈലറ്റ് ഗ്രൂപ്പിലെ എംഎല്‍എ പിആര്‍ മീണ സോണിയയെ കണ്ട് ഗെലോട്ടിന്റെ ചതിയെ കുറിച്ച് സംസാരിക്കും.

സിന്ധ്യയെ കണ്ടു

സിന്ധ്യയെ കണ്ടു

ദില്ലിയില്‍ ജ്യോതിരാദിത്യ സിന്ധ്യയെ കണ്ട് പൈലറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ബിജെപിയിലേക്ക് ഓഫര്‍ നല്‍കിയിട്ടുണ്ട് സിന്ധ്യ. കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ സിന്ധ്യയുടെ ട്വീറ്റും പുറത്തുവന്നു. അശോക് ഗെലോട്ട് കോണ്‍ഗ്രസില്‍ സച്ചിന്‍ പൈലറ്റിനെ താഴ്ത്തി കെട്ടാന്‍ നോക്കുന്നത് വളരെ ദു:ഖകരമാണ്. കഴിവും നേതൃപാടവും കോണ്‍ഗ്രസില്‍ വലിയ പ്രാധാന്യമില്ലെന്നാണ് തെളിയിക്കുന്നതെന്ന് സിന്ധ്യ ട്വീറ്റ് ചെയ്തു.

ഗെലോട്ടിന്റെ യോഗത്തിനില്ല

ഗെലോട്ടിന്റെ യോഗത്തിനില്ല

സച്ചിന്‍ പൈലറ്റ് അശോക് ഗെലോട്ട് വിളിച്ച് ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കില്ല. അതേസമയം പൈലറ്റിനെ ഇന്ന് കാണാനില്ലെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പൈലറ്റുമായി നിരന്തരം രാഹുല്‍ ബന്ധപ്പെടുന്നുണ്ട്. ഇത് കുറച്ച് ദിവസങ്ങളായി നടക്കുന്നുണ്ട്. നിരവധി എംഎല്‍എമാര്‍ ഗെലോട്ടിന്റെ വീട്ടിലെത്തി പിന്തുണ അറിയിച്ചിട്ടുണ്ട്. ദില്ലിയില്‍ നിന്ന് നിരവധി പേര്‍ ജയ്പൂരില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് സൂചന. അതേസമയം പൈലറ്റിന്റെ ശക്തികേന്ദ്രത്തില്‍ കൈകടത്താനുള്ള ശ്രമം ഗെലോട്ട് അവസാനിപ്പിക്കാനാണ് സാധ്യത.

English summary
rajasthan 23 mla's with sachin pilot, rahul gandhi will talk with him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X