കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജസ്ഥാനിലേക്ക്; ഗെഹ്ലോട്ട് ഗവര്‍ണറെ കണ്ടു... 'കോണ്‍ഗ്രസ്' തുലാസില്‍

Google Oneindia Malayalam News

ദില്ലി/ജയ്പൂര്‍: ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസ് നീക്കിയതോടെ ബിജെപിക്ക് പ്രതീക്ഷ ഇരട്ടിയായി. ബിജെപിയുടെ കേന്ദ്ര ദൂതന്‍മാര്‍ രാജസ്ഥാനിലേക്ക് തിരിച്ചു. ബിജെപിയില്‍ ചേരില്ലെന്ന് പൈലറ്റ് വ്യക്തമാക്കിയിരിക്കെ, അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് സാധ്യത.

അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ബിജെപി ആവശ്യമുന്നയിച്ചുകഴിഞ്ഞു. എന്നാല്‍ തന്റെ സര്‍ക്കാരിന് മതിയായ പിന്തുണയുണ്ടെന്ന് കാണിച്ച് അശോക് ഗെഹ്ലോട്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ കണ്ടു. ഗെഹ്ലോട്ട് ക്യാപിലെ എംഎല്‍എമാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് കൈവിടുമെന്നാണ് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ...

Recommended Video

cmsvideo
Priyanka Gandhi's Crucial Phone Call To Sachin Pilot | Oneindia Malayalam
സച്ചിന്‍ പൈലറ്റ് പറയുന്നു

സച്ചിന്‍ പൈലറ്റ് പറയുന്നു

സത്യത്തെ പരാജയപ്പെടുത്താന്‍ ആര്‍ക്കും ഒരിക്കലും സാധിക്കില്ലെന്നാണ് സച്ചിന്‍ പൈലറ്റ് തന്നെ പദവികളില്‍ നിന്ന് നീക്കിയ നടപടിയോട് ആദ്യമായി പ്രതികരിച്ചത്. സച്ചിന്‍ പൈലറ്റ് ബിജെപിക്ക് നേട്ടമുണ്ടാകുന്ന നീക്കങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ രണ്ടു പ്രധാന പദവികളില്‍ നിന്ന് നീക്കിയത്.

ഭൂരിപക്ഷം തെളിയിക്കണമെന്ന് ബിജെപി

ഭൂരിപക്ഷം തെളിയിക്കണമെന്ന് ബിജെപി

അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി എന്നും ഓം മാഥൂര്‍ പറഞ്ഞു. രാജസ്ഥാന്‍ ബിജപിയുടെ ചുമതലയുള്ള നേതാവാണ് ഓം മാഥൂര്‍. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഒരു സംഘം ബിജെപി നേതാക്കള്‍ രാജസ്ഥാനിലേക്ക് തിരിച്ചത്.

ഗെഹ്ലോട്ട് ഗവര്‍ണറെ കണ്ടു

ഗെഹ്ലോട്ട് ഗവര്‍ണറെ കണ്ടു

അതേസമയം, എംഎല്‍എമാരുടെ യോഗത്തിന് ശേഷം ഗെഹ്ലോട്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ കാണാന്‍ തിരിച്ചു. തന്റെ സര്‍ക്കാരിന് മതിയായ പിന്തുണയുണ്ടെന്നാണ് ഗെഹ്ലോട്ട് പറയുന്നത്. എന്നാല്‍ ഇത് വാക്കില്‍ ഒതുങ്ങിയാല്‍ പോരെന്നും തെളിയിക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു.

എംഎല്‍എമാര്‍ കുറഞ്ഞു

എംഎല്‍എമാര്‍ കുറഞ്ഞു

അതേസമയം, കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക പരന്നിട്ടുണ്ട്. ഇന്നലെ നടന്ന എംഎല്‍എമാരുടെ യോഗത്തില്‍ 106 പേര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇന്ന് ഗെഹ്ലോട്ട് വിളിച്ച യോഗത്തില്‍ മൂന്ന് പേര്‍ പങ്കെടുത്തില്ല. ഇതോടെ ഗെഹ്ലോട്ട് ക്യാംപിലെ അംഗങ്ങള്‍ കുറയുകയാണ്.

സഖ്യകക്ഷി കൈവിടുമോ

സഖ്യകക്ഷി കൈവിടുമോ

200 അംഗ നിയമസഭയാണ് രാജസ്ഥാനിലേത്. 101 അംഗങ്ങളുടെ പിന്തുണയുള്ളവര്‍ക്ക് ഭരണം നടത്താം. തിങ്കളാഴ്ച അശോക് ഗെഹ്ലോട്ട് വിളിച്ച യോഗത്തില്‍ 106 എംഎല്‍എമാര്‍ പങ്കെടുത്തിരുന്നു. ചൊവ്വാഴ്ച നടന്ന യോഗത്തില്‍ 103 പേരാണ് പങ്കെടുത്തത്. അതിനിടെ സഖ്യകക്ഷിയും കോണ്‍ഗ്രസിനെ കൈവിടുമെന്ന് സൂചിപ്പിച്ചു.

സച്ചിന്‍ പൈലറ്റിന്റെ വാദം

സച്ചിന്‍ പൈലറ്റിന്റെ വാദം

സച്ചിന്‍ പൈലറ്റ് പറയുന്നത് അദ്ദേഹത്തിനൊപ്പം 30 എംഎല്‍എമാരുണ്ട് എന്നാണ്. അദ്ദേഹം തന്റെ കൂടെയുള്ള എംഎല്‍എമാരുടെ വീഡിയോ പുറത്തുവിട്ടിരുന്നു. പക്ഷേ വീഡിയോയില്‍ കണ്ടത് 16 പേരാണ്. ഇവര്‍ എവിടെയാണ് എന്ന് വ്യക്തമല്ല.

ബിജെപിയുടെ കണക്കുകൂട്ടല്‍

ബിജെപിയുടെ കണക്കുകൂട്ടല്‍

അതേസമയം, പൈലറ്റ് ബിജെപിയില്‍ ചേരില്ലെന്ന് തന്നെയാണ് ഇതുവരെയുള്ള വിവരം. പകരം പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് സാധ്യത. ഈ പാര്‍ട്ടിയെ ബിജെപി കൂടെ നിര്‍ത്താന്‍ ശ്രമിച്ചേക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട. മീണ, ഗുജ്ജാര്‍ സമുദായങ്ങളെ ഒരുമിപ്പിക്കാന്‍ പൈലറ്റിന് സാധിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

രാജസ്ഥാനിലെ പ്രബലര്‍

രാജസ്ഥാനിലെ പ്രബലര്‍

രാജസ്ഥാനിലെ പ്രബല സമുദായങ്ങളാണ് ഗുജ്ജറുകളും മീണകളും. ഇവരെ ഒരുമിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. പക്ഷേ, പൈലറ്റിന് ഇത് സാധിച്ചാല്‍ അദ്ദേഹം രാജസ്ഥാനില്‍ നിര്‍ണായക ശക്തിയായി മാറും. ബിജെപി അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്യും. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകളാണ് ബിജെപി ഇപ്പോള്‍ പരിശോധിക്കുന്നത്.

പുതിയ പിസിസി അധ്യക്ഷന്‍

പുതിയ പിസിസി അധ്യക്ഷന്‍

പൈലറ്റിനെയും രണ്ടു മന്ത്രിമാരെയുമാണ് കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. പിസിസി അധ്യക്ഷ പദവിയില്‍ നിന്നും പൈലറ്റിനെ മാറ്റി. പകരം പിസിസി അധ്യക്ഷനായി തിരഞ്ഞെടുത്തത് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദോതസ്രയെയാണ്.

ഇവര്‍ ഇനിയില്ല

ഇവര്‍ ഇനിയില്ല

കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയാണ് സച്ചിന്‍ പൈലറ്റിന് പകരം പുതിയ നേതാവിനെ പ്രഖ്യാപിച്ചത്. ഭക്ഷ്യ വിതരണ മന്ത്രി രമേശ് മീണ, ടൂറിസം മന്ത്രി വിശ്വേന്ദ്ര സിങ് എന്നിവരെയും പൈലറ്റിനൊപ്പം പുറത്താക്കിയിട്ടുണ്ട്.

മറ്റു വിമതരും പുറത്ത്

മറ്റു വിമതരും പുറത്ത്

മൂന്ന് മന്ത്രിമാര്‍ക്ക് പുറമെ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുകേഷ് ഭകര്‍, സേവാദള്‍ അധ്യക്ഷന്‍ രാകേഷ് പരീക്ക് എന്നിവരെയും കോണ്‍ഗ്രസ് നേതൃയോഗം പുറത്താക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ വഹിച്ചിരുന്ന പദവികള്‍ ഗണേഷ് ഗോഗ്ര എംഎല്‍എയും ഹേം സിങ് ശെഖാവത്തും വഹിക്കും.

English summary
Rajasthan: Ashok Gehlot Meets Governor Kalraj Mishra, BJP Top Leaders to Jaipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X