കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖ്യമന്ത്രി'കോണ്‍ഗ്രസിന് കീറാമുട്ടിയാകും! ഗെഹ്ലോട്ടിനെ നിയമിക്കണമെന്ന് സ്വതന്ത്രരുടെ മുന്നറിയിപ്പ്

  • By Aami Madhu
Google Oneindia Malayalam News

രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മുന്നറിയിപ്പുമായി സ്വതന്ത്രര്‍ രംഗത്ത്. മുഖ്യമന്ത്രിയായി മുതിര്‍ന്ന നേതാവ് അശോക് ഗെഹ്ലോട്ടിനെ നിയമിച്ചില്ലേങ്കില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കില്ലെന്ന് സ്വതന്ത്രര്‍ വ്യക്തമാക്കി. മഞ്ജു മേഖ്വാള്‍,, ലക്ഷ്മണ്‍ മീണ, വിനോദ് കുമാര്‍ ലീലാവത്, ശാന്തി ദൈര്‍വാള്‍, മഞ്ജു പന്‍വാര്‍, അമീന്‍ കാഗ്സി, രാംകേഷ് മീണ, കാന്തി ലാല്‍ മീണ, ബാബു ലാല്‍ നഗര്‍ എന്നിവരാണ് അശോക് ഗെഹ്ലോട്ടിനായി രംഗത്തെത്തിയത്.

sachingeh-1544605959.jpg

ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി ആയി നിയമിക്കണമെന്നതാണ് തങ്ങളുടെ ആവശ്യം. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെങ്കില്‍ ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി ആക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.

അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി കസേരയ്ക്കായി ചരടുവലി തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രിയെ സംബന്ധിച്ച് രാഹുല്‍ ഗാന്ധി തിരുമാനമെടുക്കുമെന്നായിരുന്നു ഫലം വന്ന പിന്നാലെ ഇരുവരും പ്രതികരിച്ചത്. അതേസമയം മൂന്ന് തവണ മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ടിനെ കണ്ടില്ലെന്ന് നടിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ആകില്ല.

വളരെ നേരിയ മാര്‍ജിനില്‍ ഉള്ള ജയമാണ് സച്ചിന്‍ പൈലറ്റിന്‍റെ സാധ്യത തള്ളുന്നത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് സച്ചിന്‍ പൈലറ്റ് നടത്തിയതെങ്കിലും കോണ്‍ഗ്രസിന് തിളക്കമാര്‍ന്ന വിജയം നേടാന്‍ ആയില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

Recommended Video

cmsvideo
രാജസ്ഥാനില്‍ ആര് മുഖ്യമന്ത്രിയാകും ? | Oneindia Malayalam

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ എല്ലാവരേയും ഒരുമിച്ച് നിര്‍ത്താന്‍ പ്രാപ്തനായ അശോക് ഗെഹ്ലോട്ടിന് തന്നെ മുഖ്യമന്ത്രിയായി നിയമിക്കണമെന്ന ആവശ്യവും ഉയരുന്നു. അതേസമയം സച്ചിനെ തഴയുന്നത് മറ്റ് ചില പൊട്ടിത്തെറികള്‍ക്ക് കാരണമായേക്കാം.

English summary
Rajasthan assembly election results 2018: Newly-elected Congress MLAs, rebels call for ‘people’s leader’ Ashok Gehlot as chief minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X