കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷമെന്ന് കോണ്‍ഗ്രസ്; പാര്‍ട്ടിയിലേക്ക് ബിജെപി നേതാക്കളുടെ ഒഴുക്ക്

Google Oneindia Malayalam News

കഴിഞ്ഞ ഒന്നരപതിറ്റാണ്ടിലേറെയായി ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. എന്നാല്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോള്‍ വലിയ ഭീഷണിയാണ് സംസ്ഥാനത്ത് ബിജെപി നേരിടുന്നത്. ശക്തമായ ഭരണവിരുദ്ധ വികാരമാണ് വസുന്ധര രാജ സിന്ധ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ ഉള്ളത്.

<strong>നുണകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങളാണ് ഹരികുമാറിനെ കൊന്നത്; ഏതെങ്കിലും ഒരു ആരോപണത്തിന് തെളിവുണ്ടോ?</strong>നുണകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങളാണ് ഹരികുമാറിനെ കൊന്നത്; ഏതെങ്കിലും ഒരു ആരോപണത്തിന് തെളിവുണ്ടോ?

മറുപക്ഷത്ത് കോണ്‍ഗ്രസ്സാവട്ടെ സര്‍വ്വ സന്നാഹങ്ങളുമായാണ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന എട്ട് സര്‍വ്വെകളും ബിജെപി അധികാരം നഷ്ടപ്പെടുമെന്ന് വ്യക്തമാകുമ്പോള്‍ കോണ്‍ഗ്രസ്സിന് പ്രതീക്ഷ ഏറെയാണ്. നേതാക്കള്‍ കൂട്ടത്തോടെ ബിജെപി വിട്ട് കോണ്‍ഗ്രസ്സില്‍ എത്തുന്നതും വിജയസാധ്യത പാര്‍ട്ടിക്കാണെന്ന് സുചനയാണ് നല്‍കുന്നത്. രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ ഇങ്ങനെ..

രാജസ്ഥാനില്‍

രാജസ്ഥാനില്‍

രാജസ്ഥാനില്‍ വിജയം സുനിശ്ചിതമായതിനാല്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത് എന്നാണ് രാജസ്ഥാന്‍ പിസിസി ഉപാധ്യക്ഷനും എംപിയുമായ രഘുശര്‍മ കഴിഞ്ഞ ദിവിസം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

വന്‍ഭൂരിപക്ഷത്തോടൊപ്പം

വന്‍ഭൂരിപക്ഷത്തോടൊപ്പം

വന്‍ഭൂരിപക്ഷത്തോടൊപ്പം, നാലില്‍ മൂന്ന് ഭൂരിപക്ഷമാണ് പാര്‍ട്ടിയുടെ സ്വപ്‌നം. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ്സിലേക്ക് നേതാക്കളും പ്രവര്‍ത്തകരും വരുന്നത് ഉപധികളില്ലാതെയാണ്. അവരില്‍ നിലവിലെ എംപിമാരും എംഎല്‍എമാരും ഉണ്ട്.

ബിജെപി വിട്ടുവരുന്നവര്‍

ബിജെപി വിട്ടുവരുന്നവര്‍

ബിജെപി വിട്ടുവരുന്നവര്‍ സ്ഥാനമാനങ്ങള്‍ക്കായി അവകാശവാദങ്ങള്‍ ഉന്നയിക്കുന്നില്ലെങ്കിലും അവര്‍ക്ക് അര്‍ഹമായ അവസരവും സ്ഥാനമാനങ്ങളും കോണ്‍ഗ്രസ് നല്‍കും. ആരെയും നിരാശപ്പെടുത്തില്ലെന്നും രഘുശര്‍മ വ്യക്തമാക്കുന്നു.

ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും

ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും

മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും മത്സരിക്കുന്നത് പാര്‍ട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് തിരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുവരും മത്സരിക്കും

ഇരുവരും മത്സരിക്കും

സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മില്‍ തര്‍ക്കം നിലില്‍നില്‍ക്കുന്നുണ്ടെന്ന് അഭ്യൂഹം പരക്കുന്നതിനിടെയായിരുന്നു സംയുക്ത പത്രസമ്മേളനത്തിലൂടെ തങ്ങള്‍ ഇരുവരും മത്സരിക്കുന്നതായി അറിയിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ലെന്നും പാര്‍ട്ടി അറിയിച്ചു.

മത്സരിക്കാന്‍ തീരുമാനിച്ചത്

മത്സരിക്കാന്‍ തീരുമാനിച്ചത്

സച്ചിന്‍ പൈലറ്റ് മത്സരിക്കുന്ന മണ്ഡലത്തില്‍ തീരുമാനം ആയില്ലെങ്കിലും അശോക് ഗെഹ്ലോട്ട് സ്വന്തം മണ്ഡലമായ സര്‍ദാര്‍പൂരില്‍ മത്സരിക്കും. രാഹുല്‍ ഗാന്ധിയുടേയും അശോക് ഗെഹ്ലോട്ടിന്റെയും ആവശ്യ പ്രകാരമാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

ഹരീഷ് മീണ കോണ്‍ഗ്രസ്സില്‍

ഹരീഷ് മീണ കോണ്‍ഗ്രസ്സില്‍

ബിജെപി നേതാവ് ഹരീഷ് മീണ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ ചേരാനായുള്ളവരുടെ നീണ്ട നിരയാണിപ്പോള്‍ സംസ്ഥാനത്ത് ഉള്ളത്. ഇവരെ പാര്‍ട്ടിയുമായി സഹകരിപ്പിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിയാണ് അന്തിമ തീരുമാനം എടുക്കുക.

ബിജെപി ആശങ്കയില്‍

ബിജെപി ആശങ്കയില്‍

തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നല്ലനിലയിലാണ്. ബിജെപി ആശങ്കയിലാണെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. രാജസ്ഥാനിലെ 200 സീറ്റുകളിലേക്ക് ഡിസംബര്‍ ഏഴിനാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ 11 നാണ്.

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ എംപിമാരും എംഎല്‍എമാരും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേരുന്നത് ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. ബിജെപി നേതാക്കളായ ദോസ എംപി പി ഹരീഷ് മീണയും നഗാവൂര്‍ എംഎല്‍എ ഹബീബുര്‍ റഹ്മാനും ബുധനാഴ്ച്ചയായിരുന്നു കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.

ഇതൊരു തുടക്കം

ഇതൊരു തുടക്കം

എഐസിസി ആസ്ഥാനത്ത് നടന്ന സ്വീകരിചടങ്ങില്‍ ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും ചേര്‍ന്നാണ് ഹരീഷ് മീണയെ സ്വീകരിച്ചത്. ഇതൊരു തുടക്കമാണെന്നും വരുദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ബിജെപി വിട്ടു കോണ്‍ഗ്രസ്സില്‍ എത്തുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.

പത്തുവര്‍ഷത്തിന് ശേഷം

പത്തുവര്‍ഷത്തിന് ശേഷം

പത്തുവര്‍ഷത്തിന് ശേഷം നാഗാവൂര്‍ എംഎല്‍എ ഹബീബുര്‍ റഹ്മാന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയതും കോണ്‍ഗ്രസ്സിന് നേട്ടമായി. സീറ്റ് നിഷേധിച്ചതാണ് ബിജെപിയുമായി ഇടയാന്‍ കാരണം.

യാതൊരു നിബന്ധനകളുമില്ല

യാതൊരു നിബന്ധനകളുമില്ല

വീട്ടിലേക്ക് തിരിച്ചെത്തിയതായും യാതൊരു നിബന്ധനകളുമില്ലാതെയുമായി കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയതെന്നും അദ്ദേഹം പ്രതികിച്ചു. മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജസ്വന്ത് സിങ്ങിന്റെ മകന്‍ മാനവേന്ദ്രസിങ് കഴിഞ്ഞ മാസം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു.

English summary
rajasthan assembly election; congress hopes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X