കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നിച്ചെത്തി ഗെലോട്ടും പൈലറ്റും; കൈകോര്‍ത്ത് പ്രഖ്യാപനം, ഭാരത് ജോഡോ യാത്രയെ വിജയമാക്കും

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ പ്രസ്‌നങ്ങള്‍ അവസാനിക്കുന്നതായി സൂചന. സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും ഒരു വേദിയിലെത്തി. ഒപ്പം പ്രശ്‌ന പരിഹാരത്തിന് ഇറങ്ങിയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമുണ്ടായിരുന്നു. സച്ചിനെതിരെ ചതിയന്‍ എന്ന പ്രയോഗം നടത്തിയ ശേഷം ഇത് ആദ്യമായിട്ടാണ് അശോക് ഗെലോട്ട് അദ്ദേഹത്തിനൊപ്പം വേദി പങ്കിടുന്നത്.

നേരത്തെ വലിയ വിവാദം ഗെലോട്ടിന്റെ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായിരുന്നു. മുപ്പതോളം നേതാക്കളും ഈ യോഗത്തിലുണ്ടായിരുന്നു. ഡിസംബര്‍ നാലിന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായുള്ള യോഗത്തിലാണ് ഇവര്‍ ഒരുമിച്ചെത്തിയത്. അതേസമയം യാത്ര വിജയമാക്കാന്‍ ഗെലോട്ടും സച്ചിനും പ്രവര്‍ത്തിക്കും.

1

യോഗത്തില്‍ സച്ചിനും അശോക് ഗെലോട്ടും പരസ്പരം സംസാരിക്കുന്നതും നമസ്‌കാരം പറയുന്നതും കാണാം. രണ്ട് നേതാക്കളെയും ഒപ്പം നിര്‍ത്തുകയാണ് ചെയ്തിട്ടുള്ളതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. രണ്ട് നേതാക്കളുടെയും കൈകള്‍ ചേര്‍ത്ത് പിടിച്ചായിരുന്നു മാധ്യങ്ങള്‍ക്ക് മുന്നിലേക്ക് വേണുഗോപാല്‍ എത്തിയത്.

ആ ഭാഗ്യവാനെ കണ്ടെത്തി, 274 കോടിയുടെ ലക്കി ബംപര്‍ ന്യൂസൗത്ത് വെയ്ല്‍സുകാരന്; വൈറല്‍ആ ഭാഗ്യവാനെ കണ്ടെത്തി, 274 കോടിയുടെ ലക്കി ബംപര്‍ ന്യൂസൗത്ത് വെയ്ല്‍സുകാരന്; വൈറല്‍

ഞങ്ങള്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ ഗെലോട്ടും സച്ചിനും ഒന്നാണ്. കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്. സച്ചിനും അശോക് ഗെലോട്ടും പാര്‍ട്ടിയുടെ വലിയ സ്വത്താണെന്നും വേണുഗോപാല്‍ പറഞ്ഞു. നേരത്തെ രാഹുല്‍ മധ്യപ്രദേശില്‍ റാലിക്കിടെ ഇക്കാര്യം പറഞ്ഞിരുന്നു.

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും

പാര്‍ട്ടിയുടെ കരുത്ത് കാണിക്കാനായിട്ടാണ് ഇരുനേതാക്കളും ഒരുമിച്ചെത്തിയത്. രാജസ്ഥാനില്‍ ഏറ്റവും കരുത്തോടെയും, കൂടുതല്‍ പങ്കാളിത്തതോടെയും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്യുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. പന്ത്രണ്ട് ദിവസത്തെ യാത്രയാണ് രാജസ്ഥാനില്‍ ഉണ്ടാവുക. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ഇതില്‍ പങ്കാളികളാവുമെന്നും സച്ചിന്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്രയെ കോണ്‍ഗ്രസ് രാജസ്ഥാനില്‍ വന്‍ വിജയമാക്കുമെന്ന് ജയറാം രമേശ് പറഞ്ഞു. ഈ യാത്ര ഒരു ഹ്രസ്വകാല പരിപാടിയല്ല. അടുത്ത തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടുകയും വിജയിക്കുകയും ചെയ്യുമെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി.

ഭാഗ്യമില്ലെന്ന് കരുതി ലോട്ടറി വലിച്ചെറിഞ്ഞ് യുവതി; അതേ ടിക്കറ്റിന് അടിച്ചത് 40 ലക്ഷം, വൈറല്‍ഭാഗ്യമില്ലെന്ന് കരുതി ലോട്ടറി വലിച്ചെറിഞ്ഞ് യുവതി; അതേ ടിക്കറ്റിന് അടിച്ചത് 40 ലക്ഷം, വൈറല്‍

രാജസ്ഥാനിലെ ജലാവറിലൂടെ സംസ്ഥാനത്ത് ഭാരത് ജോഡോ യാത്ര പ്രവേശിക്കുക. പതിനഞ്ച് ദിവസത്തോളം സംസ്ഥാനത്തെ യാത്ര നീണ്ടുനില്‍ക്കും. ഈ നേതാക്കള്‍ പാര്‍ട്ടിക്ക് മുതല്‍കൂട്ടാണെന്ന് രാഹുല്‍ പറയുമ്പോള്‍, അത് അംഗീകരിക്കുന്നു. അതില്‍ എവിടെയാണ് എതിര്‍പ്പുള്ളത്.

അധികാരത്തിന് വേണ്ടി പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തിയവനാണ് സച്ചിന്‍ എന്ന് നേരത്തെ ഗെലോട്ട് ആരോപിച്ചിരുന്നു. പക്ഷേ അതെല്ലാം സച്ചിന്‍ മറന്നിരിക്കുകയാണ്. ഞങ്ങളുടെ നേതാവ് പറഞ്ഞാല്‍ പാര്‍ട്ടിയിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. ഇനിയും അതിലൊരു തര്‍ക്കവുണ്ടാവില്ലെന്നും ഗെലോട്ട് പറഞ്ഞു.

English summary
rajasthan: ashok gehlot and sachin pilot come together for a meeting after war of words in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X