5 വർഷത്തിനിടെ ആസ്തി 8 കോടിയിൽ നിന്ന് 100 കോടിയിൽ, ഈ ബിജെപി സ്ഥാനാർത്ഥിയുടെ വളർച്ച ഞെട്ടിക്കും
ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം രാജസ്ഥാനില്‍ ചൂട് പിടിക്കുകയാണ്. നവംബര്‍ 25ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനായുളള സ്ഥാനാര്‍ത്ഥി പട്ടികകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുന്നു. അതിനിടെ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പമുളള സ്ഥാനാര്‍ത്ഥികളുടെ സത്യവാങ്മൂലത്തില്‍ നിന്ന് ചില രസകരമായ വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
അതിലൊന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായ സിദ്ധി കുമാരിയെ കുറിച്ചുളളതാണ്. സിദ്ധി കുമാരിയുടെ ആസ്തിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന വര്‍ധനവ് ആണെന്നാണ് സത്യവാങ്മൂലത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിജെപിയുടെ ബീക്കാനീര്‍ ഈസ്റ്റിലെ സ്ഥാനാര്‍ത്ഥിയാണ് സിദ്ധി കുമാരി.

2018ലെ കണക്കുകള്‍ പ്രകാരം സിദ്ധി കുമാരിയുടെ ആസ്തി 8.89 കോടി ആയിരുന്നു. എന്നാല്‍ 2023ല്‍ സിദ്ധി കുമാരിയുടെ ആസ്തി 100 കോടി ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഇത്ര വലിയ വര്‍ധനവ് ആസ്തിയില്‍ സംഭവിക്കാന്‍ മാത്രം എന്ത് മാജിക് ആണ് 5 വര്‍ഷത്തിനുളളില്‍ സംഭവിച്ചത് എന്നല്ലേ. സിദ്ധി കുമാരി രാജസ്ഥാനിലെ ഒരു രാജകുടുംബാഗമാണ്. സിദ്ധി കുമാരിയുടെ മുത്തശ്ശിയായ സുശീല കുമാരി അടുത്തിടെയാണ് അന്തരിച്ചത്. ഇതോടെ മുത്തശ്ശിയുടെ സ്വത്തുക്കളെല്ലാം കൊച്ചുമകളായ സിദ്ധി കുമാരിയുടെ കയ്യിലേക്ക് എത്തി.
ഏറെക്കാലം അസുഖബാധിതയായിരുന്ന സുശീല കുമാരി ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു അന്തരിച്ചത്. സുശീല കുമാരിയുടെ പേരിലുണ്ടായിരുന്നത് 80 കോടിക്ക് മുകളില്‍ വരുന്ന സ്വത്തുക്കളായിരുന്നു. ഇതാണ് സിദ്ധി കുമാരിയുടെ സ്വത്തുക്കളില്‍ 5 വര്‍ഷത്തിനിടെ വന്‍ വര്‍ധനവ് ഉണ്ടാകാന്‍ കാരണം. സിദ്ധി കുമാരിയുടെ സ്ഥാവര സ്വത്തുക്കളുടെ മൂല്യം ഇതോടെ 30 ലക്ഷത്തില്‍ നിന്ന് 85.78 കോടിയായി ഉയര്‍ന്നു. മറ്റ് ആസ്തികള്‍ 3.67 കോടിയില്‍ നിന്ന് 1652 കോടിയായും ഉയര്‍ന്നു.












Click it and Unblock the Notifications