Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ ഇറച്ചിയും മീനും മാത്രമല്ല മദ്യവും നിരോധിച്ചു,പ്രതിഷേധങ്ങള്‍ ശക്തമാകുന്നു

രാജസ്ഥാന്‍: ഇന്ത്യ ശരിക്കും ബാനിസ്ഥാന്‍ രാഷ്ട്രമായോ..? ഇന്ത്യയില്‍ പരക്കെ മാംസാഹാര നിരോധനം തുടരുകയാണ്. നിരോധനത്തിനെതിരെ പ്രതിഷേധങ്ങള്‍ ആളിക്കത്തുമ്പോള്‍ രാജസ്ഥാനിലും ഇറച്ചിയും മീനും നിരോധിച്ചു. ജൈനമതക്കാരുടെ പര്‍യുഷാന്‍ ഉത്സവം പ്രമാണിച്ച് മുംബൈ നാല് ദിവസമാണ് നിരോധനം ഏര്‍പ്പെടുത്തിയതെങ്കില്‍ രാജസ്ഥാന്‍ മൂന്ന് ദിവസമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ മാസം 17, 18, 27 എന്നീ ദിവസങ്ങളിലാണ് രാജസ്ഥാനില്‍ മാംസാഹാരം വില്‍ക്കുന്നത് നിരോധിച്ചത്. ഇറച്ചിയും മീനും മാത്രമല്ല മദ്യത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇറച്ചിയും മീനും മാത്രമല്ല മദ്യവും കിട്ടില്ല

ഇറച്ചിയും മീനും മാത്രമല്ല മദ്യവും കിട്ടില്ല

രാജസ്ഥാന്‍ കടുത്ത നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറച്ചിയും മീനും മാത്രമല്ല മദ്യവും മൂന്ന് ദിവസത്തേക്ക് രാജസ്ഥാനികള്‍ക്ക് ലഭിക്കില്ല.

പരക്കെ നിരോധനം..പരക്കെ പ്രതിഷേധം

പരക്കെ നിരോധനം..പരക്കെ പ്രതിഷേധം

സെപ്തംബര്‍ 11 മുതല്‍ 18 വരെ നടക്കുന്ന ജൈനമതക്കാരുടെ ഉപവാസ ഉത്സവമായ പര്‍യുഷാന്റെ ഭാഗമായാണ് മുംബൈയിലും രാജസ്ഥാനിലും മാംസാഹാര വില്പന നിരോധിച്ചത്. ഇതിനെതിരെ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്.

നിരോധനം ശിവസേന ലംഘിച്ചു

നിരോധനം ശിവസേന ലംഘിച്ചു

മുംബൈയില്‍ നിരോധനം ലംഘിച്ച് ശിവസേന പ്രവര്‍ത്തകര്‍ മാട്ടിറച്ചി വില്പന നടത്തി. വില്പന നടത്തിയ ശിവസേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഹൈക്കോടതിയെ സമീപിച്ചു

ഹൈക്കോടതിയെ സമീപിച്ചു

നിരോധനത്തിനെതിരെ പ്രതിഷേധക്കാര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ഭരണഘടനാ അവകാശങ്ങള്‍ ലംഘിച്ചാണ് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി മട്ടന്‍ ഡീലേഴ്‌സ് അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്.

നിരോധനം ബിജെപിയുടെ ആവശ്യം

നിരോധനം ബിജെപിയുടെ ആവശ്യം

പര്‍യുഷാന്‍ ഉത്സവത്തിന്റെ ഭാഗമായി ഇറച്ചിക്കും മീനിനും നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്നിട്ട് ഇറങ്ങിയത് ബിജെപിയായിരുന്നു. പ്രതിഷേധക്കാര്‍ ബിജെപിക്ക് നേരെയും തിരിഞ്ഞിട്ടുണ്ട്.

പ്രതിഷേധങ്ങള്‍ ഇങ്ങനെ

പ്രതിഷേധങ്ങള്‍ ഇങ്ങനെ

ഒരു മത വിശ്വാസികള്‍ക്കുവേണ്ടി മറ്റു മതക്കാര്‍ എന്തിനു ഇങ്ങനെ ചെയ്യണമെന്ന വാദവുമായിട്ടായിരുന്നു പ്രതിഷേധങ്ങള്‍ നടന്നത്. മറ്റുള്ളവര്‍ എന്തു ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് ശരിയല്ലെന്നും പ്രതിഷേധക്കാര്‍ പ്രതികരിച്ചു.

താരങ്ങളും പ്രതികരിച്ചു

താരങ്ങളും പ്രതികരിച്ചു

ബോളിവുഡ് താരങ്ങളും മുംബൈ മാംസാഹാര നിരോധനത്തിനെതിരെ തിരിഞ്ഞിരുന്നു. ഇതൊരു സ്വതന്ത്ര രാഷ്ട്രമാണ്, ബാനിസ്ഥാനിലേക്ക് ഏവര്‍ക്കും സ്വാഗതം എന്നാണ് സോനാക്ഷി സിന്‍ഹ ട്വീറ്റ് ചെയ്തത്

സോനം കപൂറിന്റെ പ്രതികരണം ഇങ്ങനെ

സോനം കപൂറിന്റെ പ്രതികരണം ഇങ്ങനെ

സ്ത്രീ വിരുദ്ധരും അടഞ്ഞ മനസ്സുള്ളവരുമായ ചിലരുടെ അസഹിഷ്ണുത മൂലം നമ്മുടെ രാജ്യം ഒരു മൂന്നാം ലോക രാജ്യമായി തുടരാന്‍ പോവുകയാണ് എന്നായിരുന്നു സോനം കപൂറിന്റെ ട്വീറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+