ഗെലോട്ടിന് പണികിട്ടുമോ? ചോദ്യപ്പേപ്പര്‍ അഴിമതി രാജസ്ഥാനില്‍ പ്രചാരണ വിഷയം, നേട്ടം ബിജെപിക്ക്
രാജസ്ഥാനില്‍ കോണ്‍ഗ്രസ് വലിയൊരു പ്രതിസന്ധിക്ക് മുന്നിലാണ്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഘട്ടത്തില്‍ ചോദ്യ പേപ്പര്‍ അഴിമതി അതിശക്തമായ പ്രചാരണ വിഷയമായി കഴിഞ്ഞു. ബിജെപി മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ സമ്മര്‍ദത്തിലാക്കുന്നതും ഇക്കാര്യത്തിലാണ്. കാരണം 22 ലക്ഷം പ്രഥമ വോട്ടര്‍മാര്‍ ഇത്തവണയുണ്ട്. ഈ യുവ വോട്ടര്‍മാരാണ് ചോദ്യ പേപ്പര്‍ അഴിമതി ബാധിക്കപ്പെട്ടവര്‍.
തീര്‍ച്ചയായും ഇവര്‍ കോണ്‍ഗ്രസിനെതിരായി വോട്ട് ചെയ്താല്‍ അതോടെ പാര്‍ട്ടി തകര്‍ന്ന് തരിപ്പണമാകും. കഴിഞ്ഞ അഞ്ച് വര്‍ഷം 12 തവണയാണ് ചോദ്യ പേപ്പര്‍ ചോര്‍ന്നത്. ഈ വിഷയം യുവവോട്ടര്‍മാരിലേക്ക് എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തോളമായി സംസ്ഥാനത്ത് ചോദ്യ പേപ്പര്‍ ചോര്‍ച്ച ശക്തമാണ്. ഇത് കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരുകളില്‍ സ്ഥിരം സംഭവിക്കാറുമുണ്ട്.

എന്നാല്‍ ഇരുപാര്‍ട്ടികളും ശക്തമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നാണ് എപ്പോഴും പറയാറുള്ളത്. കേസിലെ പ്രതിയെന്ന സംശയിക്കുന്നയാള്‍ കോച്ചിംഗ് ക്ലാസുകള്‍ എടുത്തിരുന്ന അഞ്ച് നില കെട്ടിടം നേരത്തെ കോണ്‍ഗ്രസ് ഇടിച്ച് നിരത്തിയിരുന്നു. ഡിസംബറില്‍ അധ്യാപക റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെയായിരുന്നു ഈ നടപടി. അഴിമതിക്കെതിരെ എപ്പോഴും നിലകൊള്ളുന്നുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ ഇത് പ്രഹസനമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഇഡി നേരത്തെ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ പരിശോധനകള്‍ നടത്തിയിരുന്നു. രാജസ്ഥാന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസരയുടെ വീട്ടില്‍ അടക്കമായിരുന്നു റെയ്ഡ്. ഇഡിയുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. സച്ചിന് പൈലറ്റ് അടക്കം ഇഡി പരിശോധനകള്‍ വന്ന സമയത്തെ വിമര്‍ശിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ഏറ്റവും വലിയ ആയുധമായിട്ടാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ ബിജെപി കാണുന്നത്. ബിജെപി അധികാരത്തില്‍ വന്നാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ബിജെപി നേതാവ് രാജ്യവര്‍ധന്‍ റാത്തോഡ് പറഞ്ഞു. അഞ്ച് ലക്ഷം മുതല്‍ 15 ലക്ഷം വരെ രൂപയ്ക്കാണ് ചോദ്യപ്പേപ്പര്‍ വിറ്റിരുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
നിലവില്‍ ഗെലോട്ട് ഈ പ്രതിസന്ധിയെ മറികടക്കാനാണ് ക്ഷേമ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. കുടുംബ വോട്ടുകള്‍ ഒന്നിച്ച് വരുന്നതോടെ അതിനെ മറികടക്കാനാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഗെലോട്ടിന്റെ റാലികള്‍ക്കെല്ലാം വന്‍ തോതില്‍ ആളുകള്‍ എത്തുന്നുണ്ട്. അതിലുപരി ഗെലോട്ടിനോട് യാതൊരു വിരോധവും ഇല്ലെന്നാണ് ജനങ്ങള്‍ക്കിടയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
ഗ്രാമീണ മേഖല ഇത്തവണ കോണ്‍ഗ്രസ് തൂത്തുവാരിയാലും അത്ഭുതപ്പെടാനില്ല. എന്നാല്‍ നഗര മേഖലകള്‍ ബിജെപിയിലേക്ക് പോകാതെ നോക്കുകയാണ് ഇനി ഗെലോട്ടിന് ചെയ്യാനുള്ളത്. പെന്‍ഷനും, ക്ഷേമ പദ്ധതികള്‍ക്കുമെല്ലാം വലിയ ആരാധകരാണ് രാജസ്ഥാനില്‍ ഉള്ളത്. ചെറിയ ഭൂരിപക്ഷത്തിന് ജയിച്ച് കയറാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications