കോൺഗ്രസ് തിരിച്ചുവരും, രാജസ്ഥാനിൽ ഒരു അവസരം കൂടി ലഭിക്കുമെന്ന് സച്ചിൻ പൈലറ്റ്
ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വിജയം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് സച്ചിന്‍ പൈലറ്റ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരു അവസരം കൂടി ലഭിക്കുമെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. 5 വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം എന്ന ട്രെന്‍ഡ് മാറ്റുന്ന തരത്തിലാണ് ഇക്കുറി ജനങ്ങളുടെ താല്‍പര്യമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. വോട്ടെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ മൂന്ന് മണി വരെ 55.63 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരു അവസരം കൂടി ലഭിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആവശ്യമായ സീറ്റുകള്‍ ഞങ്ങള്‍ക്ക് ലഭിക്കും. കാര്യങ്ങള്‍ ചെയ്യുകയും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് വോട്ട് കൊടുക്കാനാണ് ഇത്തവണ ആളുകള്‍ തീരുമാനിച്ചിരിക്കുന്നത്, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് മുന്‍ മുഖ്യമന്ത്രി കൂടിയായ സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുളള പ്രശ്‌നങ്ങളെ കുറിച്ചുളള വാര്‍ത്തകള്‍ സച്ചിന്‍ പൈലറ്റ് തള്ളിക്കളഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി ഞങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. ഇത് ഒന്നോ രണ്ടോ ആളുകളുടെ കാര്യമല്ല. രാജസ്ഥാനിലെ കോണ്‍ഗ്രസ് യൂണിറ്റ് ഒറ്റക്കെട്ടാണ്, പൈലറ്റ് കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ 200 നിയമസഭാ മണ്ഡലങ്ങളില്‍ 199ലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗുര്‍മീത് സിംഗ് കൂനാറിന്റെ മരണത്തെ തുടര്‍ന്ന് കാരന്‍പൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്.
ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടിയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ബിജെപിക്ക് 73 സീറ്റുകള്‍ ലഭിച്ചു. ബിഎസ്പി എംഎല്‍എമാരുടേയും സ്വതന്ത്രരുടേയും പിന്തുണയോടെയാണ് അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ രൂപീകരിച്ചത്. 5 വര്‍ഷം കഴിയുമ്പോഴുളള ഭരണമാറ്റമാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ചരിത്രം. ഇത്തവണ അതില്‍ മാറ്റം വരുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.












Click it and Unblock the Notifications