പാർട്ടിയിൽ പ്രശ്നങ്ങളില്ല, സോണിയാ ഗാന്ധിക്ക് വേണ്ടി തിരഞ്ഞെടുപ്പ് വിജയം ആഗ്രഹിക്കുന്നുവെന്ന് ഗെഹ്ലോട്ട്
ഡല്‍ഹി: സോണിയാ ഗാന്ധിക്ക് ഒരു തിരഞ്ഞെടുപ്പ് വിജയം സമ്മാനിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്ലോട്ട്. 1998ല്‍ പാര്‍ട്ടി അധ്യക്ഷയായതിന് ശേഷം സോണിയയാണ് തന്നെ മുഖ്യമന്ത്രിയായത്. അവര്‍ തന്നില്‍ വിശ്വാസം അര്‍പ്പിച്ചു. അതുകൊണ്ട് തന്നെ അവര്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പ് വിജയിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണ്, ഗെഹ്ലോട്ട് എന്‍ഡിടിവിയോട് പ്രതികരിച്ചു.
നവംബര്‍ 25നാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഭരിക്കുന്ന സര്‍ക്കാരിനെ പുറത്താക്കുന്നതാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി രാജസ്ഥാന്റെ ചരിത്രം. അതുകൊണ്ട് തന്നെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് സംസ്ഥാനത്ത് വിജയം എളുപ്പമായിരിക്കില്ല. ബിജെപി ശക്തമായ മത്സരം കാഴ്ച വെയ്ക്കുമെന്നും വിജയിക്കാന്‍ സാധ്യത ഉണ്ടെന്നുമാണ് ഇതുവരെ പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകള്‍ പലതും വ്യക്തമാക്കുന്നത്.

മാത്രമല്ല കോണ്‍ഗ്രസിനുളളിലെ വിഭാഗീയതയും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വെല്ലുവിളിയാകും. സച്ചിന്‍ പൈലറ്റ് വിഭാഗവും ഗെഹ്ലോട്ട് വിഭാഗവും തമ്മിലുളള പോര് രഹസ്യമായ കാര്യമല്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ആഭ്യന്തര തര്‍ക്കം സര്‍ക്കാരിനെ താഴെയിറക്കുന്നതിന്റെ വക്കത്ത് വരെ എത്തിയിരുന്നതുമാണ്. അതേസമയം പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് ഗെഹ്ലോട്ടിന്റെ വാദം. തങ്ങള്‍ എല്ലാവരും ഒരുമിച്ചാണ് എന്നും ബിജെപിയാണ് വിഭജിച്ച് നില്‍ക്കുന്നത് എന്നും ഗെഹ്ലോട്ട് പറഞ്ഞു.












Click it and Unblock the Notifications