കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഴല്‍ക്കിണറില്‍ വീണ 3 വയസ്സുകാരിയെ രക്ഷപ്പെടുത്തി, 12 മണിക്കൂറുകള്‍ക്ക് ശേഷം!

  • By Muralidharan
Google Oneindia Malayalam News

ജയ്പൂര്‍: കളിച്ചുകൊണ്ടിരിക്കേ അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീണ 3 വയസ്സുകാരിയെ രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണത്. 200 അടിയോളം താഴ്ചയുള്ളതായിരുന്നു കുഴല്‍ക്കിണര്‍. ഏതാണ്ട് 50 - 60 അടി താഴ്ചയില്‍ തങ്ങിനില്‍ക്കുകയായിരുന്നു കുട്ടി.

പന്ത്രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് കുഴല്‍ക്കിണറില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചത്. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കേ അബദ്ധത്തില്‍ കാല്‍ തെറ്റി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ജ്യോതി എന്ന പെണ്‍കുട്ടിയാണ് കുഴല്‍ക്കിണറില്‍ വീണത്.

girl rescued from borewell

കൃഷിക്കാരിയാണ് ജ്യോതിയുടെ അമ്മ. പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീഴുമ്പോള്‍ അമ്മ അടുത്തുള്ള പാടത്ത് ജോലിയിലായിരുന്നു. സി സി ടി വി ക്യാമറകള്‍ ഉപയോഗിച്ചാണ് ജ്യോതിയെ രക്ഷാപ്രവര്‍ത്തകര്‍ കുഴല്‍ക്കിണറില്‍ നിന്നും പുറത്തെടുത്തത്. നാട്ടുകാരും വിദഗ്ധരും അടങ്ങിയ ടീമിന്റെ കഠിനപരിശ്രമത്തിനൊടുവില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കുട്ടിയെ പുറത്തെടുത്ത്.

English summary
A 3-year old girl was rescued from a borewell in Rajasthan's Dausa district, 12 hours after she fell into a borewell while playing at her house.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X